Wed. Jan 22nd, 2025

തിരുവനന്തപുരം:

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണം സിബിഐ അന്വേഷിക്കും. സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കി.  ഈ തീരുമാനം ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി സ്വാഗതം ചെയ്തു. നേരത്തെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉണ്ണി സർക്കാരിന് കത്ത് നൽകിയിരുന്നു.

ബാലുവിന്റെ മരണം വെറുമൊരു വാഹനാപകടമായാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.

മകള്‍ തേജസ്വിനി ബാല സംഭവസത്ഥലത്തുവെച്ചും ബാലഭാസ്‌ക്കര്‍ പിന്നീട് ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മി ഏറെനാള്‍ ചികിത്സയിലായിരുന്നു. ബാലുവിന്റെ മരണം സ്വാഭാവികമല്ല, അപകടത്തിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന ്കേസന്വഷണത്തിന്‍റെ തുടക്കം മുതല്‍ പിതാവ് ആരോപിച്ചിരുന്നു.

എന്നാല്‍, മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു ക്രെെംബ്രാഞ്ച് കണ്ടെത്തിയത്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടമാണെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നി​ഗമനം.

By Binsha Das

Digital Journalist at Woke Malayalam