ലണ്ടന്‍:
ബ്രിട്ടനിലെ സാമ്പത്തിക വളര്‍ച്ചയില്‍ ഏഴ് വര്‍ഷത്തിന് ശേഷം സാവധനത്തിലുള്ള ഉയര്‍ച്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.
വ്യഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇരുപാര്‍ട്ടികളും സാമ്പത്തിക വളര്‍ച്ച ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരിക്കയാണ്.
ബ്രെക്സിറ്റ് സമയപരിധി അവസാനിക്കുന്നതും ആഗോള സാമ്പത്തിക മാന്ദ്യവും ബ്രിട്ടനിലെ വ്യവസായമേഖലയെ ബാധിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക രേഖയില്‍ വ്യക്തമാക്കിയിരുന്നു.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ബ്രിട്ടന്‍ ശ്രമിച്ചുകൊണ്ടിരിക്കയാണ്. 2012 മാര്‍ച്ചിനുശേഷം ഏറ്റവും ദുര്‍ബലമായ വളര്‍ച്ചയുണ്ടായത് 2018 ലാണ്.
എന്നാല്‍ 2019 ഒക്ടോബറുമായി താരതമ്യം ചെയ്യുമ്പോള്‍ മൊത്ത ആഭ്യന്തര ഉത്പാദനം 0.7 ശതമാനം ഉയര്‍ന്നിട്ടുണ്ട്.
ഈ സാമ്പത്തിക വർഷത്തെ ആദ്യ മൂന്നുമാസത്തെ അപേക്ഷിച്ച് ഒക്ടോബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വളര്‍ച്ചയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ഒക്ടോബറിലെ ജിഡിപിയിലെ സ്തംഭനാവസ്ഥ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ സാധ്യതയില്ലെന്ന് യുകെ ചീഫ് സാമ്പത്തിക വിദഗ്ധന്‍ പോള്‍ ഡേല്‍സ് പറഞ്ഞു.
സമ്പദ് വ്യവസ്ഥ ബ്രെക്‌സിറ്റിന് മുമ്പേ മാന്ദ്യത്തിലേക്ക് വഴുതി വീഴുന്നത് ഒഴിവായെങ്കിലും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള സമയപരിധി ജനുവരി വരെ നീട്ടിയത് തിരഞ്ഞെടുപ്പിനെ അനിശ്ചിതത്വത്തിലാക്കുമോ എന്ന നിരീക്ഷണത്തിലാണ് സാമ്പത്തിക വിദഗ്ധര്‍.
അധികാരത്തിലെത്തിയാല്‍ ഉയര്‍ന്ന കോര്‍പ്പറേറ്റ് നികുതികളും ചില പ്രധാന വ്യവസായങ്ങളുടെ ദേശസാല്‍ക്കരണവും ഉള്‍പ്പെടെയുള്ള മറ്റ് തൊഴില്‍ നയങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് പുതിയ ബ്രെക്സിറ്റ് കരാര്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി അറിയിച്ചു.
ഒക്ടോബര്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ വ്യാവസായിക ഉല്‍പാദനത്തില്‍ 0.7 ശതമാനം ഇടിവുണ്ടായിട്ടുണ്ട്. എന്നാല്‍ സേവനങ്ങള്‍ വര്‍ദ്ധിച്ചതായി ഒഎന്‍എസ് വ്യക്തമാക്കി.