Mon. Nov 18th, 2024

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ ഏറ്റവും അധികം കരിമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഒട്ടുമിക്ക നിത്യോപയോഗ സാധനങ്ങള്‍ക്കും വിലവര്‍ധിക്കുമ്പോള്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

ഈ വര്‍ഷം ഒക്ടോബറോടെ ആരംഭിച്ച പുതിയ സീസണിലും കരിമ്പിന്റെ വില 100 കിലോയ്ക്ക് 315 രൂപയാണ്. ലോകത്തെ ഏറ്റവും വലിയ കരിമ്പ് ഉപഭോക്താക്കളാണ് ഇന്ത്യ.

കേന്ദ്ര സര്‍ക്കാരാണ് വര്‍ഷത്തില്‍ കരിമ്പിന്റെ വില എത്രയെന്ന് തീരുമാനിക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശ് കരിമ്പിന്റെ വില തീരുമാനിക്കുന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. രാജ്യത്തെ കരിമ്പ്  ഉല്‍പാദനം കുറയാതിരിക്കാനാണ് വിലയില്‍ മാറ്റം വരുത്താത്തതെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പറയുന്നത്.

കർഷകരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാതെയാണ് സർക്കാർ അതെ വിലയിൽ തുടരുന്നത്. മില്ലുടമകളില്‍ നിന്ന് കരിമ്പ് കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള പണം ഇനിയും ബാക്കിയാണ്. സര്‍ക്കാര്‍ നല്‍കാനുള്ള തുകയും നല്‍കിയിട്ടില്ല.

ഉത്തര്‍പ്രദേശില്‍ 28 ലക്ഷം ഹെക്ടര്‍ പ്രദേശത്താണ് കരിമ്പ് കൃഷിചെയ്യുന്നത്. ഒരു ക്വിന്റല്‍ കരിമ്പ് ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച തുകയില്‍ 10 രൂപയുടെ വര്‍ധന മാത്രമാണ് 2016-17നു ശേഷം ഉണ്ടായത്.