Mon. Dec 23rd, 2024
പൂണെ:

 

രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്താൻ പോലീസ് സേനയ്ക്കു മാത്രമേ സാധിക്കൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തെലങ്കാനയിൽ നടന്ന പൈശാചിക ബലാത്സംഗ കൊലകളിൽ നാടെങ്ങും പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

പൂണെയിൽ നടക്കുന്ന പോലീസ് മേധാവിമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സാധാരണക്കാരുമായി സംവദിച്ചും അവരുടെ അഭിപ്രായങ്ങൾ ഉൾക്കൊണ്ടും പോലീസ്​ സംവിധാനം മെച്ചപ്പെടുത്തുന്നതിന് സാ​ങ്കേതിക വിദ്യ സഹായകരമാകും. ​ദൈനംദിന ജോലികളിൽ പോലീസ്​, സമ്മർദ്ദം അനുഭവിക്കുന്നുണ്ടെങ്കിലും ദേശീയ താത്പര്യം മുൻനിർത്തി സമൂഹത്തിലെ ദുർബലരുടെയും പാവ​പ്പെട്ടവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കണമെന്നും ​പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam