ബെംഗളൂരു:
ഓട്ടോ, മെറ്റല്‍ ഓഹരികളിലെ നേട്ടത്തോടെ ഇന്ത്യന്‍ ഓഹരികള്‍ തിങ്കളാഴ്ച ഉയര്‍ന്നു. അതേസമയം, ഐടി, ഉപഭോക്തൃമേഖലകളിലെ ഓഹരികള്‍ ഇടിഞ്ഞു.
നിഫ്റ്റി 0.13 ശതമാനം വര്‍ധനയോടെ 11,937.50 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 0.10 ശതമാനം ഉയര്‍ന്ന് 40,487.43 രൂപയിലെത്തി. ഇന്നത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 40,645.63 രൂപയാണ്.
നിഫ്റ്റി ഓട്ടോ 0.73% ഉയര്‍ന്നപ്പോള്‍, നിഫ്റ്റി ഐടിയില്‍ ഓഹരികളുടെ മൂല്യം 0.87 ശതമാനം താഴ്ന്നു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെ ഓഹരി 2.2% ഉയര്‍ന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി ഓഹരികളില്‍ 3 ശതമാനം താഴ്ച്ചയുണ്ടായി.