Sun. Dec 22nd, 2024
ചെന്നെെ:

വിവാദങ്ങള്‍ക്കിടയിലും അവാര്‍ഡിന്‍റെ തിളക്കത്തില്‍ യുവതാരം ഷെയ്ന്‍ നിഗം. ബിഹൈൻഡ്‌വുഡ്സിന്റെ മികച്ച നടനുള്ള പ്രത്യേക പരാമർശത്തിനുള്ള പുരസ്കാരം ഷെയ്ൻ ഏറ്റുവാങ്ങി. ചെന്നെെയില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ് നടൻ ശിവകാർത്തികേയനിൽ നിന്നാണ് അവാർഡ് സ്വീകരിച്ചത്.

തുടര്‍ന്ന്, ഷെയ്ൻ തമിഴ് പാട്ട് പാടിയും പ്രസംഗിച്ചും സദസ്സിന്‍റെ കെെയ്യടി നേടി. കുമ്പളങ്ങി നെെറ്റ്സ്, ഇഷ്ക് എന്നീ സിനിമകളിലെ മികച്ച പ്രകടനത്തിനായിരുന്നു തമിഴ്നാട് പുരസ്കാരം നല്‍കി താരത്തെ ആദരിച്ചത്. 

തോറ്റ് കൊടുക്കാത്തതിന് താന്‍ തന്നോട് തന്നെ നന്ദി പറയുന്നുവെന്ന് താരം അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

തന്‍റെ ഉമ്മക്കും സഹോദരിമാർക്കുമായി ഈ അവാർഡ് സമർപ്പിക്കുന്നു. നിങ്ങള്‍ എന്താകണം എന്ന് ആദ്യം തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങളുടെ ആഗ്രഹം നടത്തിത്തരാൻ ഈ ലോകം മുഴുവൻ നിങ്ങൾക്കൊപ്പം നിൽക്കുമെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ സദസ്സ് അദ്ദേഹത്തിന് നിറഞ്ഞ കെെയ്യടികള്‍ നില്‍കി.

By Binsha Das

Digital Journalist at Woke Malayalam