Sat. Jan 18th, 2025
ദുബായ്:

യുഎഇയുടെ ഒരു ഭാഗത്ത് മഴ പെയ്യുന്നത് അപകടകരമായ കാലാവസ്ഥയാണെന്ന് എൻ‌സി‌എം മുന്നറിപ്പ് നൽകുന്നു.
ശനിയാഴ്ച രാത്രി യുഎഇയുടെ പല ഭാഗങ്ങളിലും മഴ പെയ്തു,
ഇന്നു രാവിലെയും ശക്തമായ കാറ്റിനൊപ്പം മഴയുപെയ്തത് റോഡുകളും പ്രദേശങ്ങളും വെള്ളത്തിലാക്കി.

ഇന്ന് പുലർച്ചെ 2.45 നാണ് റാസ് അൽ ഖൈമയിലെ ജയ്സ് പർവതത്തിൽ യുഎഇയിലെ ഏറ്റവും താഴ്ന്ന താപനില 9.8 ഡിഗ്രി
സെൽഷ്യസ് രേഖപ്പെടുത്തിയതെന്ന് നാഷണൽ മെറ്റീരിയോളജി സെന്റർ (എൻസിഎം) ട്വീറ്റ് ചെയ്തു.
ഫുജൈറയിലെ ദിബ്ബയിൽ മിതമായ മഴ രേഖപ്പെടുത്തിയപ്പോൾ
ഉം അൽ ക്വെയ്ൻ നേരിയ മഴയെ ബാധിച്ചുവെന്ന് എൻ‌സി‌എം പറയുന്നു.
അബുദാബിയിലെ ഖലീഫ സിറ്റിയിലും റാസ് അൽ ഖൈമയിലും മിതമായ രീതിയിൽ മഴ പെയ്തു.