Fri. Nov 22nd, 2024

മാഡ്രിഡ്:

ലാലിഗായില്‍ ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ഹാട്രിക്ക് നേടിയ മെസ്സി ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയമാണ്സമ്മാനിച്ചത് .

മെസ്സിക്കൊപ്പം ലൂയീ സുവാരസും മികച്ച കാളി പുറത്തെടുത്തതോടെ ബാഴ്‌സലോണ കൂടുതൽ ശക്തമായി. കളിയുടെ 7-ാം മിനിറ്റില്‍ ബാഴ്‌സലോണയുടെ ത്രിമൂര്‍ത്തികളിലൊരാളായ ഗ്രീസ്സ്മാന്‍ ആദ്യ ഗോള്‍ ബാഴ്‌സക്ക് നേടിക്കൊടുത്തു. തുടര്‍ന്നാണ് മെസ്സി ഗോളടി തുടക്കമിട്ടത്. 17-ാം മിനിറ്റില്‍ ആദ്യ ഗോള്‍. എന്നാല്‍ റയല്‍ മല്ലോര്‍ക്ക ഒരു ഗോള്‍ തിരിച്ചടിച്ചു. 35-ാം മിനിറ്റില്‍ ആന്റെ ബുദിമിറാണ് റയല്‍ മല്ലോര്‍ക്കക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മെസ്സി 41-ാം മിനിറ്റില്‍ ഗോള്‍ മടക്കിനൽകി .

മികച്ച ഗോളുകളിൽ ഒന്നെയിരുന്നു അടുത്തത്. ബാഴ്‌സലോണക്ക് വേണ്ടി സുവാരസിന്റേതായിരുന്നു അടുത്ത ഗോള്‍ .പുറം തിരിഞ്ഞ് ഉപ്പൂറ്റികൊണ്ട് പന്ത് ഗോളാക്കുമ്ബോള്‍ എതിരാളികളുടെ 7 പേരാണ് ബോക്‌സ് ഏരിയയിലുണ്ടായിരുന്നത്. 43-ാം മിനിറ്റിലായിരുന്നു ബാഴ്‌സക്കായുള്ള നാലാമത്തെ ഗോള്‍. കിട്ടിയ അവസരങ്ങളില്‍ ഇരച്ചുകയറിയ റയല്‍ മല്ലോര്‍ക്ക് കളിക്കാർ 64-ാം മിനിറ്റില്‍ ലീഡ് 4-2 ആയി കുറച്ചു. ബുദിമിറിന്റെതന്നെ യായിരുന്നു ടീമിനായുള്ള 2-ാം ഗോള്‍. തുടർന്നാണ് റെക്കോഡ് തിരുത്തിയ പ്രകടനവുമായി മെസ്സി 83-ാം മിനിറ്റില്‍ ഹാട്രിക്കോടെ ടീമിന്റെ 5-ാം ഗോളും നേടി ലാ ലിഗ ആരാധകരെ ആവേശത്തിലാക്കി. പോയിന്റ് നിലയില്‍ ബാഴ്‌സലോണ 15 കളികളിലായി 34 പോയിന്റുകളോടെ ഒന്നാമതാണ്. രണ്ടാം സ്ഥാനത്ത് റയല്‍ മാഡ്രിഡും മൂന്നാം സ്ഥാനത്ത് സെവിയയുമാണുള്ളത്.