Sat. Jan 18th, 2025
 കുവൈത്ത് :
ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചു വരെയാണ് കുവൈത്ത്, അമേരിക്കന്‍ കരസേന ‘സ്പാര്‍ട്ടന്‍ -ടൂ എന്ന പേരില്‍ സംയുക്ത പരിശീലനവും അഭ്യാസ പ്രകടനവും നടത്തിയത്. സൈനിക മേഖലയിൽ ആധുനികമായ അറിവും അനുഭവസമ്ബത്തും പരസ്പരം പങ്കുവെക്കുകയും സൗഹൃദം ഉറപ്പിക്കുകയുമാണ് സംയുക്ത സൈനികാഭ്യാസത്തിന്റെ ലക്ഷ്യം.കൂടാതെ സംയുക്തപരിശീലനത്തിലൂടെ സൈനിക വിഭാഗങ്ങള്‍ക്ക് തീവ്രവാദമുള്‍പ്പെടെയുള്ള വെല്ലുവിളികളെ നേരിടാന്‍ സാധിക്കുമെന്ന് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. സമാപന ചടങ്ങില്‍ കുവൈത്ത് സൈനിക കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് അല്‍ ശആലക്ക് അമേരിക്കന്‍ സൈനിക ഓര്‍ഡര്‍ ബഹുമതി നല്‍കി ആദരിച്ചു. പശ്ചിമേഷ്യയില്‍ ഒരാള്‍ക്ക് ആദ്യമായാണ് ഈ ബഹുമതി ലഭിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam