ലണ്ടൻ:
ലണ്ടനിലെ ചരിത്രപ്രധാനമായ സ്‌കോട്ലന്‍ഡ് യാഡ് ഹോട്ടല്‍ ലുലുഗ്രൂപ്പ് നവീകരിച്ചു. നവീകരിച്ച ഹോട്ടല്‍ തിങ്കളാഴ്ച പ്രവര്‍ത്തനമാരംഭിക്കും.
യുകെയിലേത് മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ കെട്ടിടമാണ് സ്‌കോട്ലന്‍ഡ് യാര്‍ഡ്. യഥാര്‍ത്ഥ കെട്ടിടത്തിന്റെ സത്തയ്ക്ക് ഒരു പോറലുമേല്‍ക്കാതെ ഏറ്റവും അനുയോജ്യമായ രീതിയിലാണ്് ഹോട്ടലാക്കി മാറ്റിയിരിക്കുന്നത്.
ലുലുവിന്റെ ഹോസ്പിറ്റാലിറ്റി നിക്ഷേപ സംരഭമായ ട്വന്റി 14 ഹോര്‍ഡിങ്‌സ് 2015ല്‍ 1025 കോടി രൂപയ്ക്കാണ് ഹോട്ടല്‍ സ്വന്തമാക്കിയത്. 512 കോടിരൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഹോട്ടലില്‍ നടത്തിയത്.
ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസിന്റെ ആസ്ഥാനമായിരുന്നു ആദ്യകാലത്ത്് സ്്‌കോട്‌ലന്‍ഡ് യാഡ് കെട്ടിടം.
ഹോട്ടലിന്റെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ ദിവസം ബ്രിട്ടിഷ് മന്ത്രി നിക്കി മോര്‍ഗനും യുഎഇ നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അബ്ദുല്‍ഹൗലും ഇന്ത്യന്‍ ഹൈകമ്മീഷണര്‍ രുചി ഘനശ്യാമും ചേര്‍ന്ന് നിര്‍വഹിച്ചു.