Mon. Dec 23rd, 2024

ഹെെദരാബാദ്:

ടി20യില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ റെക്കോര്‍ഡ് ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ടി20യില്‍ 50 പന്തില്‍ 94 റണ്‍സ് നേടിയ ഇന്ത്യന്‍ നായകന്‍റെ മികവിലാണ് ടീം ഇന്ത്യ  6 വിക്കറ്റിന് ജയിച്ചത്.
വെസ്റ്റിന്‍ഡീസിനെതിരായ അര്‍ദ്ധ സെഞ്ചുറി ടി20യില്‍ വിരാട് കോഹ്‌ലിയുടെ 23മത്തെ അര്‍ദ്ധ സെഞ്ചുറിയായിരുന്നു. 6 ബൗണ്ടറിയും 6 സിക്‌സും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിംഗ്സ്. ഇതോടെ 22 അര്‍ദ്ധ സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ ഓപണര്‍ രോഹിത് ശര്‍മ്മയുടെ ലോകറെക്കോര്‍ഡാണ് കോഹ്ലി പഴങ്കഥയാക്കിയത്. 

ഇന്ത്യ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യമായിരുന്നു ഹൈദരാബാദിലേത്. 208 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതോടെ ഇന്ത്യയുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യന്‍ ആരാധകര്‍ക്കും ഇതൊരു അസുലഭ മുഹൂര്‍ത്തമായിരുന്നു.

നേരത്തെ 2009ല്‍ ശ്രീലങ്കക്കെതിരെ മൊഹാലിയില്‍ 207 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ റെക്കോഡ്. ഈ റെക്കോര്‍ഡ് കൂടിയാണ് ഇന്ത്യ ഈ വിജയത്തോടെ മറികടന്നിരിക്കുന്നത്.

 

By Binsha Das

Digital Journalist at Woke Malayalam