Wed. Jan 22nd, 2025

തിരുവനന്തപുരം:നാളെ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിനായി താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി .ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം നടത്തി ജയിച്ച ഇന്ത്യ രണ്ടാം ജയത്തിനായിട്ടാകും കാര്യവട്ടം സ്റ്റേഡിയത്തില്‍ ഇറങ്ങുക. കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മത്സര ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.അതുകൊണ്ടു തന്നെ നാളെ സ്റ്റേഡിയം ഒരു നീല കടലായി മാറുമെന്നകാര്യത്തിൽ സംശയമില്ല. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1,000 പോലീസുകാര്‍ സുരക്ഷയ്ക്കായി ഉണ്ടാകും.വൈകിട്ട് അഞ്ച് മുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം.

യൂണിവേഴ്സിറ്റി , കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും.

 

By Binsha Das

Digital Journalist at Woke Malayalam