Sun. Dec 22nd, 2024

ഗോവ:

ഐ-ലീ​ഗിലെ രണ്ടാം മത്സരത്തില്‍  എതിരില്ലാത്ത ഒരു ​ഗോളിന് ഇന്ത്യന്‍ ആരോസിനെ മുട്ടുകുത്തിച്ച് ഗോകുലം. ഗോവയിലെ തിലക് മൈതാനത്ത് നടന്ന മത്സരത്തില്‍ ​ഉ​ഗാണ്ടന്‍ മുന്നേറ്റതാരം ഹെന്റി കിസേക്കയാണ് ​ഗോകുലത്തിനായി ​ഗോള്‍ നേടിയത്.

ആദ്യ പകുതി ​ഗോള്‍രഹിതമായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതി ആരംഭിച്ച്‌ നാല് മിനിറ്റിനകം ​കിസേക്ക ഗോള്‍വേട്ട നടത്തുകയായിരുന്നു. മലയാളി താരം ജസ്റ്റിന്‍ ജോര്‍ജാണ് കിസേക്കയ്ക്ക്  ഗോള്‍വേട്ട നടത്താന്‍ വഴിയൊരുക്കിയത്. 

രണ്ടാം മത്സരത്തിലും വിജയിച്ചതോടെ ഗോകുലം കേരള എഫ്.സി ഐലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാമതായി. തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ഗോകുലത്തിന് ആറു പോയിന്റാണുള്ളത്.

അതേസമയം, ആദ്യ പകുതിയിലെ പിഴവ് ഗോകുലത്തെ തെല്ലൊന്നുലച്ചിരുന്നു. 78-ാം മിനിറ്റില്‍ പ്രതിരോധത്തിലെ കരുത്തന്‍ ആന്ദ്രെ എറ്റിയെനെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ഗോകുലത്തിന് തിരിച്ചടിയായിരുന്നു.

എന്നാല്‍, രണ്ടാം പകുതിയില്‍ അതിഗംഭീര മുന്നേറ്റമാണ് ഗോകുലം കാഴ്ചവെച്ചത്. 48-ാം മിനിറ്റിലായിരുന്നു കിസേക്ക ഗോകുലത്തിന് വിജയ ഗോള്‍ സമ്മാനിച്ചത്. റിയല്‍ കാശ്മീരുമായി 12ന് ശ്രീനഗറിലാണ് ഗോകുലത്തിന്റെ അടുത്തമത്സരം

By Binsha Das

Digital Journalist at Woke Malayalam