കാണ്ഡഹാർ:
അഫ്ഗാന്‍ പ്രത്യേക സേന നടത്തിയ ഓപ്പറേഷനില്‍ 15 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു . അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് വെടിവെപ്പ് നടന്നത് .നിഷ് ജില്ലയിലെ ഖിന്‍ജാക്ക് പ്രദേശത്താണ് അഫ്ഗാന്‍ പ്രത്യേക സേന ഓപ്പറേഷന്‍ നടത്തിയത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ആര്‍മി സ്പെഷ്യല്‍ ഓപ്പറേഷനെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം റിപ്പോര്‍ട്ടിനെക്കുറിച്ച് താലിബാന്‍ ഇതുവരെ ഒരു പ്രതികരണവും നല്‍കിയിട്ടില്ല.
തെക്കൻ ജില്ലകൾ മുമ്പ് താലിബാൻ തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്നു. കാണ്ഡഹാർ പോലുള്ള തെക്കൻ പ്രവിശ്യകളിൽ സുരക്ഷാ സ്ഥിതി മെച്ചപ്പെടുന്നത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് മാസങ്ങളായി, തീവ്രവാദ ഗ്രൂപ്പിനെ ഈ പ്രദേശത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് . താലിബാൻ തീവ്രവാദികൾ ഗ്രാമപ്രദേശങ്ങളിൽ തങ്ങളുടെ ശക്തി ശക്തിപ്പെടുത്താൻ ശ്രമിക്കുന്നത്കൊണ്ടുതന്നെ ശൈത്യകാലത്തിന് മുന്നോടിയായി തെക്കൻ ഗ്രൗണ്ടിൽ ശക്തി വർദ്ധിപ്പിക്കുന്നതിനുള്ള മേഖലയിലെ തന്ത്രം മാറ്റിയിരിക്കുകയാണ് അഫ്‌ഗാൻ സർക്കാർ .