ന്യൂഡല്‍ഹി:
ചരക്കു സേവന നികുതി അടിസ്ഥാന നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ആറ് മുതല്‍ പത്ത് ശതമാനം വരെ ഉയര്‍ത്താന്‍ പദ്ധതിയിടുന്നതായി സാമ്പത്തിക മാധ്യമങ്ങള്‍.
വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
നിരക്ക് വര്‍ധിപ്പിക്കുന്നതിലൂടെ അധിക വരുമാനം ആയിരം കോടി രൂപ വരെ ഉയര്‍ത്താന്‍ കഴിയുമെന്നാണ് പ്രാഥമിക കണക്ക്. കേന്ദ്രസര്‍ക്കാരിന് ജിഎസ്ടി പിരിവില്‍ നിന്ന് മാത്രമുള്ള വരുമാനം 1.18 കോടിരൂപയാണ്.
ഈ മാസം പകുതിയോടെ ജിഎസ്ടി പാനല്‍, സംസ്ഥാന പ്രതിനിധികളുമായും ജിഎസ്ടി ഉദ്യോഗസ്ഥരുമായും ഇത് സംബന്ധിച്ച കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജിഎസ്ടി നഷ്ടപരിഹാര വിഹിതം അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളമടക്കമുള്ള ആറ് സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.