Sun. Nov 17th, 2024

മുംബൈ:

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 40,779.60 ആയിരുന്ന സെന്‍സെക്സ് മൂല്യം ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഉയര്‍ന്ന് 40,952.13 ആയിരുന്നു. എന്നാല്‍ അവസാനിച്ചത് 334 പോയിന്റ് കുറഞ്ഞ് 40,445ല്‍.

ഇന്ന് ഉച്ചയ്ക്ക് മുമ്പ് വരെ ഉയര്‍ന്നും താഴ്ന്നുമിരുന്നിരുന്ന സെന്‍സെക്‌സില്‍ യെസ് ബാങ്ക് ഓഹരികള്‍ 11 ശതമാനവും എസ്ബിഐ ഓഹരികള്‍ 5.5 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

12,047.35 ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 104.20 പോയിന്റ് കുറഞ്ഞ് 11,914.20 അവസാനിപ്പിച്ചു. നിഫ്റ്റിയും ഇന്ന് പോയിന്റില്‍ ഏറ്റക്കുറച്ചില്‍ കാണിച്ചിരുന്നു.

അക്കൗണ്ടുകളുടെ കെവൈസി മാനദണ്ഡങ്ങള്‍, കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ മാനദണ്ഡങ്ങള്‍, എന്നിവ സംബന്ധിച്ച റിസര്‍വ് ബാങ്കിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ 25 ലക്ഷം രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്ന് ആന്ധ്ര ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.

ഭാരതി ഇന്‍ഫ്രാടെല്‍, ടാറ്റ സ്റ്റീല്‍ എന്നീ ഓഹരികള്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ മാരുതി സുസുകി ഒഎന്‍ജിസി എന്നിവയുടെ ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി.