Mon. Dec 23rd, 2024

മുംബൈ:

അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമായി റിസര്‍വ് ബാങ്ക്. പഞ്ചാബ് മഹാരാഷ്ട്ര കോ-ഓപറേറ്റീവ് ബാങ്കില്‍ നടന്ന അഴിമതിയെ തുടര്‍ന്നാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.

വായ്പക്കാരന് സുതാര്യമായ രീതിയിലായിരിക്കും പുതിയ നയങ്ങള്‍ അവതരിപ്പിക്കുക. പണവായ്പ നയ സമിതിയുടെ റിപ്പോര്‍ട്ടിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

21,000 കൃത്രിമ അക്കൗണ്ടുകള്‍ ഉണ്ടാക്കി സ്വകാര്യ വായ്പ നല്‍കിയതായിരുന്നു പിഎംസി ബാങ്കിന് നേരെയുള്ള ആരോപണം.

വന്‍കിട അര്‍ബന്‍ സഹകരണ ബാങ്കുകളെ കേന്ദ്ര നിക്ഷേപ നിധിക്ക് (സിആര്‍ഐഎല്‍സി) കീഴില്‍ കൊണ്ടുവരാനും ആര്‍ബിഐ തീരുമാനിച്ചു. 500 കോടിരൂപയോ അതില്‍ കൂടുതലോ ആസ്തിയുള്ള ബാങ്കുകളെയാണ് ഇതിന് കീഴില്‍ കൊണ്ടുവരിക.

നിലവില്‍ നിയന്ത്രിത സ്വകാര്യ ബാങ്കുകള്‍ മാത്രമാണ് കേന്ദ്ര നിക്ഷേപ നിധിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.