Wed. Jan 22nd, 2025

കൊച്ചിബ്യുറോ:

അബുദാബി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വിമാനത്താവള ടെര്‍മിനുകളിലൊന്നായ അബുദാബി മിഡ് ഫീല്‍ഡ് ടെര്‍മിനലിൽ ലുലു ഗ്രൂപ്പിന്റെ ഹൈപ്പർ മാർക്കറ്റ് വരുന്നു.ആദ്യമായിട്ടാണ് ഒരു എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീക്കകത്തു ഒരു ഹൈപ്പർമാർക്കറ്റ് വരുന്നത്.

അബുദാബി എയർപോർട്ടിനുവേണ്ടി സിഇഒ ബ്രയാൻ തോംസണും ലുലു ഗ്രൂപിനുവേണ്ടി സിഇഒ സൈഫി രൂപാവാലയും കരാറിൽ ഒപ്പുവച്ചു.

നിലവിൽ മൂന്ന് ലക്ഷത്തിലധികം വിസ്തീർണ്ണമുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്, വിനോദം എന്നിവ ഉൾക്കൊള്ളുന്ന മിഡ്‌ഫീൽഡ് ടെര്‍മിനലിൽ അന്താരാഷ്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന നിരയിലേക്കാണ് ലുലു ഗ്രൂപ്പും ഹൈപ്പർ മാർക്കറ്റിന്റെ വരവോടെ കയറുന്നത് .

പ്രാദേശിക ഉൽ‌പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കിക്കൊണ്ട് ലോകോത്തര യാത്രാ അനുഭവമായിരിക്കും സഞ്ചാരികള്‍ക്ക് നൽകുകയെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അറിയിച്ചു.
ലോകോത്തര ആർകിടെക്ടുകളാണ് ലുലു ഹൈപ്പർ മാർക്കറ്റ് ഒരുക്കുന്നത്.

21,000 കോടി രൂപ ചിലവഴിച്ച് 80 ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിൽ പണിതുയരുന്ന മിഡ് ഫീൽഡ് ടെർമിനലിനു വർഷം 45 ദശലക്ഷം യാത്രക്കാരെ ഉൾകൊള്ളാൻ സദിക്കുമെന്നും,അടുത്തവർഷം മാർച്ച് മാസത്തോടെ ടെർമിനൽ പ്രവർത്തനം ആരംഭിക്കുമെന്നും പ്രദീക്ഷിക്കുന്നു.