Fri. Nov 22nd, 2024
ദുബായ്:

 
ലോക ഷോപ്പിങ് മാമാങ്കങ്ങളിൽ ഒന്നായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവെൽ ഈമാസം 26 ന് തുടങ്ങും. ഇരുപത്തിയഞ്ചാമത്തെ വർഷത്തിലേക്ക് കടക്കുമ്പോൾ നിരവധി സമ്മാനങ്ങളാണ് സംഘടകർ ഇത്തവണ ഒരുക്കിയിരിക്കുന്നത്. കൂടാതെ മികച്ച വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം ഉയർത്താനും സന്ദർശകർക്ക് മികച്ച ഷോപ്പിങ്ങ് അനുഭവം നൽകാനും പൊതു, സ്വകാര്യ മേഖലകളുടെ സഹായത്തോടെയുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മേള അടുത്ത വർഷം ഫെബ്രുവരി ഒന്നിന് അവസാനിക്കും.

ലോകത്തെ പ്രമുഖ ഷോപ്പിങ് വിനോദകേന്ദ്രമായി ദുബായിയെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കാനാകുന്നതിൽ അഭിമാനിക്കുന്നുവെന്ന് നഖീൽ മാൾസ് മാനേജിങ് ഡയറക്ടർ ഒമർ ഖൂരി പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഡിഎഫ്ആർഇയുമായുള്ള ബന്ധം വളർത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഒമർ കൂട്ടിച്ചേർത്തു.

ഷോപ്പിങ് ഫെസ്റ്റിവെൽ വിവിധ രാജ്യത്തുനിന്നുള്ള കലാകാരൻമാർ ഒരുക്കുന്ന സാംസ്‌കാരിക പരിപാടികളും കാർണിവെല്ലും മറ്റു വിനോദപരിപാടികളും മേളയുടെ തിളക്കം വർദ്ധിപ്പിക്കും. ഒപ്പം കുട്ടികൾക്ക് വേണ്ടിയുള്ള പരിപാടികളും സംഘടകർ ഒരുക്കുന്നുണ്ട്. ഷോപ്പിങ് മാളും ഗ്ലോബൽ വില്ലേജുകളുമാണ് എല്ലാ തവണത്തേയും പോലെ ഇതവണത്തേയും മുഖ്യ ആകർഷണം. ദുബായിലെ പ്രമുഖ പതിനെട്ടു റീട്ടെയ്ൽ, മാളുകളുടെയും പിന്തുണ ഇത്തവണയും ഡിഎൽഎഫിനുണ്ട്.