Sun. Feb 23rd, 2025

കൊച്ചി:

ഷെയ്ൻ നിഗം നായകനായി അഭിനയിക്കുന്ന ചിത്രം  ‘വലിയ പെരുന്നാൾ’ ഡിസംബർ 20ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ പോസ്റ്ററും റിലീസ് ഡേറ്റും അണിയറ പ്രവർത്തകർ പുറത്തു വിട്ടു.

നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഡിമിലിനൊപ്പം തസ്രീഖ് അബ്ദുൾ സലാമും ചേർന്നാണ് എഴുതിയത്. ഷെയ്നിന് പുറമെ വിനായകൻ, സൗബിൻ സാഹിർ, ജോജു ജോർജ്, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.

മാജിക് മൗണ്ടൈൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവ്, അൻവർ റഷീദ്, ഷുഹൈബ് തുടങ്ങിയവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ.

നേരത്തെ, ചിത്രം ഈദിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തീയ്യതി മാറ്റുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam