Mon. Dec 23rd, 2024

ചെന്നെെ:

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപികായ ‘തലൈവി’യില്‍ നടി പ്രിയാമണിയും മുഖ്യവേഷത്തിലെത്തുന്നു.  കങ്കണ റണാവത്ത് ജയലളിതയായി വേഷമിടുന്ന ചിത്രത്തില്‍ പ്രിയാമണിയെത്തുന്നത് തോഴിയായ ശശികലയുടെ റോളിലാണ്.

എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവിയില്‍ എം.ജി.ആര്‍ ആയി അരവിന്ദ് സാമിയാണ് എത്തുന്നത്. കെവി വിജയേന്ദ്ര പ്രസാദും രജത് അരോറയും ചോര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ജയലളിതയുടെ സിനിമാ–രാഷ്ട്രീയ ജീവിതം വ്യക്തമായി പറയുന്ന ചിത്രമാണ് ഇതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ റിലീസ് ചെയ്ത തലെെവിയുടെ ടീസര്‍ മികച്ച സ്വീകാര്യത നേടിയിരുന്നു.

ജയലളിതയുടെ പഴയ കാല സിനിമയിലെ ഒരു നൃത്തരംഗവും രാഷ്ട്രീയക്കാരിയായ ശേഷമുള്ള അവരുടെ രൂപമാറ്റവും ടീസറിൽ  ഉണ്ടായിരുന്നു.  അതേസമയം, കങ്കണ ജയലളിതയായുള്ള രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് നിറച്ചിരുന്നു.

വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് ചിത്രത്തിന്‍റെ നിര്‍മാണം. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലൊരുക്കുന്ന ചിത്രം ജൂണ്‍ 26ന് തീയേറ്ററുകളിലെത്തും.

By Binsha Das

Digital Journalist at Woke Malayalam