Mon. Dec 23rd, 2024

ഉത്തർ പ്രദേശ്:

ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം നടന്നത്.സ്കൂളിലെ ഉച്ചക്കഞ്ഞിയിൽ എലി ചത്തുകിടക്കുന്നത് കണ്ടത് കുട്ടികളാണ്. ജാൻ കല്യാൺ സൻസ്ഥ എന്ന ഒരു എൻജിഒ യാണ് ഉച്ചക്കഞ്ഞി വിതരണം നടത്തിയത്. ആറു മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് എൻജിഒ യുടെ ഭക്ഷണ വിതരണം.

കഞ്ഞി കുടിച്ച ഒൻപതോളം കുട്ടികൾക്കും ഒരു അധ്യാപകനും ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ ദാരുണമായ സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റ് എഫ്ഐആർ ഇടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തു ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ അടുത്തിടെ നടന്നിരുന്നു.
സോൻഭദ്ര ജില്ലയിൽ ഒരു ലിറ്റർ പാലിൽ വെള്ളം ചേർത്ത് 81 കുട്ടികൾക്ക് നൽകിയത് കഴിഞ്ഞയാഴ്ചയാണ് നടന്നത്.റൊട്ടിയും ഉപ്പും ചേർത്ത് വിതരണം ചെയ്തതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് മോശം ഭക്ഷണമാണോ വിതരണം ചെയ്യുന്നതെന്നു രാജ്യമെങ്ങും ചർച്ച ചെയ്തിരുന്നു.അതിനിടെയാണ് ഉച്ചകഞ്ഞിയിൽ ചത്ത എലിയെ കിട്ടിയ പ്രശ്നവും ഉണ്ടായിരിക്കുന്നത്ഈ. വിഷയത്തിൽ സംസ്ഥാന സർകാറിന്റെ പ്രതികരണം ലഭ്യമായില്ല. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ പോലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്.