Sun. Dec 22nd, 2024
ഛത്തീസ്ഗഡ് :

ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസുകാർ തമ്മിലുള്ള സംഘർഷത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് ബാലൻ-സുമ ദമ്പതികളുടെ മകൻ ബിജേഷ് (30)ആണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. മറ്റൊരു മലയാളിയായ തിരുവനന്തപുരം സ്വദേശി എസ്ബി ഉല്ലാസിനു പരിക്കേറ്റു.

പോലീസ് അംഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ആറുപേരാണ് കൊല്ലപ്പെട്ടത്.
ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട വഴക്ക് ഉണ്ടായതിനെ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

മുസ്ദുൾ റഹ്മാൻ വെടി ഉതിർത്തതിനെ തുടർന്നാണ് അഞ്ചു സഹപ്രവർത്തകർ ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ടത്. ഇയാൾക്ക് സഹപ്രവർത്തകരുമായി യാതൊരു വിധ പ്രശ്നവും ഇല്ലന്നും, സ്വയം വെച്ചതാണോ, മറ്റുള്ളവർ ചെയ്തതാണോയെന്നും പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്തമാക്കി. ഛത്തീസ്ഗഡിലെ നാരായൺപുർ ജില്ലയിലാണ് ഈ കിരാതമായ സംഭവം നടന്നത്.