തലപ്പുഴ:
തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൂലി നൽകാതെ കേന്ദ്ര സർക്കാർ തൊഴിലുറപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരേ
എൻ ആർ ഇ ജി വർക്കേഴ് യൂണിയൻ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തലപ്പുഴ പോസ്റ്റോഫീസിലേക്ക് മാർച്ച് നടത്തി.
തവിഞ്ഞാൽ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മാത്രം 3.20 കോടി രൂപ കൂലിയിനത്തിിലും 80 ലക്ഷം രൂപ മെറ്റീരിയൽ കോസ്റ്റ് ഇനത്തിലും കൂടിശ്ശികയായി കേന്ദ്രം നൽകാനുണ്ട്. നാലായിരത്തിലധികം തൊഴിലാളികൾക്കാണ് 4 കോടി രൂപയോളം കൂലി ലഭിക്കാനുള്ളത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് അവസാനമായി കൂലി ലഭിച്ച്ചത് 5 മാസങ്ങൾക്ക് മുൻപ് പണിയെടുത്തതിന്റെ പതിനായിരം രൂപ വീതം ഓരോോ കുടുംബത്തിന്നും ലഭിക്കാനുണ്ട്. തീർത്തും കരവിത മേഖലയായ തവിഞ്ഞാലിലെ ജനങ്ങൾ കൂടുതലും ആശ്രയിക്കുന്നത് തൊഴിലുറപ്പിക്കുന്നനെയാണ്.
മറ്റ് വരുമാന മാർഗമൊന്നുമില്ലാത്ത തൊഴിലുറപ്പ് തൊഴിലാളികളുടെ കുടുംബങ്ങൾ വലയുകയാണ്. തലപ്പുഴ പോസ്റ്റ് ഓഫീസിലേക്ക് നടന്ന ധർണ കെ എം വർക്കി ഉദ്ഘാടനം ചെയ്തു. സിന്ധു സന്തോഷ് അധ്യക്ഷയായി ,അനിഷ സുരേന്ദ്രൻ, ഷൈമ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഏരിയ സെക്രട്ടറി വിജെ ടോമി, ബാബു ഷജിൽ കുമാർ ,ഉണ്ണി കാട്ടിക്കുളം എന്നിവർ സംസാാരിച്ചു. ബെന്നി ആന്ററണി, പി ടി ബേബി എന്നിവർ നേതൃത്വം നൽകി,സജേഷ് ബാബു സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു