Wed. Jan 22nd, 2025

കര്‍ണാടക:

കര്‍ണാടകയില്‍ ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ സുലേപേട്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്  യെല്ലപ്പ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളില്‍ നിന്ന് വീട്ടിലേക്കെത്തേണ്ട സമയം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും, രക്ഷിതാക്കളും നടത്തിയ  അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ യെല്ലപ്പയ്ക്കൊപ്പം കണ്ടതായിട്ടുള്ള വിവരം ലഭിച്ചത്.

തിങ്കളാഴ്ച കുട്ടി സ്കൂളില്‍  എത്തിയിരുന്നില്ലെന്ന് മാതാപിതാക്കള്‍ നടത്തിയ അന്വോഷണത്തില്‍ കണ്ടെത്തിയിരുന്നു.  സ്കൂളിലേക്ക് പോകുംവഴി ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ യെല്ലപ്പ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ ആദ്യം കുറ്റം നിഷേധിച്ച യെല്ലപ്പ മുല്ലമാരി ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍ മൃതദേഹം തള്ളിയതായി സമ്മതിക്കുകയായിരുന്നു.

 

 

 

 

 

 

 

By Binsha Das

Digital Journalist at Woke Malayalam