Sun. Jan 19th, 2025
സൗദി:

നാല്പതാമത് ഗൾഫ് സഹകരണ കൗൺസിൽ സമ്മേളനം ഡിസംബർ പത്തിന് റിയാദിൽ നടക്കും. മേഖലയിലെ സുപ്രധാന വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്‌യും. രണ്ടര വർഷമായി തുടരുന്ന ഗൾഫ് പ്രതിസന്ധിയുൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയ്ക്ക് വരുമെന്നാണ് സൂചന. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് സമ്മേളനം നടക്കുക. 

രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, നിയമ മേഖലകളിലെ സംയോജനത്തിന്റെയും,സഹകരണത്തിന്റെയും നേട്ടങ്ങളും പ്രസക്തമായ റിപ്പോർട്ടുകളും ശുപാർശകളും നേതാക്കൾ ചർച്ചയ്ക്ക് എടുക്കുമെന്ന് ജി സി സി സെക്രട്ടറി ജനറൽ ഡോ.ലത്തീഫ് അൽ ദയാനി പറഞ്ഞു.