Wed. Jan 22nd, 2025
മാനന്തവാടി:

വടക്കൻ കേരളത്തിലെ തെയ്യങ്ങളുടെ അപൂർവ ദൃശ്യചാരുത പകർത്തി കെ സി ജയന്ത് റാമിന്റെ ചിത്രപ്രദർശനം മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ ചിത്രച്ചുമരിൽ നിറഞ്ഞാടി.

സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസ്സുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങൾക്ക് ഹസ്തങ്ങളിൽ കനക രത്നപ്പൊടി നൽകി എല്ലാറ്റിനും ആശ്വാസം പകർന്ന് മൊഴി നൽകുന്ന തെയ്യങ്ങൾക്ക് വടക്കൻ കേരളത്തിൽ പ്രചാരമേറെയാണ്. ദൈവസമാനമായി കാണുന്ന തെയ്യക്കോലങ്ങളെ ചാരുത തെല്ലും നഷ്ടപ്പെടാതെ പകർത്തിയിരിക്കുകയാണ് ജയന്ത് റാം.

“ചെന്തിരുമുടി” ഫോട്ടോ പ്രദർശനത്തിൽ വൈവിധ്യമേറിയ തെയ്യങ്ങളുടെ പതിനഞ്ചോളം ഫോട്ടോകളാണുള്ളത്.
തെയ്യം കലാകാരനായ ടി എസ് ശ്രീജേഷ് ചെണ്ടമേളത്തോടെ പ്രദർശനം ഉദ്ഘാടനം ചെയ്തു.

പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് കെ ഷബിത അദ്ധ്യക്ഷയായി. ക്യൂറേറ്റർ എം കെ രവി ആമുഖ പ്രഭാഷണം നടത്തി. മാനന്തവാടിയിലെ ആദ്യകാല ബേക്കറി ഉടമ കെ വി വിനോദിനെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി ഇ വി അരുൺ ഉപഹാരം സമർപ്പിച്ചു. വൈസ് പ്രസിഡണ്ട് എംഗംഗാധരൻ .

അജയ് ബേബി, കെ വി അനർഘ്, എൻ അനിൽകുമാർ, ഷാജൻ ജോസ്, വി കെ പ്രസാദ്, , അജി കൊളോണിയ, എ ജെ ചാക്കോ, ഷോബിൻ പിജോർജ് എന്നിവർ സംസാരിച്ചു.