Monthly Archives: October 2019
കൊച്ചി:
ദുബായ് ജീവിതത്തിന്റെ നിറവസന്തവുമായി നൈല ഉഷയുടെ ഫോട്ടോഷൂട്ട് ശ്രദ്ധേയമാകുന്നു. രണ്ടു വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ദുബായ് ആണ് പശ്ചാത്തലം. ലോങ് റെഡ് ജാക്കറ്റോടു കൂടിയ വെള്ള പാന്റ് സ്യൂട്ട് ധരിച്ചുള്ള ചിത്രങ്ങൾക്ക് ദുബായിലെ പാരമ്പര്യ തനിമയാണ് പശ്ചാത്തലം. ഹെവി ചോക്കറാണ് ആക്സസറി. എബ്രോയ്ഡറിയുടെ സൗന്ദര്യവും വസ്ത്രത്തിലുണ്ട്. ബോൾഡ് മേക്കപ്പിൽ ശ്രദ്ധേയമാകുന്നത് കടുംചുവപ്പ് ലിപ്സ്റ്റിക് തന്നെ. നിഗൂഢ മുഖ ഭാവങ്ങളിൽ ഗാംഭീര്യം നിറയുന്ന പോസിലാണ് ചിത്രങ്ങൾ.https://www.instagram.com/p/B4HO63UHTy4/?utm_source=ig_web_copy_link ഫെസ്റ്റിവൽ മൂഡിലുള്ളതാണ് മഞ്ഞ ഔട്ട്ഫിറ്റ്. ഫ്ലോറൽ സൗന്ദര്യം നിറയുന്ന ദുപ്പട്ടയാണ്...
കൊച്ചി:സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കും. കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ 4000 സൗദി റിയാൽ വരെ (ഏകദേശം 65,000 രൂപ മുതൽ...
ലെബനന്:
ലെബനന് പ്രധാനമന്ത്രി സാദ് ഹരീരി രാജി സന്നദ്ധത പ്രഖ്യാപിച്ചതോടെ ആഘോഷത്തിമിര്‍പ്പില്‍ രാജ്യത്തെ ജനങ്ങള്‍. തങ്ങളുടെ പ്രക്ഷോഭം വിജയം കണ്ടതിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധക്കാര്‍ ലെബനന് തെരുവിലുടനീളം ആഘോഷപ്രകടനങ്ങള്‍ നടത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.ഒരു ഭരണകൂടത്തിനെതിരെ ദീര്‍ഘകാലമായി നടത്തുന്ന യുദ്ധം വിജയം കണ്ടുവെന്നാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. എന്നാല്‍ പ്രാരംഭജയം മാത്രമാണിതെന്നും ലെബനന് ജനത പറഞ്ഞു.പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതും റിയാദ് അൽ സോളില്‍ നൂറുകണക്കിന് ലെബനൻവാസികൾ ഒത്തുകൂടി ദേശീയഗാനത്തിനായി ഒരുമിച്ച് നിന്നു.പലരും പരസ്പരം...
ലെബനന്:
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ രാജി പ്രഖ്യാപിച്ച് ലെബനന് പ്രധാനമന്ത്രി സാദ് അല്‍ ഹരീരി. രാജ്യവ്യാപകമായി പ്രക്ഷോഭം 13-ാം ദിവസത്തിലേക്ക് കടന്നതോടെയാണ് പ്രധാനമന്ത്രി പ്രക്ഷോഭകരുടെ ആവശ്യം അംഗീകരിച്ചത്.പ്രക്ഷോഭകരുടെ പ്രധാന ആവശ്യമായ രാജിക്ക് താന്‍ തയ്യാറാണെന്നും പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജിക്കത്ത് അടുത്ത ദിവസം നല്‍കുമെന്നും സാദ് ഹരീരി അറിയിച്ചു. രാജ്യത്ത് തുടരുന്ന അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാന്‍ കൂടിയാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.മാറ്റം ആവശ്യപ്പെട്ട് മുറവിളിക്കൂട്ടുന്ന ആയിരക്കണക്കിന് ലെബനൻ ജനതയുടെ ആവശ്യത്തിനുള്ള മറുപടിയായാണ് തന്റെ രാജിയെന്ന് രാജി...
കൊണ്ടോട്ടി:
പൊതുവിദ്യാഭ്യാസം ആദിവാസി ഗോത്ര സമൂഹങ്ങളുടെ പുരോഗതിക്ക് പര്യാപ്തമല്ലെന്നു സംവിധായിക ലീല സന്തോഷ്. എസ്ഐഒ യും ക്യാമ്പസ് അലൈവ് ഓൺലൈൻ മാഗസിനും സംയുക്തമായി കൊണ്ടോട്ടി മിനി ഊട്ടിയിൽ സംഘടിപ്പിച്ച ഫിലിം പഠന ക്യാമ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.ബദൽ വിദ്യാഭ്യാസ മേഖലയുടെ കടന്നുവന്നതിനാലാണ് സിനിമ എന്ന ജനകീയമായ മാധ്യമത്തിലേക്ക് എനിക്ക് പ്രവേശിക്കാനായത്. നിലവിലെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി ഒരു ആദിവാസിക്ക് വളർച്ച പ്രയാസകാരമാണ്. ഗോത്ര മനുഷ്യരെയും സ്ത്രീകളെയും കുറിച്ച പലതരം...
#ദിനസരികള് 925ഇടശ്ശേരിയുടെ തത്വശാസ്ത്രങ്ങള്‍ ഉറങ്ങുമ്പോള്‍ എന്ന കവിത, ഒരിക്കലും സന്ധിചെയ്യാനിടയില്ലാത്ത രണ്ടു പരമാവധികളെ അവതരിപ്പിച്ചുകൊണ്ടാണ് തുടങ്ങുന്നത്. അന്യോന്യം നിഷേധിക്കുന്ന രണ്ടു പക്ഷങ്ങള്‍. എല്ലാം വിധിയാണെന്നും അതുകൊണ്ടുതന്നെ ആ വിധിയെ തിരുത്തുവാനുള്ള ഇടപെടലുകള്‍ വിധാതാവിന്റെ ഇച്ഛയെ വെല്ലുവിളിക്കുന്നതാണെന്നുമാണ് ഒന്നാമന്റെ പക്ഷം.‘വിധിയാണെല്ലാം കാര്യം’ വിശ്വസിക്കുന്നൂ പിതാ-
വതിനാല്‍ത്തനിക്കില്ലാ ഭാരമീ യാതൊന്നിലും – എന്നാണ് അയാള്‍ ചിന്തിച്ചു വെച്ചിരിക്കുന്നത്. അതായത് എല്ലാം വിധിയനുസരിച്ച് സംഭവിച്ചു പോകുന്നതായതുകൊണ്ടുതന്നെ ഒന്നിലും തനിക്ക് ഉത്തരവാദിത്തമില്ല എന്നാണ് അയാളുടെ ഭാവം....
ബ്രസ്സൽസ്:
യൂറോപ്യൻ യൂണിയൻ (ഇയു) ബ്രെക്സിറ്റ് നടപടികള്‍ നീട്ടാന്‍ 2020 ജനുവരി 31വരെ സമയം നീട്ടി നല്കി. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടെസ്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.ബ്രെക്സിറ്റ് പാര്‍ലമെന്റ് നേരത്തെ അംഗീകരിച്ചാല്‍, അപ്പോള്‍ ബ്രിട്ടന് യൂറോപ്യൻ യൂണിയൻ വിടാനാകുമെന്നും ഡൊണാള്‍ഡ് ടസ്ക് പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടനില്‍ ഡിസംബർ 12 ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നിർദേശങ്ങളിൽ വോട്ടുചെയ്യാൻ എംപിമാർ തയ്യാറെടുക്കുന്നതിനിടെയാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.ഇതു രണ്ടാം...
പതിനാറു ബോഗികളുള്ള പാസഞ്ചര്‍ റദ്ദാക്കി, പകരം പത്ത് ബോഗികളുള്ള മെമു , ദുരിതം പങ്കു വച്ച് യാത്രക്കാര്‍
കൊച്ചി:രാവിലെ 7.25 നു ആലപ്പുഴയില്‍ നിന്ന് ഓടിക്കൊണ്ടിരിക്കുന്ന ആലപ്പുഴ- എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കിയതിലുള്ള ആശങ്ക സോഷ്യല്‍ മീഡിയയിലൂടെ പങ്കു വയ്ക്കുകയാണ് യാത്രക്കാര്പതിനാറു ബോഗിയുള്ള പാസഞ്ചര്‍ റദ്ദാക്കി, പകരം വെറും പത്ത് ബോഗിയുള്ള മെമു സര്‍വീസ് ആരംഭിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. യാത്രക്കാരെ കുത്തി നിറച്ച് എറണാകുളത്തേക്ക് സര്‍വീസ് നടത്തുന്ന മെമുവിലെ ദുരിത യാത്രയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത് ദിനു ശിവദാസ് എന്ന യാത്രക്കാരനാണ്.ദിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ, " രാവിലെ 7.25...
തിരുവനന്തപുരം:
പാലക്കാട് അഗളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ ശൂന്യവേളയില്‍ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.ആദ്യം വെടിവെച്ചത് മാവോയിസ്റ്റുകളാണെന്നും തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ചത് സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മാവോയിസ്റ്റുകളില്‍ നിന്ന് ആയുധം കണ്ടെടുത്തെന്നും ഈ വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.മാവോയിസ്റ്റുകള്‍ക്കു വല്ലാത്ത പരിവേഷം ചാര്‍ത്തരുത്, അവര്‍ ‘അയ്യാ അല്‍പ്പം അരി താ’ എന്നു പറയുന്നവര്‍ മാത്രമല്ല,...
കൊച്ചി:
ലോകത്തിലെ ആദ്യത്തെ മൊബൈൽ അണ്ടർവാട്ടർ ടണൽ അക്വേറിയമാണ് എറണാകുളത്തപ്പന് ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്നത്. നീൽ എന്റര്‍ടെയിന്‍മെന്റ് സംഘടിപ്പിക്കുന്ന ഓഷ്യാനോസ്- 2019 പതിനായിരത്തിലധികം ജലജീവികളെയാണ് ഒരു അണ്ടർവാട്ടർ ടണൽ അക്വേറിയത്തിൽ അവതരിപ്പിക്കുന്നത്."200 അടി നീളമുള്ള അക്രിലിക് ഗ്ലാസ് ടണലാണ് അക്വേറിയത്തിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. 18 രാജ്യങ്ങളിൽ നിന്ന് 300 ലധികം ഇനം സസ്യങ്ങളെയും പതിനായിരത്തിലധികം ജലജീവികളെയും ഈ അക്വേറിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൊച്ചിക്കാർക്ക് ഒരു ലോകോത്തര അനുഭവം നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്” ഓഷ്യാനോസ്-2019...