31 C
Kochi
Sunday, October 24, 2021

Daily Archives: 2nd October 2019

മുംബൈ:   സംഗീത പ്രതിഭയായ എ ആർ റഹ്മാൻ, ബൂസാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (Busan International Film Festival- BIFF) തത്സമയ സംഗീത പരിപാടി അവതരിപ്പിക്കും. കൂടാതെ, അദ്ദേഹം നിർമ്മിച്ചതും, തിരക്കഥയിൽ പങ്കാളിത്തം വഹിച്ചതുമായ “99 സോങ്സ് (99 Songs)” എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നുണ്ട്.“ചലച്ചിത്രകുതുകികളുടെ ഈ അതിശയകരമായ ഒത്തുചേരലിൽ ഭാഗമാകാൻ കഴിഞ്ഞതിലും, ഞങ്ങളുടെ സിനിമ ഇവിടെ അരങ്ങേറുന്നതിലും എനിക്ക് ആഹ്‌‌ളാദമുണ്ട്. ഈ സിനിമയുടെ സംഗീതം വളരെ പ്രത്യേകതയുള്ളതാണ്....
#ദിനസരികള്‍ 897  കേരള സര്‍ക്കാര്‍ 2017 സെപ്തംബറില്‍ പ്രണാമം എന്ന പേരില്‍ മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള മലയാള കവിതകളുടെ ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. എണ്‍പത്തിയെട്ടു പേജുള്ള ഈ പുസ്തകത്തില്‍ മഹാത്മയെക്കുറിച്ച് നാല്പതു കവികളുടെ രചനകളാണ് ഉള്‍‌‍പ്പെടുത്തിയിട്ടുള്ളത്. വള്ളത്തോളും ഉള്ളൂരും ശങ്കരക്കുറുപ്പുമടക്കമുള്ള പഴയ തലമുറയും ശ്രീകുമാരന്‍ തമ്പി, വാണിദാസ് എളയാവൂര്‍ മുതലായ പുതു തലമുറക്കാരും ഈ സമാഹാരത്തില്‍ തങ്ങളുടെ ഗാന്ധിയെ അവതരിപ്പിക്കുന്നു. ഗാന്ധിജി ഒരു കാലത്ത് കേരളത്തെ ജ്വലിപ്പിച്ചു നിറുത്തിയ, സ്വാതന്ത്ര്യ സമരസന്നാഹങ്ങളിലേക്ക്...
കാലിഫോർണിയ:   അയച്ചുകഴിഞ്ഞ സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാവുന്ന സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണ് വാട്‌സ് ആപ്പ്. ഈ സംവിധാനം നടപ്പിലാക്കിയാൽ ഉപയോക്താക്കൾക്ക് സന്ദേശങ്ങളിൽ സമയപരിധി നിശ്ചയിക്കാൻ കഴിയും. സാധാരണപോലെ അയയ്ക്കുന്ന സന്ദേശങ്ങൾ, മാഞ്ഞുപോവും. അതുമൂലം ആളുകൾ‌ പകർ‌ത്തുന്നതോ സ്ക്രീൻ ഷോട്ടെടുക്കുന്നതോ തടയാൻ സാധിക്കും.ഇപ്പോൾ ആൻഡ്രോയിഡിനായുള്ള ബീറ്റ വേർഷനിലാണ് ഇത് ലഭിക്കുക. പിന്നീട് ആപ്ലിക്കേഷന്റെ പ്രധാന പതിപ്പിലും ലഭ്യമാവും.ഇപ്പോൾ സന്ദേശങ്ങൾ അഞ്ചുസെക്കന്റു മുതൽ ഒരു മണിക്കൂർ വരെയുള്ള സമയത്ത് മായ്ച്ചുകളയാൻ സെറ്റ് ചെയ്തുവെക്കാം. ഗ്രൂപ്പ് ചാറ്റുകളിലും...
ഗാന്ധിനഗർ:  ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്റ്റോബറിൽ ജനിച്ച മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ 150 ആ‍ാം ജന്മദിനം ഇന്ന് രാജ്യം മുഴുവനും കൊണ്ടാടുന്നു. രാജ്യത്തിനു വേണ്ടി പോരാടി ആദ്യം മഹാത്മയും, പിന്നീട് രാഷ്ട്രപിതാവുമായിത്തീർന്ന “എന്റെ ജീവിതമാണ് എന്റെ സന്ദേശം” എന്ന് ലോകത്തെ അറിയിച്ച അദ്ദേഹം ജനങ്ങൾക്കായി പങ്കുവെച്ചത് ആദർശത്തിന്റേയും അഹിംസയുടേയും മഹത്തരമായ സന്ദേശങ്ങളായിരുന്നു."സത്യമല്ലാതെ മറ്റൊരു ഈശ്വരനില്ലെന്ന് എന്റെ അഴിവില്ലാത്ത അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയിരിക്കുന്നു. സത്യത്തെ സാക്ഷാത്കരിക്കാനുള്ള ഏകമാർഗം അഹിംസയാണെന്ന് ഈ അദ്ധ്യായങ്ങളിലെ...
ഹൈ​ദ​രാ​ബാ​ദ്:   മ​ല​യാ​ളി​യാ​യ ഐ​എ​സ്‌ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ റി​മോ​ട്ട് സെ​ന്‍​സിം​ഗ് സെ​ന്ററിൽ ഉദ്യോഗസ്ഥനായിരുന്ന എ​സ് സു​രേ​ഷി​നെ​യാ​ണ് അ​മീ​ര്‍​പേ​ട്ടി​ലെ ഫ്ലാ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കൊലപാതകമെന്നു സംശയിക്കപ്പെടുന്നു.ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. ഭാര്യ ഇന്ദിര ബാങ്ക് ഉദ്യോഗസ്ഥയാണ്. അവർ ചെന്നൈയിലാണ് താമസിക്കുന്നത്. മകന്‍ യുഎസിലും മകള്‍ ന്യൂഡല്‍ഹിയിലുമാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വിശാഖപട്ടണം:  ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇന്നു തുടക്കമാവും. മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യമത്സരം വിശാഖപട്ടണം വൈ.എസ്. രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാവിലെ 9:30ന് ആരംഭിക്കും. പരിക്കു പറ്റിയതിനെത്തുടർന്ന് ഇന്ത്യന്‍ താരം ബുംറ ഇത്തവണ മത്സരത്തിൽ നിന്നും വിട്ടുനിൽക്കും. ബുംറക്ക് പകരം ഉമേഷ് യാദവ് ആണ് ടീമില്‍ എത്തുക. കൂടാതെ പന്തിന് പകരം സാഹയാകും മത്സരിക്കുക. ടി20 പരമ്പര സമനിലയില്‍ അവസാനിച്ചിരുന്നു.ലോക ടെസ്റ്റ്...
മുംബൈ:  മ​ഹാ​രാ​ഷ്ട്രയിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക കോൺഗ്രസ് പു​റ​ത്തി​റ​ക്കി. ​കോ​ണ്‍​ഗ്ര​സ് കേ​ന്ദ്ര തി​ര​ഞ്ഞെ​ടു​പ്പ് സ​മി​തിയാണ് ചൊ​വ്വാ​ഴ്ച രാ​ത്രി​ 52 മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.മു​ന്‍ മു​ഖ്യ​മ​ന്ത്രി പൃ​ഥ്വി​രാ​ജ് ച​വാ​ന്‍ ഇത്തവണ കാ​രാ​ഡ് സൗ​ത്ത് മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ജ​ന​വി​ധി തേ​ടു​ന്നു.ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​ കോ​ണ്‍​ഗ്ര​സ് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പു​റ​ത്തുവിട്ടിരുന്നു. 51 പേരെ ഇ​തി​ല്‍ ഉള്‍പ്പെടുത്തിയിരുന്നു. മ​ഹാ​രാ​ഷ്ട്ര​യിൽ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് ഒക്ടോബർ 21 നു നടക്കും. 24 നാണ് ​വോ​ട്ടെ​ണ്ണ​ല്‍.