27 C
Kochi
Sunday, December 5, 2021

Daily Archives: 16th October 2019

മെക്സിക്കോ സിറ്റി: ഗ്വെറോയിൽ മെക്സിക്കൻ സൈന്യവും ആയുധ സേനയും തമ്മിലുള്ള വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ലോക്കൽ പൊലീസ് ഇഗുഅല, കമ്മ്യൂണിറ്റിയിൽ ആയുധ സേനയുടെ സാന്നിദ്ധ്യം ഉണ്ടെന്നു ഒരു അടിയന്തര കോൾ ലഭിച്ചു. ശേഷം ഷൂട്ട്ഔട്ട് ചൊവ്വാഴ്ച സംഭവിക്കുകയായിരുന്നു. റോബർട്ടോ ഗരേരോ, സംസ്ഥാന സുരക്ഷാ വക്താവ് പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം സിൻ‌ഹുവ വാർത്താ ഏജൻസിയാണ് ഇതു പുറത്തു വിട്ടത്.സായുധധാരികൾ സൈന്യത്തെ ആക്രമിച്ചതായും തുടർന്ന് സംഘർഷം ഉണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. പടിഞ്ഞാറൻ-മധ്യ മിച്ചോക്കാൻ സംസ്ഥാനത്തെ അഗൈലില്ലയിൽ നടന്ന ആക്രമണത്തിൽ 13...
സോഫിയ:   യൂറോപ്യൻ യോഗ്യത മത്സരത്തിനിടെ ഇംഗ്ലണ്ടിന്റെ കളിക്കാരെ വംശീയമായി അധിക്ഷേപിച്ച ബൾഗേറിയൻ ഫുട്ബോൾ അസോസിയേഷൻ മേധാവിയോട് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടു.ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റായ ബൊറിസ്ലാവ് മിഹായ്‌ലോവിനാണ് പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശം ലഭിച്ചത്.ഇന്നലെ ബൾഗേറിയൻ ഫുട്ബോളിനുതന്നെ ലജ്ജാകരമായ പ്രവൃത്തി ചെയ്ത ബൊറിസ്ലാവ് മിഹായ്‌ലോവ്, ബൾഗേറിയൻ ഫുട്ബോൾ യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത്നിന്ന് രാജിവയ്ക്കുന്നത് വരെ ബിഎഫ്‌യുവിന് സാമ്പത്തിക സഹായമടക്കം നിഷേധിക്കുമെന്നായിരുന്നു ബോറിസോവിന്റെ പ്രസ്താവന.മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചെങ്കിലും ആതിഥേയരുടെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം കാരണം കളി രണ്ടു...
 ന്യൂഡൽഹി:   ഉത്തർപ്രദേശിൽ പുതിയ മേധാവിയെ നിയമിച്ച ശേഷം സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും  വലിയ മാറ്റങ്ങൾ കോൺഗ്രസ് വരുത്തി. ഉത്തർപ്രദേശിൽ 47 ജില്ലകളിലെ 7 നഗര മേധാവികളെ പാർട്ടി ചൊവ്വാഴ്ച നിയമിച്ചു. ഭൂമി തർക്കത്തിൽ 11 ആദിവാസികളെ കൂട്ടക്കൊല ചെയ്ത ഗ്രാമമായ ഗോണ്ടിൽ ജില്ലാ മേധാവിയായി രാം രാജ് ഗോണ്ടിനെ കോൺഗ്രസ് നിയമിച്ചു.പുതിയ നിയമനങ്ങളുടെ പട്ടിക പാർട്ടി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെ. സി. വേണുഗോപാൽ പുറത്തിറക്കി. പുതിയ നിയമനങ്ങൾക്ക് ഇടക്കാല കോൺഗ്രസ് പ്രസിഡന്റ്...
ന്യൂ ഡൽഹി: കള്ളപ്പണക്കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ കസ്റ്റഡി കാലാവധി ഈ മാസം 25 വരെ നീട്ടി. റോസ് അവന്യുവിലെ പ്രത്യേക എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയാണ് കാലാവധി നീട്ടിയത്.സെപ്തംബർ 3നായിരുന്നു കള്ളപ്പണ കേസിൽ ഡികെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഡൽഹിയിലുള്ള ഫ്ലാറ്റിൽ നിന്ന് 8.83 കോടിയുടെ കണക്കിൽ പെടാത്ത പണം ഇൻകം ടാക്സ് റെയ്ഡിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് 1961 ലെ ഇൻകം...
അമരാവതി:പ്രകടന പത്രികയുടെ ഭാഗമായിരുന്ന 'വൈ എസ് ആർ റൈതു ഭരോസ - പി എം കിസാൻ' പദ്ധതി ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി ഉത്‌ഘാടനം ചെയ്തു. പദ്ധതി മൂലം ഒരു വർഷം 1300 കോടിയുടെ ധന സഹായമാണ് കർഷകർക്ക് ലഭിക്കുന്നത്.നെല്ലൂർ ജില്ലയിലെ കാകുട്ടൂർ ഗ്രാമത്തിൽ നടന്ന ചടങ്ങിൽ ആദ്യ ചെക്ക് കൈമാറിക്കൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉത്‌ഘാടനം ചെയ്‌തു.ആന്ധ്രാപ്രദേശിലെ 54 ലക്ഷത്തിലധികം വരുന്ന സ്വന്തമായി ഭൂമി ഉള്ളതും ഇല്ലാത്തതുമായ കർഷകർക്ക്...
ലാഖീമ്പൂർ: ദുധ്വ വന്യജീവിസങ്കേതത്തിൽ എത്തിച്ചേരുന്ന എല്ലാ സഞ്ചാരികളും സുരക്ഷാ ഫോം പൂരിപ്പിക്കുന്നതു നിർബന്ധമാക്കി അധികൃതർ. വന്യജീവി സങ്കേതത്തിനു ഉള്ളിൽ വെച്ചു എന്തെങ്കിലും അത്യാഹിതം ഉണ്ടാവുകയാണെങ്കിൽ അതിനു താൻ തന്നെയാവും ഉത്തരവാദി എന്നതാണ് ഫോമിന്റെ ഉള്ളടക്കം.നവംബർ പതിനഞ്ചു മുതലാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നത്. ഫോം പൂരിപ്പിക്കുന്നവർക്കു മാത്രമാവും ഉള്ളിലേക്ക് പ്രവേശിക്കുവാൻ അനുമതി കൊടുക്കുക.സന്ദർശകരായി വരുന്ന എല്ലാ ആളുകൾക്കും ദുധ്വയ്ക്കുള്ളിലെ ജീവിതത്തെ പറ്റിയും അവിടുത്തെ നിബന്ധനകളെ പറ്റിയും നിർബന്ധിത ക്ലാസ് ഉണ്ടായിരിക്കുന്നതാണ്."സഞ്ചാരികൾക്കു ഫോം...
കൊച്ചി:   ആനക്കൊമ്പ് സൂക്ഷിക്കാൻ മോഹൻലാലിന് അനുവദിച്ച അനുമതി റദ്ദാക്കണം എന്ന് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സൂപ്പർ സ്റ്റാറിന്‌ നോട്ടീസ് നൽകി. മുൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ്. മണികുമാറാണ് നോട്ടീസ് സൂപ്പർസ്റ്റാറിന് നൽകണമെന്ന് ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് കൂടുതൽ വാദം കേൾക്കാനായി തീരുമാനിച്ചു.കൊച്ചിയിലെ താരത്തിന്റെ വീട്ടിൽ ഒരു ആദായനികുതി റെയ്ഡിനെത്തുടർന്ന് 2011 ൽ ആണ് കേസ് ഉയർന്നുവന്നത്. ആനക്കൊമ്പുകൾ താരത്തിന്റെ  കൈവശമുണ്ടെന്ന് അറിഞ്ഞപ്പോൾ വനംവകുപ്പ് കേസ് ഏറ്റെടുക്കുകയായിരുന്നു. കേസിൽ സൂപ്പർസ്റ്റാറിനെതിരെ വനംവകുപ്പ്...
ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രകടനം നടത്തിയ, മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ സഹോദരി സുരയ്യ, മകൾ സഫിയ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. "കാശ്മീരി വധുക്കളെ വില്പനയ്ക്ക് വച്ചിട്ടില്ല", "എന്തുകൊണ്ട് കാശ്മീരിനെ തരം താഴ്ത്തുന്നു" തുടങ്ങിയ പ്ലക്കാർഡുകൾ വഹിച്ചുകൊണ്ടായിരുന്നു 20 ഓളം വരുന്ന സ്ത്രീകളുടെ പ്രതിഷേധം. ഇവർ മാധ്യമ പ്രവർത്തകർക്ക് പ്രസ്താവന നല്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്."ഞങ്ങൾ സന്തുഷ്ടരാണെന്ന് ഇന്ത്യൻ സർക്കാർ ലോകത്തോട്...
സ്റ്റോക്ക്ഹോം:തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനായ എംഐടി പ്രഫസർ അഭിജിത് ബാനർജി, ഭാര്യ എസ്തേർ ദഫ്‌ളോ, സഹപ്രവർത്തകൻ മൈക്കിൾ ക്രമർ എന്നിവർക്ക് ലഭിച്ചു. ലോക ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള പഠനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം ലഭിക്കുന്ന ആദ്യ ദമ്പതികൾ എന്ന പ്രത്യേകതയും ഈ വർഷത്തെ നോബൽ പുരസ്കാരത്തിനുണ്ട്.1961 ൽ മുംബൈയിൽ ജനിച്ച ബാനർജി, ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്...
#ദിനസരികള്‍ 911ഇന്നലെ ചിന്താവിഷ്ടയായ സീതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു യോഗത്തില്‍ കേള്‍വിക്കാരനായി പങ്കെടുക്കാനിടയായി. വിഷയം ആശാന്റെ സീതയായതുകൊണ്ടുതന്നെ ആരെന്തു പറഞ്ഞാലും ചെവി കൊടുക്കുക എന്നത് എന്റെ സ്വഭാവമാണ്. ചര്‍ച്ച ചെയ്യുന്ന സംഘമാണെങ്കില്‍ ആധുനിക കാലത്തിന്റെ നീതിബോധത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നവരുടെ ഒരു പരിച്ഛേദവുമാണ്. അപ്പോള്‍ സീതയെ, നാമിനിയും കാണാത്ത ഉയരങ്ങളിലേക്ക് പ്രതിഷ്ഠിക്കുവാനുള്ള വഴികള്‍ തെളിഞ്ഞു കിട്ടുമെന്നുതന്നെയായിരുന്നു ഞാനും പ്രതീക്ഷിച്ചത്. എന്നാല്‍ എന്റെ ധാരണ അബദ്ധമായിരുന്നുവെന്ന് ഏറെ...