30 C
Kochi
Sunday, October 24, 2021

Daily Archives: 18th October 2019

മുംബൈ:തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വർഗീയ പരാമർശം നടത്തിയതിന് ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി മേധാവി മംഗൽ പ്രഭാത് ലോധയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യാഴാഴ്ച നോട്ടീസ് നൽകി.മുസ്ലീം ജനസംഖ്യ കൂടുതലുള്ള  മുംബദേവി നിയോജകമണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. "എൺപതുകളുടെ തുടക്കത്തിൽ മുംബൈയിലുണ്ടായ സ്ഫോടനങ്ങൾക്ക് ഉപയോഗിച്ച സ്ഫോടകവസ്തുക്കൾ 5 കിലോമീറ്ററിനുള്ളിലുള്ള നിരത്തുകളിൽ നിർമ്മിച്ചവയാണ്" എന്നതായിരുന്നു ലോധയുടെ വർഗീയ ചുവയുള്ള പരാമർശം.ന്യൂനപക്ഷങ്ങൾ കൂടുതലായി താമസിക്കുന്ന ഡോംഗ്രി, നാഗ്പഡ പ്രദേശങ്ങളെ എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ "പാത" എന്ന പരാമർശം.യോഗത്തിൽ പങ്കെടുത്ത  തിരഞ്ഞെടുപ്പ്...
ന്യൂഡൽഹി:  ഹരിയാനയിലെ മഹേന്ദ്രഗഡിൽ വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഭിസംബോധന ചെയ്യില്ലെന്നും പകരം രാഹുൽ ഗാന്ധി ചെയ്യുമെന്നും പാർട്ടി അറിയിച്ചു.അനാരോഗ്യത്തെത്തുടർന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി പ്രചാരണം നടത്തിയിരുന്നില്ല. ഇടക്കാലത്ത് കോൺഗ്രസ് പ്രസിഡന്റായി തിരിച്ചെത്തിയ ശേഷം സോണിയ ഗാന്ധിയുടെ ആദ്യ റാലിയാണിത്. വിശദമായ പരിപാടികൾ പാർട്ടി നേരത്തെ തന്നെ പുറത്തിറക്കിയിരുന്നു.വെള്ളിയാഴ്ച മഹേന്ദ്രഗഡിലെ സർക്കാർ കോളേജ് ഖേൽ പാരിസറിൽ വെച്ച്  നടക്കുന്ന പൊതുയോഗത്തിൽ പ്രസംഗിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന്...
ന്യൂ ഡൽഹി:  മുൻ ധനമന്ത്രി പി. ചിദംബരം,  മകൻ കാർത്തി ചിദംബരം എന്നിവരുൾപ്പെട്ട ഐ‌എൻ‌എക്സ് മീഡിയ കേസുമായി ബന്ധപ്പെട്ട് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീറ്റർ മുഖർജി, പി ചിദംബരം, കാർത്തി ചിദംബരം, കാർത്തിയുടെ അക്കൗണ്ടന്റ് ഭാസ്‌കർ, ചില ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ 14 പേരെ പ്രതിചേർത്താണ് സിബിഐ കുറ്റപത്രം.ഐ‌എൻ‌എക്സ് മീഡിയ, ചെസ് മാനേജ്‌മെന്റ്, എ‌എസ്‌സി‌എൽ എന്നീ കമ്പനികളുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇന്ദ്രാനി മുഖർജിയുടെ മകൾ ഷീന...
  ന്യൂഡൽഹി:   എൻ‌ആർ‌സി സംസ്ഥാന കോർഡിനേറ്റർ പ്രതീക് ഹജേലയെ ഡെപ്യൂട്ടേഷനിൽ നിന്ന്  മധ്യപ്രദേശിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഏഴ് ദിവസത്തിനകം  സ്ഥലംമാറ്റം അറിയിക്കണമെന്ന് സർക്കാരിനോട് നിർദ്ദേശിച്ചത്.
പാരീസ്:  പാക്കിസ്ഥാൻ കരിമ്പട്ടികയിൽ തന്നെ തുടരുമെന്ന് ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്‌സ് പ്രസിഡന്റ് സിയാങ്‌മിൻ ലിയു വെള്ളിയാഴ്ച അറിയിച്ചു.തീവ്രവാദ ധനസഹായവും കള്ളപ്പണം വെളുപ്പിക്കലുമുള്ള രാജ്യങ്ങളെ കണ്ടത്താനുള്ള ആഗോള നിരീക്ഷണ കേന്ദ്രം 2018 ജൂണിൽ പാകിസ്ഥാനെ ഭീകര ധനസഹായത്തിന് ഉത്തരവാദികളായ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 2019 സെപ്റ്റംബർ വരെ കർശനമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി 27 പോയിന്റ് കർമപദ്ധതി ഇസ്ലാമബാദിൽ അവർ അവതരിപ്പിച്ചിരുന്നു.ഒക്ടോബർ പതിമൂന്നിന് ചേർന്ന എഫ്എടിഎഫ് മീറ്റിംഗിൽ കഴിഞ്ഞ ഏപ്രിൽ 2019 വരെ പാക്കിസ്ഥാൻ എടുത്ത നടപടികളെക്കുറിച്ചു...
കൊച്ചി:  ഈ വർഷത്തെ ഐഎസ്എൽ ഒക്ടോബർ ഇരുപതാം തീയതി കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ  തുടക്കമാകും. രണ്ടു തവണ കിരീട ധാരികളായ എടികെ യും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം. ഉദ്ഘാടന ദിവസം കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം മഞ്ഞയിൽ മുങ്ങുമെന്നുറപ്പാണ്. ഹോളിവുഡ് നടൻ ടൈഗർ ഷ്‌റോഫ്, നടി ദിഷ പട്ടാണി എന്നിവരുടെ പരിപാടികളാണ് സംഘാടകർ ഒരിക്കിയിട്ടുള്ളത്.  ലോക പ്രശസ്ത ഡാൻസ് ഗ്രൂപ്പ് ആയ കിങ്‌സ് യുണൈറ്റഡും വേദിയിൽ അണിനിരക്കുന്നുണ്ട്.ഈ വർഷം പത്തു...
വാഷിംഗ്‌ടൺ:   നുണകളോ, തെറ്റായ സന്ദേശങ്ങളോ അടങ്ങിയ പരസ്യങ്ങൾ പ്രസിദ്ധീകരിക്കാറുണ്ടെന്നു സമ്മതിച്ചു ഫേസ്ബുക് സ്ഥാപകൻ സക്കർബർഗ്. പക്ഷെ പരസ്യത്തിലെ ഉള്ളടക്കം ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കുവാൻ ഫേസ്ബുക്ക് ഉപയോക്താക്കൾ തന്നെ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു."സത്യങ്ങൾ മാറ്റിമറിക്കപ്പെടുന്നതിൽ തനിക്കു ആശങ്കയുണ്ട്. പക്ഷെ സാമൂഹിക മാധ്യമങ്ങളിൽ ചേർക്കുന്ന വിഷയങ്ങൾ സത്യമാണോ കള്ളമാണോ എന്ന് പരിശോധിക്കുവാനുള്ള ചുമതല ഞങ്ങൾക്കില്ല." വാഷിങ്ടണിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിൽ സക്കർബർഗ് പറഞ്ഞു.“ടെക് കമ്പനികൾ 100 ശതമാനം ശരിയാണെന്ന് വിധിക്കുന്ന...
വാഷിംഗ്‌ടൺ:   കുർദിഷ് സേനകൾക്കെതിരെ കഴിഞ്ഞയാഴ്ച വടക്കൻ സിറിയയിൽ അങ്കാറ ആരംഭിച്ച ആക്രമണം അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിലൂടെ നിർത്തിയതിൽ തുർക്കിയെ യൂഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു."ഇത് വളരെ നല്ല കാര്യമാണ്, തുർക്കി പ്രസിഡന്റ് എടുത്ത നടപടി ഒരുപാട് പ്രശംസയും ആദരവും അർഹിക്കുന്ന ഒന്നാണ്." ട്രംപ്, ഡാലസ്സിലെ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.വടക്കൻ സിറിയയിലെ സുരക്ഷിത മേഖല സ്ഥാപിക്കുന്നതിനെക്കുറിച്ചും അഞ്ചു ദിവസത്തെ വെടി നിർത്തൽ കരാറിനെ സംബന്ധിച്ചും യുഎസും തുർക്കിയും...
ന്യൂ ഡൽഹി:  നാലു നൂറ്റാണ്ടിലേക്ക് കാലെടുത്തു വയ്ക്കുന്ന പ്രമുഖ മലയാള ദിനപത്രമായ മാതൃഭൂമി 5 ലക്ഷം രൂപയുടെ ‘ബുക്ക് ഓഫ് ദ ഇയർ’ അവാർഡ് പ്രഖ്യാപിച്ചു. "ധാരാളം നല്ല പുസ്തകങ്ങൾ ഇവിടെ ഉണ്ട്, അതിൽ നിന്നും പുതിയൊരു ഏട് മറിക്കാൻ ഞങ്ങൾ ഒരുങ്ങുകയാണ്," എന്നായിരുന്നു മാതൃഭൂമിയുടെ പ്രസ്താവന.2020 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന്റെ (എംബിഐഎഫ്എൽ) മൂന്നാം പതിപ്പിലാണ് അവാർഡ് സമ്മാനിക്കുകയെന്ന് പത്രത്തിന്റെ...
കൊൽക്കത്ത:   രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിൽ എൻആർസി നടപ്പിലാക്കിയാൽ ബി‌ജെ‌പിയും ആർ‌എസ്‌എസും തങ്ങളുടെ ഭിന്നിപ്പിക്കുന്ന "സാമുദായിക അജണ്ട" ക്കായി അത് ഉപയോഗിക്കാൻ ശ്രമിക്കുകയും, ഭീകരതയും അവിശ്വാസവും വളർത്തിയെടുത്ത് രാജ്യത്തിന്റെ മതേതര വസ്‌തുതകൾ നശിപ്പിക്കുകയും ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച പറഞ്ഞു."നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ എൻ‌ആർ‌സി പ്രക്രിയ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് ഇപ്പോൾ ശ്രമിക്കുന്നു. ചില വിഭാഗങ്ങളെ സമൂഹത്തിൽ  ധ്രുവീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ചെയ്യുന്നത്. അതുവഴി ഹിന്ദുത്വ വോട്ട് ബാങ്ക് ഏകീകരിക്കുകയാണ് ബിജെപി...