30 C
Kochi
Sunday, September 26, 2021
Home 2019 October

Monthly Archives: October 2019

കൊച്ചി:   മലിനീകരണ നിയന്ത്രണച്ചട്ടങ്ങൾ ബിഎസ് 6 ഏപ്രിൽ പ്രാബല്യത്തിലാകുന്നതോടെ ഇപ്പോഴത്തെ പല ഡീസൽ മോഡലുകളും ഇല്ലാതാകുമെന്നതിനാൽ മൊത്തത്തിൽ ഡീസലിന്റെ വിപണിവിഹിതം കുറയുമെങ്കിലും എസ്‌യുവി, എംപിവി വിപണികളിൽ ഡീസൽ ആധിപത്യം തുടരുമെന്ന് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എൻ.രാജ പറഞ്ഞു.ഡീസൽ വാഹനങ്ങളുടെ വില ഇപ്പോഴത്തെ നിലയിൽനിന്ന് 15–20% ഉയരും. ബിഎസ്6 സാങ്കേതികവിദ്യ നടപ്പിലാക്കുമ്പോഴുള്ള ഈ വർദ്ധന എല്ലാ നിർമാതാക്കൾക്കും നേരിടേണ്ടിവരും. ടൊയോട്ടയുടെ ഹാച്ബാക്, സെ‍ഡാൻ വിഭാഗങ്ങളിലെ ലിവ, എറ്റിയോസ് എന്നിവ പെട്രോൾ മോഡലുകൾ മാത്രമായിപിന്നെ തുടരുക.അടുത്ത...
#ദിനസരികള്‍ 926പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോവാദികളായ നാലുപേര്‍ ഒക്ടോബര്‍ ഇരുപത്തിയെട്ടിനും ഇരുപത്തിയൊമ്പതിനുമായി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് നാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണല്ലോ. മാവോയിസ്റ്റുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യങ്ങളെന്താണെന്ന് വസ്തുനിഷ്ഠമായി മനസ്സിലാക്കാതെ കേവലം രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് ആ ചര്‍ച്ചയില്‍ ഏറിയ പങ്കും മുഴങ്ങിക്കേള്‍ക്കുന്നത്. നിരുപദ്രവകാരികളും നിഷ്കളങ്കരുമായ മാവോവാദികളെ പോലീസ് നിഷ്കരുണം വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് പലരുടേയും ആരോപണം.മാവോയിസ്റ്റുകളോടുള്ള സ്നേഹമോ സഹതാപമോ അല്ല മറിച്ച്, രാഷ്ട്രീയ മുതലെടുപ്പിനുള്ള സാഹചര്യങ്ങളെ സമര്‍ത്ഥമായി ചൂഷണം ചെയ്യാനുള്ള...
തിരുവനന്തപുരം: അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങുന്ന തീവ്രന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്നാണ് സൂചന.സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും മഴയും തുടരും. കൊച്ചി, പറവൂര്‍, കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്."മഹ" ചുഴലിക്കാറ്റ് ഉച്ചയ്ക്ക് മുന്‍പ് ശക്തിപ്രാപിക്കും. ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്പെടുന്നതിനാല്‍ സംസ്ഥാനത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍...
കൊച്ചി: വളര്‍ച്ചയിലും വികാസത്തിലും അയഡിന്റെ അഭാവം പലവിധത്തിലുള്ള പ്രതികൂലഘടകങ്ങള്‍ സൃഷ്ടിക്കുന്നു. അയഡിന്റെ അഭാവം തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം സ്തംഭിപ്പിക്കുന്നു. അയഡിന്റെ ഗുണങ്ങളും അയഡിന്‍ സമൃദ്ധമായ ആഹാരപദാര്‍ത്ഥങ്ങളേയും കുറിച്ച് അറിയാം. ദിവസേന അര ടീസ്പൂണ്‍ അയഡിന്‍ കലര്‍ന്ന ഉപ്പ് മുതിര്‍ന്നവര്‍ ഉപയോഗിച്ചാല്‍ 150 മൈക്രോഗ്രാം അയഡിന്‍ ലഭിക്കുന്നതാണ്.കടല്‍വെള്ളത്തിലുള്ള അയഡിന്‍ അയോണ്‍സ് അയഡിന്‍ മൂലകമായി ഓക്‌സിഡൈസ് ചെയ്യപ്പെട്ട് ആവിയായി പോവുകയും അവിടെ നിന്ന് അത് മഴവെള്ളത്തോടൊപ്പം മണ്ണിലേക്ക് പതിക്കുകയും ചെയ്യുന്നു. മഴ കുറഞ്ഞ...
കാശ്മീർ:കാശ്മീരിൽ പോസ്റ്റ് പെയ്ഡ് വോയിസ് കോളുകള്‍ പുനസ്ഥാപിച്ച് ഉത്തരവിറങ്ങി രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രീ-പെയ്ഡ് മൊബൈൽ കണക്ഷനുകൾ പുനരാരംഭിക്കുന്നതിന്റെ നടപടികളൊന്നും തുടങ്ങിയില്ല. ഇതിനാല്‍കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ തുടര്‍ച്ചയായ 85-ാം ദിവസവും താഴ്വരയില്‍ സാധാരണ ജീവിതത്തെ ഇത്  ബാധിച്ചു.കാശ്മീരിൽ  ഏകദേശം  25 ലക്ഷം പ്രീ പെയ്ഡ് സെൽ ഫോൺ ഉപയോക്താക്കളുണ്ട്. അതുകൊണ്ടുതന്നെ താഴ്വരയിലെ ജനങ്ങള്‍ സര്‍ക്കാർ നടപടിയില്‍ അസ്വസ്ഥരാണ്.''പോസ്റ്റ്-പെയ്ഡ് മൊബൈൽ സേവനങ്ങൾ പുന:സ്ഥാപിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെങ്കിൽ പിന്നെ എങ്ങനെ  പ്രീ-പെയ്ഡ്...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 67 ഒഴിവുകളാണുള്ളത്.ഒഴിവുള്ള തസ്തികകള്‍   മാനേജര്‍ (മാര്‍ക്കറ്റിങ് റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഹൗസിങ്)   മാനേജര്‍ (ബില്‍ഡര്‍ റിലേഷന്‍സ്)   മാനേജര്‍ (പ്രൊഡക്റ്റ് ഡവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച്) മാനേജര്‍ (റിസ്‌ക് മാനേജ്മെന്റ്)  മാനേജര്‍ (ക്രെഡിറ്റ് അനലിസ്റ്റ്)  സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (കംപ്ലെയിന്റ്സ്)  സീനിയര്‍ എക്സിക്യുട്ടീവ്-ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ (കറസ്പോണ്ടന്റ്   റിലേഷന്‍സ്)  സീനിയര്‍ സ്‌പെഷ്യല്‍ എക്സിക്യുട്ടീവ് (സ്ട്രാറ്റജി)  സീനിയര്‍ സ്‌പെഷ്യല്‍...
മുംബൈ:ഇന്ത്യന്‍ ഓഹരിവിപണി കുതിച്ചു കയറി. സെൻസെക്സ് 582 പോയിന്റ് നേട്ടത്തിൽ 39831 ലും നിഫ്റ്റി 160 പോയിന്റ് നേട്ടത്തിൽ 11,786 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിൽ 24 ഓഹരികൾ നേട്ടത്തിലും നാല് ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. മിഡ് ക്യാപ് സൂചികകൾ 1.12 ശതമാനമാണ് ഉയർന്നത്.അമേരിക്ക-ചൈന വ്യാപാരയുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യാൻ യുഎസ് ഫെഡറൽ മീറ്റ് നാളെ നടക്കുമെന്ന സൂചനകൾ വന്നതോടെയാണ് വിപണികളിൽ നേട്ടം പ്രകടമായത്. ഉത്സവസീസണിൽ ഉണ്ടാക്കിയ...
അറുപതുപിന്നിട്ടവരില്‍ വിറ്റാമിന്‍-ഡി യുടെ കുറവ് അസ്ഥിപേശികളുടെ ശോഷണത്തിനു വഴിവെക്കുമെന്ന് പഠനം. ജീവിതത്തിലുടനീളം അസ്ഥിപേശികളുടെ പ്രവര്‍ത്തനം നിലനിര്‍ത്തുന്നത് സഫലമായ വാര്‍ധക്യത്തിനു നിര്‍ണായകമായ ഘടകമാണ്. ശരീരചലനം നിയന്ത്രിക്കുന്നതിനും മെച്ചപ്പെട്ട ജീവിതനിലവാരത്തിനും വീഴ്ചയും ക്ഷീണവും കുറയ്ക്കുന്നതിനും അസ്ഥിപേശികളുടെ ഗുണനിലവാരം പ്രാധാന്യമര്‍ഹിക്കുന്നു. പേശികളുടെ ബലം വര്‍ധിപ്പിക്കുന്ന വ്യായാമമുറകള്‍ പേശീപ്രവര്‍ത്തനത്തിനു ഗുണകരമാകുന്നതിനൊപ്പം വിറ്റാമിന്‍-ഡിയുടെ അളവും ഇതില്‍ നിര്‍ണായകമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.അറുപതുവയസ്സിനുമുകളിലുള്ള 4000 പേരിലാണ് പഠനം നടത്തിയത്. ക്ലിനിക്കല്‍ ഇന്റര്‍വെന്‍ഷന്‍സ് ഇന്‍ ഏജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്....
ബാഗ്ദാദ്:  ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം പ്രക്ഷുഭ്ധമാകുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപകമായ പ്രതിഷേധം അഞ്ച് ദിവസം പിന്നിട്ടു.പ്രതിഷേധത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഇറാഖികൾ ബാഗ്ദാദിലെ തഹ്‌രിർ സ്‌ക്വയറിൽ  മാർച്ച് നടത്തി. സാമ്പത്തിക പരിഷ്കരണത്തിനും രാജ്യത്തെ രാഷ്ട്രീയ വരേണ്യവർഗത്തെ നീക്കം ചെയ്യണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.പ്രധാനമന്ത്രി ആദില്‍ അബ്ദുള്‍ മഹിദിയുടെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാണ് പ്രക്ഷോഭകരുടെ പരമപ്രധാനമായ  ആവശ്യം.അതേസമയം, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തില്‍ ഇറാഖിന്റെ തലസ്ഥാനമായ  ബാഗ്ദാദില്‍ അനിശ്ചിതകാലത്തേയ്ക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു....
കൊച്ചി:അടുത്ത മാസം പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി ടൊയോട്ടയുടെ ചെറു എസ്‌യുവി റെയ്സിന്റെ ചിത്രങ്ങൾ പുറത്ത് വന്നു. അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോഷോയിൽ പ്രദർശിപ്പിച്ച ദെയ്ഹാറ്റ്സുവിന്റെ ചെറു എസ്‍യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട് റെയ്സിന്.ആഗോളതലത്തിൽ വിൽപനയ്ക്കുള്ള റഷിന്റെ പിൻഗാമിയെന്നാണ് പുത്തൻ എസ്‌യുവിയെ കണക്കാക്കുന്നത്. മസ്കുലർ രൂപകൽപ്പനാ ശൈലിയോടെ എത്തുന്ന എസ്‌യുവിയിൽ എൽഇഡി ഹെഡ്‌ലാംപ്, എൽഇഡി ഫോഗ്‌ലാംപ്, ബ്ലാക്ക് റൂഫ്, ബംപറിനും വശങ്ങളിലും ബ്ലാക്ക് ക്ലാഡിങ് തുടങ്ങിയവയൊക്കെയുണ്ട്.ടൊയോട്ടയുടെ ടിഎൻജി എ പ്ലാറ്റ്ഫോം...