30 C
Kochi
Sunday, October 24, 2021

Daily Archives: 25th October 2019

ന്യൂഡൽഹി:  മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ടിരുന്ന ന്യൂനമർദ്ദം ഒരു ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 'ക്യാർ' (Kyarr) ചുഴലിക്കാറ്റ് മധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിൽ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചുഴലിക്കാറ്റ് സിസ്റ്റത്തിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയാണ്.2019 ഒക്ടോബർ 25 ന് പകൽ 16°N അക്ഷാംശത്തിലും...
ഡൽഹി:  ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ 10 ദിവസം  നീണ്ടു നിന്ന പ്രക്ഷോഭങ്ങൾ അവസാനിച്ചു. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ഇസ്രായേൽ പ്രതിനിധികളെ യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മാറ്റിനിർത്തുമെന്നു സർവകലാശാല അധികാരികൾ ഉറപ്പു നൽകി. പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ച് വിദ്യാർത്ഥികൾക്കെതിരായ അച്ചടക്ക നടപടിയും സർവകലാശാല റദ്ദാക്കിയിട്ടുണ്ട്.പ്രതിഷേധത്തിന്റെ പത്താം ദിവസം ആയിരത്തോളം വിദ്യാർത്ഥികൾ പണിമുടക്കിൽ പങ്കെടുത്തു. സർവകലാശാല മേധാവി വസീം അഹ്മദ് ഖാൻ ഒടുവിൽ വിദ്യാർത്ഥികളെ കണ്ട്, തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയായിരുന്നുവെന്നു യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിനു  പഠിക്കുന്ന ഷഹീൻ അബ്ദുല്ല പറഞ്ഞുഒക്ടോബർ 5, 6 തീയതികളിൽ ജാമിയ മില്ലിയ...
കൊച്ചി:   കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശീതകാല സമയപ്പട്ടിക ഞായറാഴ്ച നിലവില്‍ വരും. മാര്‍ച്ച് 28 വരെ പ്രാബല്യമുള്ള ശീതകാല പട്ടികയില്‍ സൗദി അറേബ്യയിലെ ദമാമിലേയ്ക്കും മാലിയിലെ ഹനിമാധുവിലേയ്ക്കും പുതിയ സര്‍വീസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശീതകാല സമയപ്പട്ടികയനുസരിച്ച് ആഴ്ചയില്‍ 1346 സര്‍വീസുകള്‍ കൊച്ചി വിമാനത്താവളത്തിലുണ്ട്. സൗദിയിലെ ദമാമിലേയ്ക്ക് ഫ്‌ളൈ നാസ് എയര്‍ലൈന്‍ പുതിയ സര്‍വീസ് തുടങ്ങും.നിലവില്‍ സൗദിയ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, എയര്‍ ഇന്ത്യ എന്നീ എയര്‍ലൈനുകള്‍ സൗദിയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക്...
സാവോ പോളോ: ദക്ഷിണ അമേരിക്കൻ രാഷ്ട്രമായ ബ്രസീല്‍ സന്ദര്‍ശിക്കാന്‍, ഇന്ത്യയിലെയും ചൈനയിലെയും വിനോദ സഞ്ചാരികൾക്കും ബിസിനസ്സുകാര്‍ക്കും വിസ വേണമെന്ന നിബന്ധന ഉപേക്ഷിക്കുമെന്ന്, പ്രസിഡന്‍റ് ജൈര്‍ ബോൾസോനാരോ വ്യാഴാഴ്ച പറഞ്ഞു. തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോൾസോനാരോ ഈ വർഷം ആരംഭത്തിലായിരുന്നു ബ്രസീലിന്റെ ഭരണാധികാരിയായി ചുമതലയേറ്റത്. നിരവധി വികസിത രാജ്യങ്ങളിൽ നിന്ന് വരുന്ന വിസ വേണമെന്നുള്ള ആവശ്യം കുറയ്ക്കുന്നതിനു വേണ്ടിയാണ് ബോൾസോനാരോ സര്‍ക്കാരിന്റെ പുതിയ തീരുമാനം.ചൈന സന്ദർശനത്തിനിടെ നടത്തിയ ഈ പ്രഖ്യാപനം, വികസ്വര രാജ്യങ്ങളുമായുള്ള...
പല്ല് എല്ലാവരുടെയും ആത്മവിശ്വാസത്തിന്റെ ഒരു സുപ്രധാന ഭാഗമാണ്. അതിനാല്‍ തന്നെ പല്ലിനെ ഭംഗിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി രണ്ടു നേരവും പല്ല് തേക്കുന്നവരും, പല്ല് വെളുത്തിരിക്കാന്‍ വേണ്ടി എന്തെങ്കിലും ഫ്‌ളൂയിഡുകളോ മറ്റോ ഉപയോഗിക്കുന്നവരും ധാരാളമാണ്. എങ്കില്‍ പോലും ചെറിയ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം.1) പുകവലി പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. പുകയില ഉത്പന്നങ്ങളുടെ...
ലോസ് ആഞ്ചൽസ്:  നോർത്ത് ലോസ് ആഞ്ചൽസിൽ നിന്ന് 40 മൈൽ അകലെ, സാന്ത ക്ലാരിറ്റയിൽ ഇന്നലെ ഉച്ചയോടെയുണ്ടായ കാട്ടുതീ പടർന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ നോർത്ത് ലോസ് ആഞ്ചൽസിലെ അമ്പതിനായിരത്തോളം ആളുകളോട് മാറിതാമസിക്കാൻ ഭരണകൂടം ഉത്തരവിട്ടു.ശക്തമായ കാറ്റു വീശുന്നതിനാലാണ്, തീ പടര്‍ന്നു പിടിക്കുന്നത്. ഏകദേശം അയ്യായിരം ഏക്കറോളം തീ പടർന്നിട്ടുണ്ടെന്നാണ് വിവരം. നിരവധി വീടുകളും വാഹനങ്ങളും കാട്ടിതീയിൽ കത്തിയെരിഞ്ഞു നശിച്ചിട്ടുണ്ട്. റോഡുകളും പ്രധാന ഹൈവേകളും അടച്ചിട്ടു.500 അ​ഗ്നിശമന സേനകള്‍ ചേർന്ന് എയർ ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉപയോ​ഗിച്ച് തീയണക്കാനുള്ള ശ്രമം...
മുംബൈ: അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകൾ പങ്കജ് മുണ്ടെ പാർലെ മണ്ഡലത്തിൽ എൻസിപി നേതാവും കസിനുമായ ധനഞ്ജയ് മുണ്ടയോട് പരാജയപ്പെട്ടു. പ്രധാനമന്ത്രിയും പാർട്ടി അദ്ധ്യക്ഷനും നേരിട്ട് എത്തി പ്രചാരണം നടത്തിയ മണ്ഡലത്തിലുണ്ടായ പരാജയം പാർട്ടി നേതൃത്വത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.ഫലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പുതന്നെ തന്റെ അപ്രതീക്ഷിത പരാജയം സമ്മതിച്ചുകൊണ്ട്, പങ്കജ് മുണ്ടെ വാർത്ത സമ്മേളനം വിളിച്ചു. “ജനങ്ങളുടെ വിധിയെ മാനിക്കുന്നു, ഇനിയും താൻ ജനങ്ങളുടെ ഒപ്പമുണ്ടാകും, അവരുടെ...
ആലപ്പുഴ: കേരളത്തിലെ കോൺഗ്രസ് അരൂർ നിയമസഭാ മണ്ഡലത്തെ സിപിഐ എമ്മിൽ നിന്ന് 18 വർഷത്തിന് ശേഷം തിരിച്ചു പിടിച്ചു. സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ ഈ സീറ്റ് നേടി.കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റിലെ (സിപിഐ -എം) മനു സി പുളിക്കലിനെ പരാജയപ്പെടുത്തി ആദ്യ തിരഞ്ഞെടുപ്പ് വിജയം നേടിയ ഷാനിമോൾ ഉസ്മാൻ 1,900 വോട്ടുകൾക്ക് വിജയിച്ചു.ഷാനിമോളുടെ വിജയത്തോടെ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് നിലവിലെ കേരള നിയമസഭയിൽ ആദ്യത്തെ വനിതാ നിയമസഭാംഗത്തെ ലഭിച്ചു.രണ്ട് ഇവിഎമ്മുകൾ ഇനിയും...
തിരുവനന്തപുരം:സി.പി.ഐ-എം സ്ഥാനാർത്ഥിയും തിരുവനന്തപുരം മേയറുമായ വി.കെ. പ്രശാന്ത് കേരളത്തിലെ വട്ടിയൂർക്കാവ് നിയമസഭാ മണ്ഡലത്തിൽ 14,251 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെന്ന് വോട്ടെടുപ്പ് അധികൃതർ അറിയിച്ചു.“പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ ആണ്  വിജയം സാധ്യമാക്കിയത്, എന്ന് സ്ഥാനാർത്ഥി,” പ്രശാന്ത് പറഞ്ഞു. 2019 ൽ നേരത്തെ വടകര ലോക്സഭാസീറ്റും,കഴിഞ്ഞ രണ്ട് വോട്ടെടുപ്പുകളിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തെത്തിയ ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിട്ടപ്പോൾ കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി.
ന്യൂ ഡല്‍ഹി:ദേശീയ താൽപര്യങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്താം, എന്നാൽ അത് തുടർച്ചയായി വിലയിരുത്തണമെന്ന് സുപ്രീം കോടതി. കശ്മീർ താഴ്‍വരയിൽ എത്ര കാലം നിയന്ത്രണങ്ങൾ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും കോടതി ചോദിച്ചു.നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് ലഭിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ എൻ. വി. രമണ, ആർ. സുഭാഷ് റെഡ്ഡി, ബി. ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച്.കാശ്മീര്‍ വിഷയം കൈകാര്യം ചെയ്യാൻ മറ്റു പോംവഴികൾ കണ്ടെത്തണമെന്നും ‘ഒട്ടകപ്പക്ഷിനയം’ അല്ല വേണ്ടതെന്നും...