30 C
Kochi
Sunday, October 24, 2021

Daily Archives: 4th October 2019

തിരുവനന്തപുരം :വർക്കല എസ് ആർ മെഡിക്കൽ കോളജില്‍ അടിമുടി ക്രമക്കേടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. മെഡിക്കല്‍ കോളജിലെ പരീക്ഷാഫലം തടഞ്ഞുവെക്കാനും കോളജില്‍ ഇനി പരീക്ഷാ സെന്‍റര്‍ അനുവദിക്കേണ്ടതില്ലെന്നും ആരോഗ്യ സര്‍വകലാശാല തീരുമാനിച്ചു. മെഡിക്കല്‍ കോളജിനെ സംബന്ധിക്കുന്ന ക്രമക്കേടുകൾ വാര്‍ത്തകള്‍ വഴി പുറത്തുവന്നതിന് പിന്നാലെയാണ്, സർവകലാശാലയുടെ പുതിയ നടപടി.മെഡിക്കൽ വിദ്യാര്‍ഥികളില്‍‌ നിന്നും വൻതുക ഫീസ് ഗണത്തിൽ കൈപ്പറ്റുകയും അതേസമയം, ആവശ്യമായ സൗകര്യങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തതിനു വര്‍ക്കല എസ് ആർ മെഡിക്കല്‍ കോളജിനെതിരെ...
അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. 'ഞാന്‍ മേരിക്കുട്ടി' എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍ രാജ്യങ്ങളിലെ ചലച്ചിത്ര പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മേളയിലായിരുന്നു മലയാളത്തിന്റെ അഭിമാനമായി ജയസൂര്യ മാറിയത്.സാധാരണ, സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന ചിത്രങ്ങള്‍ക്കാണ് സിന്‍സിനാറ്റിയില്‍ പ്രാധാന്യം ലഭിക്കുന്നത്. എകദേശം അഞ്ഞൂറ് ചിത്രങ്ങൾ വരെ ഇന്ത്യയില്‍‌ നിന്നും മേളയിലേക്ക്...
കണ്ണൂര്‍:പാനൂരില്‍ ലഹരി ഗുളികകളും ഒരു കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നംഗ സംഘത്തെ പോലീസ് പിടികൂടി. കോഴിക്കോട്, തലശ്ശേരി സ്വദേശികളെയാണ് പിടി കൂടിയിരിക്കുന്നത്.വാഹന പരിശോധനക്കിടെയാണ് ഇരുവരെയും പാനൂര്‍ പോലീസ് പിടികൂടിയത്.പുലര്‍ച്ചെ രണ്ട് മണിയോടെ പാനൂര്‍ നവോദയ കുന്നിന് സമീപം സംശയാസ്പദമായി നിര്‍ത്തിയിട്ടിരുന്ന ഡസ്റ്റര്‍ വാഹനത്തെ പരിശോധിക്കാനെത്തിയതായിരുന്നു പോലീസ്. പിന്നാലെയാണ്, കള്ളപ്പണവും കഞ്ചാവുമായി അതിലിരുന്ന മൂന്നംഗ സംഘമായ തലശ്ശേരി സ്വദേശികളായ നജീബ്, സച്ചിന്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി...
യു എ ഇ: ദുബായില്‍ നിന്നും ഭീമൻ വാഹനങ്ങള്‍ ഓടിക്കാനുള്ള ഹെവിലൈസന്‍സ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതി ഇനി ഒരു മലയാളി യുവതിക്ക് സ്വന്തം. ദുബായ്, ഖിസൈസിലെ ഒരു സ്വകാര്യ സ്കൂള്‍ ബസില്‍ കണ്ടക്ടറായി ജോലിചെയ്ത്‌വരുന്ന കൊല്ലം കുരീപ്പുഴ സ്വദേശിനി സുജ തങ്കച്ചനാണ് ദുബായിയുടെ ചരിത്രത്തിലെ തന്നെ അത്യപൂവ്വനേട്ടവുമായി തിളങ്ങിയത്. കേരളത്തിൽ വെറും സ്കൂട്ടര്‍ മാത്രം ഓടിച്ച് പരിചയമുള്ള സുജ, വളരെയധികം പരിശ്രമിച്ചതിലൂടെയാണ്, ദുബായിലെ ഹെവി ലൈസന്‍സ് നേടിയെടുക്കുന്നത്.നേരത്തെ, ആറു...
അപകർഷതയാൽ ഉയർത്തപ്പെടുന്ന ചിലരുണ്ട്. അത്യുന്നതങ്ങളിലും ആത്മനിന്ദക്ക് സ്തുതി പാടുന്നവർ. പൊതു സമൂഹത്തിന് അജ്ഞാതമായ സമഭാവനയുടെ ഭൂമികകൾ അവർക്ക് സ്വന്തം.കേവലം പന്ത്രണ്ട് കഥകൾ മാത്രം എഴുതി മലയാള കഥാലോകത്ത് സ്ഥാനം ഉറപ്പിച്ച വിക്ടർ ലീനസിന്റെ സർഗാത്മക വെളിപ്പെടുത്തലുകളെ മുൻനിർത്തിയാണ് അപകർഷതയുടെ വിഷാദോന്മാദങ്ങളെ പരിശോധിക്കാൻ ഇവിടെ ശ്രമിക്കുന്നത്.പത്രപ്രവർത്തകൻ, എഴുത്തുകാരൻ, സമുദ്രശാസ്ത്ര ഗവേഷകൻ എന്നീ നിലകളിലെല്ലാം സ്വയം അടയാളപ്പെടുത്തിയ വ്യക്തിയാണ് വിക്ടർ ലീനസ്. എന്നാൽ വ്യക്തിഗതമായ ഈ നേട്ടങ്ങൾ ഒന്നും തന്നെ ആത്മാഭിമാനമുയർത്താൻ തന്നെ സഹായിച്ചില്ല എന്നാണ്...
പ്രമുഖരുൾപ്പെടെ ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലുകൾക്ക് പാത്രമായി മാറാറുണ്ട്. ബോഡി ഷെയിമിംങ് എന്നറിയപ്പെടുന്ന ഇത്തരം വലയിൽ പെട്ടുപോകുന്നതാകട്ടെ പലപ്പോഴും സെലിബ്രിറ്റികളാണ്. എന്നാൽ, ബോഡി ഷെയിമിങ്ങുകളെ ഫേസ്ബുക്കിലൂടെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ബോഡി ഷെയ്‌മിങ്ങിനെ വെറും അറിവില്ലായ്മയായി മാത്രമാണ് താൻ കാണുന്നതെന്നാണ് താരത്തിന്റെ പ്രതികരണം.കഴിഞ്ഞ ദിവസം, നടന്‍ മോഹന്‍ലാലിനെതിരെയും ഇത്തരത്തില്‍ ബോഡി ഷെയിമിംഗ് ഉണ്ടായി. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍ അറബിക്കടലിന്റെ...
തിരുവനന്തപുരം : ഡ്രൈവർമാരുടെ കുറവ് മൂലം കെഎസ്ആർടിസിയിൽ സർവീസുകൾ വെട്ടിക്കുറച്ചു. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയിൽ പ്രതിസന്ധി രൂപംകൊണ്ടിരിക്കുന്നത്.ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കേണ്ടി വന്നത്. പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ കൊണ്ടുതന്നെ വീണ്ടും സർവീസ് നടത്തിച്ചതിലൂടെയാണ്, യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിച്ചത്. അതേസമയം, കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയേക്കുമെന്നാണ് സൂചനകൾ. തെക്കന്‍ കേരളത്തിനെയായിരിക്കും പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. വർധിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമന്ന് യൂണിനയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എങ്കിലും,...
ന്യൂഡൽഹി : രാജ്യത്ത് നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആൾകൂട്ടആക്രമണത്തിൽ ആശങ്ക അറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 50 ഓളം പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണം വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച്‌ കത്തെഴുതിയ, ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകന്‍ മണിരത്നം, ചലച്ചിത്ര പ്രവര്‍ത്തകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, രേവതി, അപര്‍ണാ സെന്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.രണ്ട് മാസം മുമ്പ് സുധീര്‍...
എറണാകുളം:  കെ‌എം‌ഇഎ കോളേജ് ഓഫ് ആർക്കിടെക്ചറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തീയേറ്റർ വർക്ക് ഷോപ്പ് ഒക്ടോബർ 4,5,6 തീയതികളിൽ നടക്കും. ഊരാളി (OORALI) സംഗീത സംഘവും പങ്കാളികളാവുന്നു. 
#ദിനസരികള്‍ 899  മറ്റൊരിക്കലുമുണ്ടായിട്ടില്ലാത്ത വിധത്തില്‍ ഭരണഘടനയും അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും ഈ കാലഘട്ടത്തില്‍ ആക്രമിക്കപ്പെടുന്നുവെന്ന് നമുക്കറിയാം. ഭരണഘടനയെ അംഗീകരിക്കുന്നതല്ല നിഷേധിക്കുന്നതാണ് ഇപ്പോള്‍ നമ്മുടെ രാജ്യം ഭരിക്കുന്നവരുടെ താല്പര്യമെന്ന് പല തവണയായി തെളിയിക്കപ്പെട്ടുകഴിഞ്ഞതുമാണ്. ഈ രാജ്യത്തിന്റെ അഖണ്ഡതയേയും ഐക്യത്തേയും സംരക്ഷിക്കാനെന്ന പേരില്‍ അവര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളെ നിഷേധിക്കുന്നു. അതിനൊരു പ്രധാന കാരണമായി ഭവിക്കുന്നത്, നമ്മുടെ ഭരണഘടന ബഹുസ്വരതയെ മാനിക്കുകയും വ്യത്യസ്തങ്ങളായ മാനവിക മൂല്യങ്ങളെയെല്ലാം ചേര്‍ത്തു പിടിക്കുകുയും ചെയ്യുന്നുവെന്നതാണ്. ഇത്...