30 C
Kochi
Sunday, October 24, 2021

Daily Archives: 3rd October 2019

ഇന്ധന വില വർധന മന്‍മോഹന്‍ സിങ്​ നടത്തിയ സാമ്പത്തിക തട്ടിപ്പാണെന്ന് കേന്ദ്രം
ന്യൂഡൽഹി : ഇന്ത്യയേയും പാക്കിസ്ഥാനെയും ഒരുമിപ്പിക്കുന്ന തീർത്ഥാടന വഴിയായ കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കും. പാക്കിസ്ഥാന്‍ ഏറെ ബഹുമാനിക്കുന്ന രാഷ്ട്രീയ നേതാവും സിഖുമത വിശ്വാസിയും എന്ന നിലയിലാണ് ഉദഘാടന ചടങ്ങിൽ സിംഗിനെ ക്ഷണിച്ചിരിക്കുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ മീഡിയാ സെക്രട്ടറിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കര്‍ത്താര്‍പൂര്‍ സമാധാന പാതയിലേക്കുള്ള ആദ്യ ജാഥയിലേക്കും പങ്കുചേരുവാൻ മന്‍മോഹന്‍ സിംഗിനെ അമരീന്ദര്‍...
കോഴിക്കോട്: ബന്ധുക്കളായ ആറു പേര്‍ സമാനമായ രീതിയില്‍ കുഴഞ്ഞു വീണു മരിച്ച സംഭവത്തില്‍ നാളെ ഫോറന്‍സിക് വിഭാഗം കല്ലറ തുറന്നു പരിശോധിക്കും. കൂടത്തായി ലൂര്‍ദ് മാത പള്ളിയിലെ കല്ലറകളാണ് വെള്ളിയാഴ്ച രാവിലെ തുറന്നു പരിശോധിക്കുക. ദുരൂഹ മരണങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായാണ് പരിശോധന. കല്ലറ തുറന്നുള്ള പരിശോധനയില്‍ മണ്ണില്‍ ദ്രവിക്കാതെ ശേഷിക്കുന്ന എല്ലിന്‍ കഷണങ്ങളും പല്ലും പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കും.മരിച്ച ആറു പേരില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ കൂടത്തായി...
മലയാള ചലച്ചിത്ര ചുറ്റുവട്ടത്തെ വ്യത്യസ്തതകളുടെ സംവിധയാകാനായി വളർന്നു വന്നുകൊണ്ടിരിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ 'ജല്ലിക്കട്ട്' ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ഈ.മ.യൗ. എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്പൻ വിനോദ്, സാബു മോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് പുറത്തുവിട്ടു കഴിഞ്ഞു.എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്ന് തിരക്കഥ...
ന്യൂഡല്‍ഹി: ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗൗതം നവ്‌ലഖ നല്‍കിയ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും സുപ്രീം കോടതി ജഡ്ജി രവീന്ദ്ര ഭട്ട് പിന്മാറി. നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും രവീന്ദ്ര ഭട്ട് ഉള്‍പ്പെടെ അഞ്ചു ജഡ്ജിമാരാണ് ഇതുവരെ പിന്മാറിയത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസു മാരായ എന്‍ വി രമണ, ആര്‍ സുബാഷ് റെഡ്ഡി, ബി ആര്‍ ഗവായ് എന്നിവരാണ് നവ്‌ലഖയുടെ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും നേരത്തേ...
അരൂര്‍: അരൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്. റോഡ് നിര്‍മാണം തടസ്സപ്പെടുത്തി എന്നാരോപിച്ച് പൊതുമരാമത്തു വകുപ്പ് എന്‍ജിനീയര്‍ നല്‍കിയ പരാതിയില്‍ അരൂര്‍ പോലീസാണ് കേസെടുത്തത്. എരമല്ലൂര്‍-എഴുപുന്ന റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തി എന്നാരോപിച്ച് പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് എസ്പി കൂടുതല്‍ അന്വേഷണത്തിനായി പരാതി അരൂര്‍ പോലീസിന് പരാതി കൈമാറുകയായിരുന്നു.സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന...
പൂനെ: അധോലോക നായകന്‍ ഛോട്ടാ രാജന്റെ സഹോദരന്‍ ദീപക് നികല്‍ജെ ബിജെപി-ശിവസേനാ സഖ്യം സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പില്‍ വെസ്റ്റ് മഹാരാഷ്ട്രയിലെ ഫല്‍ത്താന്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുമാണ് ദീപക് നികല്‍ജെ മത്സരിക്കുന്നത്. ബിജെപി സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സ്ഥാനാര്‍ത്ഥിയാണ് നികല്‍ജെ.എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി ആറ് സീറ്റുകളിലാണ് കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയുടെ നേതൃത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മത്സരിക്കുന്നത്. മുംബൈയില്‍ വെച്ച് രാംദാസ്...
ഷാര്‍ജ:'തുറന്ന പുസ്തകങ്ങള്‍, തുറന്ന മനസുകള്‍' എന്ന സന്ദേശവുമായി, മുപ്പതാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം അല്‍താവൂന്‍ എക്സ്പോസെന്‍ററില്‍ ഈ മാസം 30ന് ആരംഭിക്കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പുസ്തക സ്നേഹികൾ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ പല ഭാഷകളിലെ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ടായിരിക്കും. കേരള ഭൂമികയിൽ നിന്നുള്‍പ്പെടെ പ്രമുഖ എഴുത്തുകാരും ചിന്തകരും കലാകാരന്മാരും സിനിമാ താരങ്ങളും പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കെടുക്കും.മലയാളി എഴുത്തുകാരുടേതുൾപ്പെടെ കേരളത്തിലെയും യുഎഇയിലെയും നൂറ്റമ്പതോളം പുസ്തകങ്ങളും പ്രകാശനം...
ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള 'ഡിലീറ്റ് ഫോർ എവെരിവൺ' സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്.ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം ഒരു നിശ്ചിത സമയത്തിനുശേഷം സ്വയമേ അപ്രത്യക്ഷമാകുന്ന ‘ഡിസപ്പിയറിങ് മെസേജ്’ സംവിധാനമാണ് പുതിയ പരിഷ്‌ക്കാരങ്ങളിലൊന്ന്. ഇതിലൂടെ 5 മിനിറ്റ്, ഒരു മണിക്കൂർ എന്നിങ്ങനെ 2 സമയപരിധിയിൽ ക്രമീകരിച്ച് സന്ദേശങ്ങൾ അയയ്ക്കാൻ കഴിഞ്ഞേക്കും.നേരെത്തെ തന്നെ, ജിമെയിലിലും ടെലഗ്രാം ആപ്പിലും ഇതിനു സമാനമായ സംവിധാനം പുറത്ത്...
കൊച്ചി: മരടിലെ ഫ്ളാറ്റുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. എന്നാല്‍ പുതിയ താമസ സൗകര്യം കണ്ടെത്തുന്നതിനായി ഏതാനും ദിവസം കൂടി സമയം അനുവദിക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഫ്ളാറ്റുകള്‍ പൊളിക്കുന്നതിനായി തയ്യാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് ഫ്ളാറ്റുകള്‍ ഒഴിപ്പിക്കാം എന്നായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.അതുകൊണ്ടു തന്നെ കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായേക്കുമെന്ന ഭയത്തിലാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ തന്നെ ഫ്ളാറ്റുകള്‍ ഒഴിയാന്‍ എറണാകുളം ജില്ലാ ഭരണകൂടം താമസക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ളാറ്റുകള്‍...
ഔറംഗബാദ്: കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈദരാബാദ് എംപിയും എഐഎംഐഎം പ്രസിഡന്‍ഡുമായ അസദുദ്ദീന്‍ ഒവൈസി. മഹാത്മാഗാന്ധിയെക്കുറിച്ച് സംസാരിക്കുമ്പോഴും ബിജെപിയുടെ മനസില്‍ നിറയെ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയാണെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഈ ഭരണ വര്‍ഗ പാര്‍ട്ടി ഗോഡ്‌സെയെ ആണ് അവരുടെ 'ഹീറോ' ആയി കാണുന്നതെന്നും ഒവൈസി കുറ്റപ്പെടുത്തി.ഗാന്ധിജിയുടെ പേരിലാണ് ബിജെപി തങ്ങളുടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പേരു പറഞ്ഞ് രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും കബളിപ്പിക്കുകയാണ് ബിജെപി...