30 C
Kochi
Sunday, October 24, 2021

Daily Archives: 26th October 2019

ഇന്ന് വേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു വിപണിയാണ് ഉണക്ക മത്സ്യങ്ങളുടേത്. പണ്ട്‌ തൊട്ടേ മീൻ കഴുകി ഉണക്കി ഉപ്പിട്ട് വെച്ച് സൂക്ഷിച്ച് കഴിക്കാറുണ്ടായിരുന്നു എല്ലാവരും. കേടുകൂടാതെ ഒരുപാട് നാൾ നിൽക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ ആവശ്യക്കാർ ഏറെ ആണ്.കേരളത്തിലെ മത്സ്യസമ്പത്ത് കുറഞ്ഞതോടെ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഇതോടെ മീനിന്റെ ഗുണങ്ങളും നഷ്ടമായി. ഇന്ന് പ്രകൃതിദത്ത മാർഗങ്ങളും, ഗുണമേന്മയും, കൈവിട്ട് മനുഷ്യ ശരീരത്തിൽ രാസ പ്രക്രിയ കുത്തിനിറയ്ക്കാനുള്ള...
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നിരിക്കുന്നു. അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ ജനങ്ങൾ എങ്ങനെ പ്രതികരിച്ചു എന്ന് വ്യക്തമാകുകയും ചെയ്തു. സംസ്ഥാനത്തെ കരുത്തുള്ള സംഘടനയായി സിപിഎം മാറുകയും വലതുപക്ഷം ശോഷിക്കുകയും ചെയ്തിരിക്കുന്നു. ഈയവസരത്തിൽ സമൂഹത്തിലെ കരുത്തരായ സ്ഥാപനങ്ങളും സാമൂഹിക മാറ്റങ്ങളും തമ്മിലുള്ള ബന്ധവും സാമൂഹ്യ ശാസ്‌ത്രപരമായി പരിശോധിക്കുകയാണ് ലേഖനം.സമൂഹത്തിലെ കരുത്തരായ സ്ഥാപനങ്ങൾ എന്താണ് എന്ന് നിർവചിക്കുന്നതിന് മുൻപ് നമുക്ക് ഏവർക്കും പരിചിതമായ രണ്ട് പ്രധാന സംഭവങ്ങൾ ഓർമ്മിപ്പിക്കേണ്ടിയിരിക്കുന്നു. കരുത്തരായ സാമൂഹിക സ്ഥാപനങ്ങളുടെ...
ഗ്രീൻഗ്രാബ്, കോപ്പി റൈറ്റ്‌സ് : ഹെലെനി ട്രാവൽ
ഗ്രീസിലെ ഒരു പുരാതന ട്രോയ് നഗരത്തില്‍ നിന്ന് കണ്ടെത്തിയ നിധി ശേഖരം പുരാവസ്തു ഗവേഷകര്‍ വെളിപ്പെടുത്തി. ടെനിയന്‍ നഗരത്തില്‍ നടത്തിയ ഖനനത്തിലാണ് വിളക്കുകള്‍, നാണയങ്ങള്‍, ആഭരണങ്ങള്‍, ശില്‍പങ്ങള്‍, കുളിപ്പുരകള്‍ തുടങ്ങിയ അമൂല്യമായ പുരാവസ്തുക്കള്‍ കണ്ടെത്തിയത്.   2013 ല്‍ ഈ പ്രദേശത്ത് ഉദ്ഖനനം തുടങ്ങിയിരുന്നുവെങ്കിലും ഇത് പുരാതന നഗരമായ ടെനിയയാണ് എന്ന് സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞവര്‍ഷമാണ് ഇവിടം ടെനിയന്‍ നഗരമാണ് എന്ന് സ്ഥിരീകരിച്ചത്. അന്നുമുതല്‍ അവ വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു ഗവേഷകർ. https://twitter.com/HelleneTravel/status/1186887070947696640670 മീറ്റര്‍ വിസ്തൃതിയുള്ള...
കൊച്ചി:   ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശം യാഥാർത്ഥ്യമായത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയുടെ ഫലമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കിയതിന് വൈപ്പിൻ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊച്ചി മെട്രോ നഗരത്തിൽ സംയോജിത യാത്രാ സൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.മെട്രോയുടെ ഫീഡർ സർവ്വീസുകളായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആലോചിക്കും. നഗരത്തിന്റെ ഗതാഗതം സുഗമമാക്കുന്നതിന് ശാസ്ത്രീയ പുനക്രമീകരികരണത്തിന് നടപടി സ്വീകരിക്കും. കെഎസ്ആർടിസി...
കൊച്ചി:  ഗായികയും അസിസ്റ്റന്റ് ഡയറക്ടറുമായ രമ്യ സര്‍വദ ദാസ് ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് പോകുമ്പോൾ കുപ്രസിദ്ധമായ പാലരിവട്ടം പാലത്തിന് സമീപം ട്രാഫിക് ജാമിൽ കുടുങ്ങി. കുറച്ച് സമയം കിട്ടിയപ്പോൾ അവൾ ഫ്ലൈ ഓവറും ചുറ്റുപാടും നിരീക്ഷിച്ചു. ഫലം? “പാലാരിവട്ടം പാലം പാട്ട്” എന്ന പേരിൽ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത മ്യൂസിക് വീഡിയോ.“പാലം അതിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിലും, പൂർണ്ണമായും ഉപയോഗശൂന്യമല്ലെന്ന് ഞാൻ മനസ്സിലാക്കി. മഴ പെയ്യുമ്പോൾ ആളുകൾ അതിനടിയിൽ അഭയം തേടുന്നത്...
ഇസ്ലാമാബാദ്:  മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നു ഡോക്ടർ വെള്ളിയാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിയെ  അറിയിച്ചു. അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രിയുടെ ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്നും ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട ഹരജിയിലെ വാദം കേൾക്കുന്നത് മാറ്റിവയ്ക്കാനും കോടതിയോട് ആവശ്യപ്പെട്ടു.പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസ് (പി‌എം‌എൽ-എൻ) പ്രസിഡന്റും മുൻ പ്രധാനമന്ത്രിയുടെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫാണ് വ്യാഴാഴ്ച  ഷെരീഫിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പരിഗണിക്കണമെന്നും നിവേദനം നൽകിയിരുന്നതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.ജസ്റ്റിസുമാരായ അമീർ ഫാറൂഖ്, മൊഹ്‌സിൻ...
#ദിനസരികള്‍ 921   പരശുരാമനാണ് കേരളം സൃഷ്ടിച്ചതെന്ന കഥയ്ക്ക് എത്ര പഴക്കമുണ്ട്? ഗോകര്‍ണത്തു നിന്നും അദ്ദേഹം വലിച്ചെറിഞ്ഞ വെണ്‍മഴു അങ്ങു ദൂരെ കന്യാകുമാരിയില്‍ പോയി വീഴുകയും മഴു സഞ്ചരിച്ച ഇടങ്ങളില്‍ നിന്നൊക്കെ കടല്‍ പിന്‍വാങ്ങി കരയുയര്‍ന്നു വന്നുമെന്നുമാണല്ലോ കഥ. ആ കഥയുടെ പ്രായം അന്വേഷിച്ചു ചെന്നാല്‍ ഏകദേശം അഞ്ചോ ആറോ നൂറ്റാണ്ടുകാലത്തേയ്ക്ക് നാം എത്തിപ്പെടാം.കാരണം അക്കാലങ്ങളിലാണ് കേരളോല്പത്തി എഴുതപ്പെട്ടത്. അതില്‍ നാമിങ്ങനെ വായിക്കും “കാരണ ജലത്തില്‍ ബ്രഹ്മാണ്ഡമുണ്ടായി. ബ്രഹ്മാണ്ഡത്തിന്റെ അന്തര്‍ഭാഗത്ത്...