31 C
Kochi
Sunday, October 24, 2021

Daily Archives: 7th October 2019

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60 യാത്രക്കാരെയും അഞ്ചു കപ്പല്‍ ജീവനക്കാരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. യെമനിലെ അല്‍വാതിഖ് എന്ന കപ്പലാണ് യന്ത്രത്തകരാറു മൂലം നിയന്ത്രണം വിട്ട് നടുക്കടലില്‍ ഒഴുകി നടന്നത്. 11 സ്ത്രീകളും ഏഴു കുട്ടികളും 42 പുരുഷന്മാരും ഉള്‍പ്പെടെ എല്ലാവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.യെമനിലെ ആര്‍ച്ചിപ്പെലാഗോയിലുള്ള സൊകോത്ര...
തൃശ്ശൂര്‍: കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ മകന്‍ ഡെല്‍വിന്‍(13) എന്നിവരെയാണ് ആറാട്ടുകടവ് ബീച്ചില്‍ തിരയില്‍ പെട്ട് കാണാതായത്. കടപ്പുറത്ത് അവധി ദിവസം ആഘോഷിക്കാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍. ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് നാലു മുതിര്‍ന്നവര്‍ക്കൊപ്പം കാണാതായ രണ്ടു പേര്‍ ഉള്‍പ്പെടെ ആറു വിദ്യാര്‍ത്ഥികള്‍ സൈക്കിളില്‍ ആറാട്ടുകടവ് ബീച്ചിലെത്തിയത്.കാട്ടൂര്‍ ഫാത്തിമ മാതാ പള്ളിയിലെ...
ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും എട്ട് രാത്രിയും നീണ്ടുനിൽക്കുന്ന ചലച്ചിത്ര മാമാങ്കത്തിനു നവംബർ ഇരുപത്തിയെട്ടിനായിരിക്കും കൊടിയിറങ്ങുക.വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ ചലച്ചിത്രങ്ങളായിരിക്കും ഇത്തവണ പ്രദര്‍ശനത്തിനുണ്ടാവുക. ഇവയ്ക്കൊപ്പം, വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നായി ഇരുപത്തിയാറ് ഫീച്ചര്‍ സിനിമകളും പതിനഞ്ചോളം നോണ്‍ ഫീച്ചര്‍ ചിത്രങ്ങളും മേളയില്‍ മത്സരിക്കുമെന്നും ജാവഡേക്കര്‍...
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടു കൊലപാതകങ്ങള്‍ തന്റെ അറിവോടെയാണ് നടന്നതെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ക്രൈം ബ്രാഞ്ചിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്നും കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ച ഷാജുവിന്റെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒന്നരമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഷാജുവിനെ അന്വേഷണ സംഘം...
#ദിനസരികള്‍ 902“ഇന്ത്യയുടെ സ്രഷ്ടാക്കള്‍ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ ആദര്‍ശങ്ങളേയും അവ നേടിയെടുക്കാനുള്ള സ്ഥാപനങ്ങളേയും പ്രക്രിയകളേയുമാണ് സന്നിവേശിപ്പിച്ചത്. ആദര്‍ശങ്ങളാകട്ടെ, രാഷ്ട്രീയൈക്യവും അഖണ്ഡതയും ജനാധിപത്യത്തിലുറച്ച തുല്യ സ്നേഹവുമായിരുന്നു. ഈ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടിയിരുന്നത് ജനാധിപത്യബോധത്തോടെ ഏര്‍‌പ്പെടുത്തിയ ഭരണഘടനാധിഷ്ഠിതമായ സാമൂഹിക സാമ്പത്തിക വിപ്ലവത്തിലൂടെയായിരുന്നു.” 1999 ഓക്സ്ഫോഡ് ഇന്ത്യ പേപ്പര്‍ ബാക്ക് പതിപ്പിന്റെ ആമുഖം തുടങ്ങുന്നത് ഈ പ്രസ്താവനയോടെയാണ്.ഭരണഘടനയുടെ അന്തസ്സത്തയെ ജനാധിപത്യത്തിലുറച്ച തുല്യസ്നേഹമെന്ന് വിശേഷിപ്പിക്കുക വഴി, ഒരു രാജ്യമെന്ന നിലയില്‍ അതിന്റെ അതിരുകള്‍ക്കുള്ളില്‍ കൂടിച്ചേര്‍ന്ന്...
റിയാദ്: സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകാൻ അനുമതി നൽകുന്നതായി സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷണൽ ഹെറിറ്റേജ് അറിയിച്ചു.നിലവിൽ അടുത്ത ബന്ധുക്കളായ പുരുഷന്മാരുടെ സാന്നിധ്യത്തിലല്ലാതെ സ്ത്രീകൾക്ക് ഹോട്ടൽ മുറികളും അപ്പാർട്ടുമെന്റുകളും വാടകയ്ക്ക് നൽകാൻ സൗദി അനുവദിച്ചിട്ടുണ്ടായിരുന്നില്ല. സൗദി ഭരണപ്രദേശത്ത് വനിതകൾക്ക് ഹോട്ടലുകളിലും ഫർണിഷെഡ് അപ്പാർട്ടുമെന്റുകളും...
കൊച്ചി:ഭീകരവാദ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ലൈംഗീകത പ്രചരിപ്പിക്കപ്പെടുന്നതിനുമായി ടെലഗ്രാം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ഹർജി. കേരള ഹൈക്കോടതിയിലാണ് സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഹര്‍ജി നൽകിയിരിക്കുന്നത്. ടെലഗ്രാം കുട്ടികളുടെ ലൈംഗികതയും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇതിനാൽ, ഈ ആപ്പ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട്, നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബംഗലൂരുവിലെ വിദ്യാര്‍ത്ഥിനി അഥീന സോളമന്‍ ആണ് വ്യാഴാഴ്ച ഇത് സംബന്ധിച്ച് ഹര്‍ജി നല്‍കിയത്.കുറ്റവാളികളും തീവ്രവാദികളും...
കൊച്ചി: പ്രതീക്ഷിച്ചതിലും വേഗത്തിൽ സമുദ്രനിരപ്പ് ഉയരുന്നത് മൂലം കേരളം ഉൾപ്പെടെയുള്ള തീരങ്ങൾ അപകടഭീഷണയിലെന്ന് മുന്നറിയിപ്പ്.ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ പ്രതിവർഷം 3.4 മില്ലീമീറ്ററാണ് സമുദ്രനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇത് വീണ്ടും തുടരുകയാണെങ്കിൽ കേരളതീരങ്ങളിൽ വലിയൊരുഭാഗം മുങ്ങും.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളിലാണ്, ധ്രുവമേഖലയിലെ മഞ്ഞുപാളികൾ പ്രവചിച്ചതിനെക്കാൾ വളരെ വേഗത്തിൽ ഉരുകിക്കൊണ്ടിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.സമുദ്രനിരപ്പിന്റെ അതിക്രമിച്ചുള്ള ഉയർച്ചമൂലം, വൻ അപകടം സംഭവിക്കാമെന്ന് കരുതപ്പെടുന്ന ലോകത്തെ ആദ്യ 20 നഗരങ്ങളിൽ കൊച്ചി, ചെന്നൈ, സൂറത്ത്...