25.5 C
Kochi
Saturday, October 16, 2021

Daily Archives: 15th October 2019

#ദിനസരികള്‍ 910എനിക്ക് ഏറെക്കാലമായി പരിചയമുണ്ടായിരുന്ന പ്രിയപ്പെട്ട സഖാവായിരുന്നു ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കെ സി മണി. കേവലം നാല്പത്തിനാലു വയസ്സു മാത്രം പ്രായമുണ്ടായിരുന്ന അദ്ദേഹം തിരുനെല്ലിയിലെ ആക്കൊല്ലി എസ്റ്റേറ്റില്‍ നൈറ്റ് വാച്ചറായിരുന്നു. രാവിലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ആനയുടെ മുമ്പില്‍ പെടുകയായിരുന്നു. ഇരുട്ടും കൂടെ മൂടല്‍ മഞ്ഞും കൂടിയായപ്പോള്‍ ആന അടുത്തുള്ളത് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. വീട്ടിലേക്കെത്താന്‍ പതിവിലും ഏറെ താമസിക്കുന്നതു കൊണ്ട് അന്വേഷിച്ചിറങ്ങിയ നാട്ടുകാരാണ്...
ലണ്ടൻ:  കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്‌വുഡും ബ്രിട്ടീഷ് എഴുത്തുകാരി ബെർണാർഡിൻ എവരിസ്റ്റോയും ഈ വർഷത്തെ ബുക്കർ പ്രൈസ്‌ ജേതാക്കളായി. ഒരു വ്യക്തിക്ക് മാത്രമേ പുരസ്‌കാരം നൽകാവൂ എന്ന മത്സര നിയമം മറികടന്ന് തിങ്കളാഴ്ച, അഞ്ചു മണിക്കൂറിലധികം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിലാണ് പുരസ്‌കാരം പങ്കിട്ടു നല്കാൻ ജഡ്ജിങ് പാനൽ തീരുമാനിച്ചത്. അറ്റ്‌വുഡിന്റെ "ദി ടെസ്റ്റെമെൻറ്സ്", എവരിസ്റ്റോയുടെ ഈ വർഷം ആദ്യം പുറത്തിറങ്ങിയ "ഗേൾ, വുമൺ, അദർ" എന്നീ കൃതികളാണ് സാഹിത്യസൃഷ്ടിക്ക് ലഭിക്കാവുന്ന പ്രമുഖമായ ബുക്കർ...
ന്യൂ ഡൽഹി:  വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എക്സിറ്റ് പോളുകൾക്കു പൂർണ്ണ നിരോധനമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വാർത്താക്കുറിപ്പിറക്കി. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറര വരെ ആയിരിക്കും നിരോധനം. ഹരിയാന മഹാരാഷ്ട്ര കൂടാതെ ഉപതിരഞ്ഞെടുപ്പു നടക്കുന്ന അമ്പത്തൊന്നു മണ്ഡലങ്ങളിലും ഇത് ബാധകമായിരിക്കും.1951 ലെ ആർ പി ആക്ടിലെ 126 എ പ്രകാരം, തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തു വിട്ടിരിക്കുന്ന സമയങ്ങളിൽ, എക്സിറ്റ് പോൾ നടത്തുന്നതും,...
ന്യൂ ഡൽഹി:  യൂണിയനുകളുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സമരത്തിന്റെ പരിണിതഫലമായി, 1.76 ലക്ഷം ജോലിക്കാരുടെയും ശമ്പള കുടിശിക ദീപവലിക്കു മുൻപു തീർക്കുമെന്ന് ഭാരതീയ സഞ്ചാർ നിഗം ലിമിറ്റഡ് ജോലിക്കാർക്ക് ഉറപ്പു നൽകി. ഉത്സവ സമയത്തു തന്നെ നടത്തി വന്നിരുന്ന സമരം കമ്പനിയുടെ പ്രവർത്തങ്ങൾക്ക് പ്രശ്നങ്ങൾ തീർത്തതോടെയാണ് ബിഎസ്എൻഎൽ ഇങ്ങനെയൊരു പ്രസ്താവന ഇറക്കിയത്."സ്വന്തം വരുമാനത്തിൽ നിന്ന് തന്നെ ദീപാവലിക്ക് മുന്നേ ആയി ശമ്പള കുടിശിക കൊടുത്തു തീർക്കും. 1600 കോടി രൂപയുടെ വരുമാനം...
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സർവ്വ മാധ്യമങ്ങളും മനുഷ്യമനസ്സുകളും ഏറ്റെടുത്ത സൈക്കോ വില്ലത്തിയായ ജോളിയെക്കുറിച്ചു അത്രയൊന്നും കേൾവിസുഖമില്ലാത്ത ചില വസ്തുതകളാണ് എനിക്ക് പറയാനുള്ളത്.ആദ്യമായും അവസാനമായും ഞാൻ പ്രശ്നവൽക്കരിക്കുന്നത് അവർ മറച്ചു വെക്കുന്ന അവരുടെ വർഗ്ഗപരമായ സ്വത്വത്തെയാണ്. ജോളി ഒരു എൻഐടി പ്രൊഫസർ ആയിയാണ് സമൂഹത്തിനു മുൻപിൽ സ്വയം അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്. യഥാർത്ഥത്തിൽ അവരൊരു ബ്യൂട്ടിപാർലർ ജീവനക്കാരിയായിരുന്നു എന്നും. ആത്യന്തികമായി അവരൊരു തൊഴിലാളി ആയിരുന്നു എന്ന് തന്നെ...
ലക്നൗ:  ഒക്ടോബർ 26 നു നടക്കാനിരിക്കുന്ന ദീപോത്സവത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ അവലോകനം ചെയ്യാനും, ഉത്തർപ്രദേശിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് അയോദ്ധ്യ സന്ദർശിക്കും. ചീഫ് സെക്രട്ടറി ആർ കെ തിവാരി, ഡിജിപി ഒ പി സിംഗ്, അഡിഷണൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി എന്നിവരാണ് ഉദ്യോഗസ്ഥ സംഘത്തിലുള്ളത്.രാമജന്മഭൂമി - ബാബറി മസ്ജിദ് കേസിൽ അടുത്ത മാസം സുപ്രീം കോടതി അന്തിമവിധി പറയാനിരിക്കെ ദീപോത്സവാഘോഷങ്ങൾക്ക് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്താനാണ് ഉദ്യോഗസ്ഥ സംഘം...
ഝാൻസി:വീട്ടിൽ ചൊവ്വയാഴ്ച പുലർച്ചെ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെട്ടു. ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ സിപ്രി ബസാർ എന്ന പ്രദേശത്ത് ആണ് ഞെട്ടിക്കുന്ന ഈ അപകടം ഉണ്ടായത്.വൃദ്ധയായ രജനി, ജഗതീഷ്, ഭാര്യ കുമുദ്ബാല, മകൾ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകളിൽ ഉറങ്ങുകയായിരുന്ന ബാക്കി നാലുപേരെ അയൽക്കാർ എല്ലാവരും കൂടി രക്ഷപ്പെടുത്തി. ചൊവാഴ്ച്ച പുലർച്ചെ ഏകദേശം 1.30 ഓടെ ആണ്...
ന്യൂഡൽഹി:വധഭീഷണി നേരിട്ട ഉത്തരപ്രദേശ് സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖിന് സുരക്ഷ നൽകണമെന്ന് അയോദ്ധ്യ തർക്ക കേസ് പരിഗണിക്കുന്ന സുപ്രീം കോടതി തിങ്കളാഴ്ച്ച ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു.രാമ ജന്മഭൂമി - ബാബ്രി മസ്ജിദ് തർക്കത്തിന് പരിഹാരം തേടുന്നതിനായി കോടതി രൂപീകരിച്ച മൂന്ന് അംഗ മധ്യസ്ഥ പാനലുകളിൽ ഒരാളായ ശ്രീറാം പഞ്ചു മുഖേന ആണ് സുഫർ അഹമ്മദ് കോടതിയെ സമീപിച്ചത്.
ന്യൂ ഡൽഹി:  കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ ശിവകുമാറുമായി ബന്ധപ്പെട്ട 50 ഓളം ആൾക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയെയും ഈ മാസം പതിനേഴാം തീയതി ഡൽഹിയിൽ വച്ച് ചോദ്യം ചെയ്യുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ, വാർത്ത ഏജൻസി ആയ ഐഎഎൻഎസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസമായി വിവിധ വ്യക്തികളെ...
ശ്രീനഗർ:  എഴുപതു ദിവസങ്ങൾക്കു ശേഷം കാശ്മീരിൽ മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ച കഴിഞ്ഞ ആഗസ്ത് അഞ്ചാം തിയതി മുതൽ കാശ്മീരിൽ മൊബൈൽ സേവനങ്ങൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.പരസ്പരം വിളിക്കുവാൻ പോലും കഴിയാതെ ഇരുന്ന ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മൊബൈൽ സേവനങ്ങൾ പുനഃസ്ഥാപിച്ചതിലൂടെ വലിയ ആശ്വാസമാണ് ഉണ്ടായത്."ഇത് ഞങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. ഇപ്പോഴാണ് ശിലായുഗത്തിൽ നിന്നും ഈ കാലഘട്ടത്തിലേക്ക് ഞങ്ങൾ തിരികെയെത്തിയത്." ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു."മൊബൈൽ ഫോൺ സേവനങ്ങൾ തിരികെ ലഭിച്ചതിലൂടെ...