30 C
Kochi
Sunday, October 24, 2021

Daily Archives: 23rd October 2019

ന്യൂ ഡൽഹി:  കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവും കർണാടക മുൻ മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു.25 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാന തുകയ്ക്കുള്ള രണ്ട് ജാമ്യവും വീതം നൽകണമെന്ന് ശിവകുമാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ രാജ്യം വിടരുതെന്ന നിബന്ധനയോടുകൂടിയാണ് ജാമ്യം. സെപ്തംബർ 3 നാണു ഡി കെ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.2016 ൽ നോട്ടു നിരോധനം നിലവിൽ വന്നത് മുതൽ ആദായനികുതി വകുപ്പിന്റെയും...
ന്യൂഡൽഹി:ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അഞ്ച് ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയെ പിൻ‌വലിക്കണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ വസ്‌തുത  ചോദ്യം ചെയ്ത് അഞ്ച് ജഡ്ജിമാരുടെ ബെഞ്ച് ഹർജികൾ പരിഗണിച്ചിരുന്നു. ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, വിനീത് ശരൺ, എംആർഷാ, എസ്. രവീന്ദ്ര ഭട്ട് എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാർ.ജസ്റ്റിസ് മിശ്ര വ്യവസ്ഥകളുടെ വസ്‌തുത കേട്ടതിനെതിരെ ചില കർഷക...
മുംബൈ: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ ബുധനാഴ്ച ബിസിസിഐ യുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഔദ്യോഗികമായി തിരഞ്ഞെടുത്തു.“ഇത് ഔദ്യോഗികമാണ്- സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു,” ബിസിസിഐ ട്വീറ്റ് ചെയ്തു.ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (സിഎബി) ഭരണത്തിന്റെ അദ്ധ്യക്ഷത ഉൾപ്പെടെ നിരവധി പദവികൾ വഹിച്ച ഗാംഗുലിയുടെ ബിസിസിഐ അദ്ധ്യക്ഷ പദവിയിലേക്ക് നാമ നിർദ്ദേശ പത്രിക സമർപ്പിച്ച ഒരേ ഒരു സ്ഥാനാർത്ഥി ആണ്.ഗാംഗുലിയോടൊപ്പം തന്നെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ്...
ലാഹോർ:  കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചാവേർ ആക്രമണ മുന്നറിയിപ്പ് നൽകി പാക് പോപ്പ് ഗായിക റാബി പിർസാദ. മോദിയുടെ മേൽ ഉരഗങ്ങളെ അഴിച്ചുവിടുമെന്ന ഭീഷണിയുമായി ഇതിനു മുൻപും, പിർസാദ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ചൊവ്വാഴ്ച, ചാവേറുകൾ ഉപയോഗിക്കുന്ന ഒരു ജാക്കറ്റ് ധരിച്ച ഫോട്ടോ പീർസാദ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. “# മോഡിഹിറ്റ്‌ലർ ഞാൻ ആഗ്രഹിക്കുന്നു. # കാശ്മീരി കി ബേട്ടി" എന്നായിരുന്നു ഗായിക ഫോട്ടോയുടെ അടിക്കുറിപ്പായി എഴുതിയിരുന്നത്.സോഷ്യൽ മീഡിയ നിരുത്തരവാദപരമായി...
ദോഹ:2022 ലെ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, എയർപോർട്ട് വിപുലീകരണത്തിനൊരുങ്ങി ഖത്തർ. 60 ദശലക്ഷത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്, ഇവർക്കെല്ലാം സുഗമമായി യാത്രചെയ്യുവാനുള്ള സൗകര്യങ്ങൾ എയർപോർട്ടിൽ ഒരുക്കും. "11,720 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഷോപ്പിങ്ങിനും, ഭക്ഷണശാലകൾക്കുമുള്ള സ്ഥലവും, 10,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ട്രോപ്പിക്കൽ ഗാർഡനുമാണ് എയർപോർട്ടിൽ നിർമാണത്തിലിരിക്കുന്നത്" ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.2022 ഇലെ ഫിഫ വേൾഡ് കപ്പിന് ഫിഫ ആതിഥേയത്വം വഹിക്കുമ്പോൾ 53 ദശലക്ഷം ആളുകളെയാണ്...
തിരുവനന്തപുരം:തനിക്കെതിരായ പരാതിയിൽ പൊലീസുമായി സഹകരിക്കുമെന്ന് മലയാള ചലച്ചിത്ര നിർമ്മാതാവ് ശ്രീകുമാർ മേനോൻ നടി മഞ്ജു വാര്യരിന് ഉറപ്പ് നൽകി. സുഹൃത്തുക്കളിൽ നിന്നും, മാധ്യമങ്ങളിൽ നിന്നുമാണ് പരാതിയെക്കുറിച്ച് അറിഞ്ഞതെന്നും മേനോൻ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു."പരാതി നൽകിയ ഉടനെ തന്നെ, മാധ്യമങ്ങളിൽ നിന്നും എനിക്ക് ഒരുപാട് കോളുകൾ വന്നിരുന്നു. ഞാൻ ഒരു നിയമപാലകനും സാധാരണക്കാരനുമാണെന്ന് പ്രസ്താവിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.അതുകൊണ്ട് തന്നെ പരാതിക്കെതിരെ പോലീസുമായി സഹകരിക്കുമെന്നും, എനിക്കറിയാവുന്നതെല്ലാം സത്യസന്ധമായി അവരോട് പറയുമെന്നും  ഉറപ്പുനൽകുന്നു.” മേനോൻ പറഞ്ഞു. മേനോൻ ...
ഗുവാഹത്തി:   2021 ജനുവരി ഒന്നിന് ശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകൾ സർക്കാർ ജോലികൾക്ക് യോഗ്യരല്ലെന്ന നിർണായക തീരുമാനവുമായി ആസ്സാമിലെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാർ.ജനസംഖ്യാ വർദ്ധന തടയുകയെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2021 ജനുവരി 1 മുതൽ രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ സർക്കാർ ജോലികൾക്ക് പരിഗണിക്കില്ലെന്ന് മുഖ്യമന്ത്രി സർബാനന്ദ സോനോവാലിന്റെ ഓഫീസ് വക്താവ് അറിയിച്ചു.ഇതോടൊപ്പം, ഭൂരഹിതരായ തദ്ദേശവാസികൾക്ക് മൂന്ന് ബിഗ കൃഷിസ്ഥലവും വീട് പണിയുന്നതിനായി...
ന്യൂഡൽഹി:കൊണാട്ട് പ്രദേശത്ത് ഡൽഹിപോലീസ് അതിരാവിലെയുണ്ടായ ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് നിന്ന് പിടികൂടി.കുറ്റവാളികളായ നാൽവർ സംഘം മോട്ടോർ ബൈക്കും കാറും ഓടിച്ചുകൊണ്ട് പോലീസിനോട് വണ്ടി  നിർത്താൻ ആവശ്യപ്പെടുകയും പോലീസ് നിർത്താതെ  വന്നതോടെ സംഘം വെടിയുതിർക്കുകയായിരുന്നു ഇതോടെ പോലീസും വെടിവയ്പ്പ് തുടങ്ങുകയായിരുന്നു.തടവിലാക്കിയ മൂന്നു പേരിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. ജിമ്മിൽ നിന്ന് ഫോൺ തട്ടിയെടുത്ത സംഭവമടക്കം 90 ഓളം കേസുകൾ സംഘത്തിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.“ഏറ്റുമുട്ടലിനിടെ മൂന്ന് കുറ്റവാളികളെ...
ന്യൂ ഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായി തീഹാർ ജയിലിൽ കഴിയുന്ന, കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിനെ, പാർട്ടി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി ബുധനാഴ്ച രാവിലെ സന്ദർശിക്കും. കർണാടകയുടെ ചുമതലയുള്ള, പാർട്ടി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും സോണിയയെ അനുഗമിക്കും.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ശിവകുമാറിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെപ്റ്റംബർ 3നാണു അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതിയിൽ തീർപ്പുകൽപ്പിച്ചിട്ടില്ല. അതെ സമയം കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ ഭാര്യ, മകൾ, അമ്മ എന്നിവരടക്കം നിരവധി പേരെയാണ്...
ബാസൽ (സ്വിറ്റ്സർലൻഡ്):  ടെന്നീസ് ഇതിഹാസം റോജർ ഫെഡററിന്റെ കരിയറിലെ 1500-ാമത്തെ മത്സരത്തിൽ തിളക്കമാർന്ന വിജയം. ജർമൻ ക്വാളിഫൈർ പോരാട്ടത്തിൽ എതിരാളിയായ ഗോജോവ്സിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.തിങ്കളാഴ്ച ബസേൽസിലെ സ്വിസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരം നീണ്ടത് വെറും 53 മിനിറ്റ് മാത്രമാണ്. ഗോജോവ്സിക്കിനെ 6-2, 6-1 എന്നിങ്ങനെ നേരിട്ടുള്ള രണ്ടു സെറ്റുകൾക്കാണ് ഫെഡറർ നിലപരിശാക്കിയത്. അദ്ദേഹത്തിന്റെ തുടർച്ചയായ ഇരുപത്തിയൊന്നാമത്തെ വിജയം കൂടിയാണിത്."വളരെ മികച്ച മത്സരമായിരുന്നു ഇത്. എനിക്ക് പെട്ടന്ന് തന്നെ താളം കണ്ടത്തുവാൻ സാധിച്ചു. സാഹചര്യങ്ങളോട്...