30 C
Kochi
Sunday, October 24, 2021

Daily Archives: 28th October 2019

കൊച്ചി: സ്ത്രീ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ ഭരിക്കുന്ന കേരളം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉത്തരേന്ത്യന്‍ കാലാവസ്ഥയ്ക്ക് മാത്രം ചേര്‍ന്നതാണെന്ന് വിശ്വസിക്കുന്ന മലയാളി അടങ്ങുന്ന കേരളം. നിയമ-നീതി ന്യായ വ്യവസ്ഥ സാധാരണക്കാരനു മുന്നില്‍ കൊഞ്ഞനം കുത്തുന്നത് പ്രാകൃതമായി കാണുന്ന കേരളം...നീളുന്ന വിശേഷണങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയാണ്.കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള വാളയാറിലാണ് പതിമൂന്നും ഒന്‍പതും വയസ്സ് പ്രായമുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ ദാരുണമായി മരണപ്പെട്ടത്. പട്ടികജാതി കുടുംബത്തില്‍പ്പെട്ട ദിവസക്കൂലി തൊഴിലാളികളുടെ കുട്ടികളാണവര്‍. അമ്പത്തിരണ്ടു...
പാലക്കാട്: പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ വെച്ച് തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെപ്പുണ്ടായതായും അതില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.മഞ്ചക്കട്ടി ഊരില്‍ മാവോയിസ്റ്റ് ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള തണ്ടര്‍ബോള്‍ട്ട് സംഘം ഇവിടെയെത്തുകയായിരുന്നു. ഇവിടെവെച്ച് മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തെന്നും അവര്‍ തിരിച്ചടിച്ചെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം തണ്ടര്‍ബോള്‍ട്ട് സംഘത്തില്‍പ്പെട്ട ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞദിവസം മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെപ്പറ്റി ഇന്റലിജന്‍സ്...
മധ്യപ്രദേശ്: പുതിയ ആക്ടീവ വാങ്ങാൻ ഒരു ചാക്ക് നാണയതുട്ടുകളുമായി എത്തിയ യുവാവ് ജീവനക്കാരെ നട്ടം തിരിച്ചത് മൂന്നു മണിക്കൂർ നേരമാണ്. അഞ്ചിന്റെയും പത്തിന്റെയും നാണയങ്ങൾ എണ്ണിത്തീർത്ത് വാഹനം നൽകിയപ്പോൾ വലിയ ആശ്വാസത്തിലായിരുന്നു ജീവനക്കാർ. മധ്യപ്രദേശിലാണ് സംഭവം നടന്നത്. ദീപാവലിക്ക് ആക്ടീവ സ്വന്തമാക്കാൻ പോയ രാജേഷ് കുമാർ ഗുപ്തയാണ് വ്യത്യസ്തതയ്ക്ക് വേണ്ടി സ്കൂട്ടറിന്റെ ഓൺറോഡ് വിലയായ 83000 രൂപ അ‍ഞ്ച്, പത്ത് രൂപയുടെ നാണയങ്ങളായി നൽകിയത്. ആക്ടീവ വാങ്ങാൻ എത്തിയപ്പോൾ ഷോറൂം ജീവനക്കാർ സ്വപ്നത്തിൽ...
ജലന്ധർ: പഞ്ചാബിലെ ജലന്ധറില്‍ പടക്കക്കെട്ടുകൾക്ക് തീ പിടിച്ച് സ്ഫോടനം ഉണ്ടായി. എന്നാല്‍ ഞായറാഴ്ച നടന്ന സ്‌ഫോടനത്തിൽ വന്‍ ദുരന്തം ആണ് ഒഴിവായത്. ജനവാസ മേഖലയില്‍  ഒഴിഞ്ഞ സ്ഥലത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കക്കെട്ടുകളാണ് പൊട്ടിത്തെറിച്ചത്.സ്ഫോടനത്തില്‍ സമീപത്തെ വീടുകള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ആളപായമൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 15 വീടുകൾക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.ദുരന്ത സ്ഥലത്തിന് സമീപം നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവ സ്ഥലത്ത് നിന്ന്  രണ്ട് കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ...
പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാലയിലെ 179 അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസര്‍ - 44, അസോസിയേറ്റ് പ്രൊഫസര്‍ - 68, അസിസ്റ്റന്റ് പ്രൊഫസര്‍ - 68, അസിസ്റ്റന്റ് പ്രൊഫസര്‍ - 67 എന്നിങ്ങനെയാണ് ഒഴിവുകള്‍.യോഗ്യത: യുജിസി/ എഐസിടിഇ/ എന്‍സിടിഇ അല്ലെങ്കില്‍ പോണ്ടിച്ചേരി സര്‍വകലാശാലാ മാനദണ്ഡ പ്രകാരമുള്ള മറ്റ് യോഗ്യതകള്‍ ഉള്ളവരായിരിക്കണം അപേക്ഷാര്‍ത്ഥികള്‍. വിവിധ പഠനവിഭാഗങ്ങളിലേക്കുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.ശമ്പളം:പ്രൊഫസര്‍: 1,44,200 - 2,18,200 രൂപ അസോസിയേറ്റ്...
  ന്യൂഡൽഹി:  ബിസിനസ് നടത്താൻ അനുകൂലമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്കു വലിയ  കുതിപ്പ്. ലോക ബാങ്ക് തയാറാക്കിയ പട്ടികയിൽ ഇന്ന് 63–ാം സ്ഥാനത്താണ് ഇന്ത്യ. 190 രാജ്യങ്ങളുടെ പട്ടികയിൽ മുൻപ് 77–ാം സ്ഥാനമാണ് ഇന്ത്യയ്ക്കുണ്ടായിരുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 10 രാജ്യങ്ങളുടെ പട്ടികയിൽ തുടർച്ചയായ 3–ാം തവണയും ഇന്ത്യ ഇടം നേടുന്നത്.2020 എത്തുന്നതോടെ മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2014 ൽ 142–ാം സ്ഥാനത്തായിരുന്നു ഇന്ത്യ....
മുംബൈ: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബിജെപിയും ശിവസേനയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെ ഇരു പാര്‍ട്ടികളും പ്രത്യേകമായി ഗവര്‍ണറെ കണ്ടു.ശിവസേനാ നേതാവ് ദിവാകര്‍ റൗട്ടും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആണ് തിങ്കളാഴ്ച ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ സന്ദര്‍ശിച്ചത്. ഔദ്യോഗിക വിഷയം ചര്‍ച്ച ചെയ്യാനായിരുന്നില്ല കൂടിക്കാഴ്ചയെന്ന് ഇരുപാര്‍ട്ടികളും പ്രതികരിച്ചു.ദീപാവലിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നും, ഗവര്‍ണറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ട് ദീപാവലി ആശംസകള്‍ നേര്‍ന്നുവെന്നുമാണ് ദിവാകര്‍ റൗട്ട് പ്രതികരിച്ചത്. രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
കുട്ടികള്‍ക്കുള്ള പട്ടുപാവാട ബ്ലൗസിന് ഹാള്‍ട്ടര്‍ നെക്കാണ്  ഇപ്പോഴത്തെ താരം. കൂടാതെ ബോട്ട് നെക്കും വി നെക്കും കൂട്ടത്തിൽ ട്രെന്‍ഡിലുണ്ട്.  നെക്കില്‍ സ്‌റ്റോണ്‍ വര്‍ക്കും എംബ്രോയിഡറിയും ചെയ്യുന്നത് പതിവാണ്. ബ്ലൗസിന്റെ സ്ലീവില്‍ കാപ് സ്ലീവും, പഫ് സ്ലീവും ട്രെന്‍ഡ് ആയി തുടരുന്നു. പഫ് സ്ലീവ്,  ത്രീ ഫോര്‍ത്ത് ആയി ചെയ്യാറുണ്ട്. കുട്ടികള്‍ക്ക് പെറ്റല്‍ സ്ലീവും ഭംഗിയാണ്. സ്ലീവ് ലെസ്സും ചെയ്യാം. ബ്ലൗസിന്റെ ബോട്ടം ലൈനില്‍ പാവാടയുടെ ബോര്‍ഡര്‍ വെക്കുന്നതിന് പകരം  ഫ്രില്ലുകള്‍ വെക്കുന്നതാണ്...
ലെബനൻ: തീയേറ്ററുകളില്‍  മികച്ച പ്രതികരണം നേടി കുതിപ്പ് തുടരുന്ന ചിത്രമാണ് ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ജോക്കർ. ഇപ്പോഴിതാ ലെബനനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളിലും ജോക്കര്‍ കടന്നുവരുന്നു. പ്രതിഷേധക്കാര്‍  ചിത്രത്തിലെ പ്രധാന കഥാപാത്രമായ ജോക്കറിനെ പോലെ മുഖത്ത് ചായം തേച്ചാണ് പ്രതിഷേധം പ്രകടിപ്പിച്ചത്.''ഞങ്ങളുടെ മുഖത്ത് ഈ ചായം വരച്ചത് ചിത്രത്തിലെ കഥാപാത്രവുമായി വളരെയേറെ അടുത്ത് നില്‍ക്കുന്നത് കൊണ്ടാണ്. കാരണം മുഖത്ത് ഇത്തരത്തില്‍ ചായം തേക്കുന്നതിന് മുന്‍പ് ജോക്കര്‍ ദയനീയമായ ജീവിതം ആയിരുന്നു...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ അട്ടിമറി നടന്നെന്ന പ്രസ്താവനയില്‍ ഉറച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍. അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് ആരോപിച്ച പ്രതിപക്ഷം, തിങ്കളാഴ്ച അടിയന്തിര പ്രമേയത്തിനുള്ള നോട്ടീസ് സമര്‍പ്പിച്ചു. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് നോട്ടീസ് നല്‍കിയത്.നിയമസഭാ സമ്മളനം പ്രക്ഷുബ്ധമാക്കികൊണ്ട് പ്രതിപക്ഷം, വാളയാര്‍ കേസില്‍ സ‍ര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും, വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടുവെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി."രണ്ടു കുട്ടികളെ കൊലപ്പെടുത്തിയവര്‍ പാട്ടുംപാടി നടക്കുന്നതാണോ അന്വേഷണം" എന്ന്...