30 C
Kochi
Sunday, October 24, 2021

Daily Archives: 6th October 2019

#ദിനസരികള്‍ 901  2. മൌലികാവകാശങ്ങള്‍ - നീതി, തുല്യത, സ്വാതന്ത്ര്യം എന്നിവയാണ് മൌലികാവശ സങ്കല്പനങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നത്. നിലവിലുള്ളതോ ഇനി വരാനുള്ളതോ ആയ നിയമങ്ങളെല്ലാം തന്നെ ഈ മൂന്നു ഗുണത്തേയും ഉള്‍‌ക്കൊണ്ടുള്ളതാകണം.അതായത് ഒരു കാരണവശാലും ഇവ മൂന്നിനെതിരേയുമോ ഒരെണ്ണത്തിനു മാത്രമായോ നിലകൊള്ളുന്ന ഒരു നിയമവും ഭാരതത്തില്‍ സൃഷ്ടിക്കപ്പെടാന്‍ പാടുള്ളതല്ല. ഈ മൂല്യങ്ങളെ ഉയര്‍ത്തിപ്പിച്ച് ഭരണഘടന തന്നെ പൌരന്മാര്‍ക്ക് ഉറപ്പു നല്കുന്നവയെ നാം മൌലികാവകാശങ്ങളായി കണക്കാക്കിപ്പോരുന്നു.മതം, ജാതി, വര്‍ഗ്ഗം, വര്‍ണം, തൊഴില്‍,...
അഹമ്മദാബാദ്: 13-ാം നില കെട്ടിടത്തിന് മുകളിൽ നിന്നും ആത്മഹത്യ ചെയ്യാൻ ചാടിയ യുവതി വീണത് പ്രഭാതസവാരിക്കിറങ്ങിയ വയോധികന്റെ മേല്‍. തൽക്ഷണം തന്നെ രണ്ടുപേരും മരണമടഞ്ഞു.മാനസികനില തെറ്റി ചികിത്സയിൽ കഴിയുകയായിരുന്ന യുവതിയാണ് ആത്മഹത്യയ്ക്ക് മുതിർന്നുകൊണ്ട് കെട്ടിടത്തിന്റെ മുകളറ്റത്തുനിന്നും താഴേക്ക് കുതിച്ചത്. അന്നേരം, ഇത് ശ്രദ്ധയിൽ പെടാതെ അതുവഴി പ്രഭാതസവാരി കഴിഞ്ഞ് വരികയായിരുന്ന 69 കാരനായ ബാലുഭായ് ഗമിതിന്റെ മുകളിലേക്കായിരുന്നു ഇവര്‍ വീണത്.അഹമ്മദാബാദിലെ സൂറത്തിലുള്ള മാനസികാരോഗ്യകേന്ദ്രത്തിൽ കഴിയുകയായിരുന്ന മമതാ...
ന്യൂഡൽഹി : അതിര്‍ത്തി കടന്നതായി ആരോപിച്ച് പാകിസ്താൻ സൈന്യം തടവിലാക്കി വച്ചിരുന്ന ഇന്ത്യന്‍ ജവാന്‍ സൈനിക ജീവിതം ഒഴയുന്നു. പാക് ജയിലിൽ നിന്നും മോചിതനായി തിരിച്ചെത്തിയ ചന്ദു ചവാന്‍ എന്ന സൈനികനാണ്, തന്നെ എപ്പോഴും ചാരനെന്ന സംശയത്തോടെ കാണുന്നുവെന്നും ബുദ്ധിമുട്ടിക്കുന്നുവെന്നും ആരോപിച്ച് രാജിവെച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.2016ൽ പാക് അതിർത്തിയിലേക്ക് അബദ്ധത്തില്‍ കടന്ന ചന്ദു ചവാനെയാണ്, കുറ്റവാളിയാക്കി പാക് സൈന്യം പിടിച്ചുകൊണ്ട് പോയത്. കാലങ്ങൾക്ക് ശേഷം മോചിപ്പിക്കപ്പെട്ടെങ്കിലും...
മും​ബൈ: മുംബൈ ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​രെ​യ കോ​ള​നി​യി​ല്‍, മെ​ട്രോ കാ​ര്‍ ഷെ​ഡ് നി​ര്‍മാണത്തിനായി മ​രം മു​റി​ക്കല്‍ തുടരുകയാണ്. സിനിമ താരങ്ങളുൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തിന് നടുവിലും സർക്കാരും നഗരസഭയും അനുമതി നൽകിയ 2700 മ​ര​ങ്ങ​ളില്‍ ഭൂരിഭാഗവും ഇതിനോടകം തന്നെ നീക്കികഴിഞ്ഞു.അ​ഞ്ച് ല​ക്ഷ​ത്തോ​ളം മ​ര​ങ്ങ​ളു​ള്ള ആ​രെ​യ കോ​ള​നി, ന​ഗ​ര​ത്തി‍ന്റെ 'ശ്വാ​സ​കോ​ശ'​മായി നിലകൊള്ളുകയായിരുന്നു. എന്നാൽ, ആ​രെ​യ ഒരു വ​ന​മ​ല്ലെ​ന്ന്​ ന്യായികരിച്ചു​ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ന്ന​തി​ന് എ​തി​രെ ന​ല്‍കി​യ ഹ​ര​ജി​ക​ള്‍ ബോം​ബെ ഹൈ​കോ​ട​തി ത​ള്ളി. ഉത്തരവിന് പിന്നാലെ, പുലര്‍ച്ചെ മാത്രം...
തിരുവനന്തപുരം:ആർ സുനിൽ രചിച്ച, പ്ലാന്റേഷൻ മേഖല ഭൂകുത്തകകൾക്കായി മാറി മാറി വന്ന സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും ഇടപെട്ടത് എങ്ങനെയൊക്കെ എന്ന് പരിശോധിക്കുന്ന "ഹാരിസൺസ്: രേഖയില്ലാത്ത ജന്മി" എന്ന പുസ്തകത്തിന്റെ പ്രകാശനവും ചർച്ചയും ഒക്ടോബർ 10 വ്യാഴാഴ്ച വൈകീട്ട് 3 മണിക്ക് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടക്കും.
ദോഹ: ആവേശവും വൈകാരിക നിമിഷങ്ങളും സമ്മാനിച്ച്, ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് കൊടിയിറങ്ങും. അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിൽ അമേരിക്ക തന്നെ ഈ ചാമ്പ്യന്‍ഷിപ്പിലും കിരീടം നിലനിര്‍ത്തും. അവസാന ദിവസമായ ഇന്ന് നടക്കുന്ന ഏഴിനങ്ങളിലെ ഫൈനല്‍ മത്സരങ്ങളിലാണ് എല്ലാ കായിക പ്രേമികളും കണ്ണും നട്ടിരിക്കുന്നത്.വനിതാ വിഭാഗം ലോങ്ജംപ്, നൂറ് മീറ്റര്‍ ഹര്‍ഡില്‍സ്, 4x400 മീറ്റര്‍ റിലേ, പുരുഷ വിഭാഗം 1500 മീറ്റര്‍, ജാവലിന്‍ ത്രോ, 10000 മീറ്റര്‍, ഇവയായിരിക്കും ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന...
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമ്പോൾ അവയുടെ അവശിഷ്ടങ്ങൾ സ്വന്തം തൊഴിലിടത്തെ ബാധിക്കുമോ? എന്ന ആശങ്കയുമായി ഒരുകൂട്ടം മത്സ്യ കർഷകർ. ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന മാലിന്യം തങ്ങളുടെ ഉപജീവന മാർഗ്ഗം ഇല്ലാതാക്കിയേക്കാമെന്ന ഭയമാണ് മത്സ്യകൃഷി കർഷകർ പങ്കുവയ്ക്കുന്നത്. മരടിലെ ഫ്ലാറ്റുകൾക്ക് അരികിലൂടെ ഒഴുകുന്ന കായലിൽ മത്സ്യ കൃഷി നടത്തി നിരവധി പേരാണ് ജീവിക്കുന്നത്.മത്സ്യഗവേഷണ കേന്ദ്രമായ സിഎംഎഫ്ആർഐയാണ് മീൻ വളർത്താൻ അനുയോജ്യമായ സ്ഥലം കായലിൽ കണ്ടെത്തിക്കൊടുത്തത്. സിഎംഎഫ്ആർഐയുടെ സഹകരണത്തോടെ തന്നെയാണ് ഇവിടെ പലരും...
എന്താണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളുടെ സവിശേഷത? എന്തുകൊണ്ടാണ് കേവലം ആറ് സിനിമകൾ ചെയ്തു കഴിയുമ്പോഴേക്കും അയാളുടെ സിനിമകൾ ‘ലോക്കൽ ഈസ് ഇൻറർനാഷണൽ’ എന്ന ടാഗ് ലൈനിൽ ലോകമൊട്ടുക്കുമുള്ള ആരാധകർ ഉയർത്തിക്കൊണ്ടു വരുന്നത്? കലാപങ്ങളുടെ യജമാനൻ എന്നാണ് ടൊറെന്റാ ചലച്ചിത്ര മേളയിൽ അദ്ദേഹത്തെ സംഘാടകർ വിശേഷിപ്പിച്ചത്.തീർച്ചയായും ഓരോ പുതിയ കാലഘട്ടത്തിലും ഉയർന്നു വരാറുള്ള പുത്തൻ സിനിമാ മുന്നേറ്റങ്ങൾ ഉണ്ടായതു പോലെ ഒരു കാലത്തിലൂടെയാണ് മലയാള സിനിമ കടന്നു...
കൊടുങ്ങല്ലൂർ: സുഹൃത്തുക്കളേ,നജ്മൽ എൻ ബാബു മരിച്ചിട്ട് ഒക്ടോബർ രണ്ടിന് ഒരു വർഷം തികയുകയാണ്. ഹിന്ദുത്വ ഫാസിസം കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ ആദ്യ ഓർമ്മ ദിനം വന്നെത്തുന്നത്. വ്യവസ്ഥാപിത ഇടത് കാർമികത്വത്തിൽ നിലനിന്നിരുന്ന ഫാസിസ്റ്റ് വിരുദ്ധ രാഷ്ടീയത്തിന്റെ ഉപരിപ്ലവതയെ നിരന്തരം പ്രശ്നവൽക്കരിക്കാനാണ് നജ്മൽ തന്റെ ജീവിത സായാഹ്നത്തിൽ ഊന്നൽ നൽകിയിരുന്നത്.മർദ്ദിതരുടെ എല്ലാ വിധ സ്വത്വ പ്രത്യേകതകളേയും നിരാകരിച്ച് കേവല മനുഷ്യരായി മാത്രം തങ്ങളോപ്പം ചേരാനുള്ള ഇടത് ആഹ്വാനങ്ങളോട് കലഹിച്ചു കൊണ്ട്;...