30 C
Kochi
Sunday, October 24, 2021

Daily Archives: 29th October 2019

#ദിനസരികള്‍ 924കെ കെ മുഹമ്മജ്, തന്റെ ആത്മകഥയിലെ അയോധ്യ: അറിഞ്ഞതും പറഞ്ഞതും സത്യം എന്ന പേരുള്ള അധ്യായത്തിലാണ് ബാബറി മസ്ജിദിനെക്കുറിച്ച് പര്യവേക്ഷണത്തിലൂടെ കണ്ടെത്തിയ തന്റെ അഭിപ്രായങ്ങളെ അവതരിപ്പിക്കുന്നത്. ഡല്‍ഹിയിലെ സ്കൂള്‍ ഓഫ് ആര്‍ക്കിയോളജിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് പ്രൊഫസര്‍ ബി ബി ലാലിന്റെ നേതൃത്വത്തില്‍ 1976 -77 കാലഘട്ടത്തില്‍ അദ്ദേഹം അയോധ്യ സന്ദര്‍ശിക്കുന്നത്. ഇനി അദ്ദേഹം എഴുതുന്നതു നോക്കുക:-“പര്യവേക്ഷണത്തിനായി ഞാനവിടെ എത്തുമ്പോള്‍ ബാബറി മസ്ജിദിന്റെ ചുമരുകളില്‍ ക്ഷേത്രത്തൂണുകളുണ്ടായിരുന്നു....
ന്യൂ ഡല്‍ഹി: അയോദ്ധ്യകേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചരിത്രത്തിലെ ചില ഏടുകള്‍ വിശകലനം ചെയ്ത് സാമൂഹ്യ മാധ്യമങ്ങള്‍. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് 29 വര്‍ഷം മുന്‍പു നടത്തിയ പ്രസംഗമാണ് ഇത്തവണ ചര്‍ച്ച.1990 ഒക്ടോബറില്‍ അയോധ്യയിലെ ബാബ്‌റി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിനായി ബിജെപി നേതാവ് എല്‍കെ അദ്വാനി നടത്തിയ രഥയാത്ര ബിഹാറില്‍ പ്രവേശിച്ചപ്പോള്‍, അന്ന് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു...
 കൊച്ചി: ജലസംരക്ഷണത്തിന് പുതിയ മാര്‍ഗവുമായി കൊച്ചിയിലെ യുവ സംരംഭകര്‍. അജ്മല്‍, ജിതിന്‍ എന്നിവരാണ് തങ്ങളുടെ  കാഗോ കാർ വാഷിലൂടെ വെള്ളം സംരക്ഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. കാറുകൾ കഴുകാൻ വെള്ളത്തിന് പകരം നീരാവി ഉപയോഗിക്കുന്ന ആദ്യത്തെ സംരംഭമാണ് കാഗോ.“ഞങ്ങൾ ഒരു ബിസിനസ്സ് സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോൾ, പണം സമ്പാദിക്കാന്‍ മാത്രമാകരുതെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് സ്റ്റീം ഉപയോഗിച്ച് കാർ കഴുകാനുള്ള ആശയത്തെക്കുറിച്ച് ചിന്തിച്ചത് ” അജ്മല്‍ വോക്ക് ജേര്‍ണലിനോട് പറഞ്ഞു.സാധാരണ രീതിയില്‍ ഒരു...
കൊച്ചി: രാജ്യത്ത്, സമ്പൂര്‍ണ്ണമായും സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനമായി കൊച്ചിയിലെ ഭരത മാതാ കോളേജ്. തിങ്കളാഴ്ച കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ ആർച്ച് ബിഷപ്പ് ആന്‍റണി കരിയിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.പ്രതിവർഷം 1.40 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന ഒരു സോളാർ ഫാം കോളേജ് നിർമ്മിച്ചിട്ടുണ്ട്.“കഴിഞ്ഞ 3 വർഷമായി, ഞങ്ങളുടെ കോളേജിനെ ഹരിത ക്യാമ്പസാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. കഴിഞ്ഞ വർഷം നടത്തിയ...
 പാലക്കാട്: വാളയാറില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ ദാരുണമായി കൊലപ്പെട്ട കേസില്‍, മൂത്തപെണ്‍കുട്ടിയുടെ മരണം സംബന്ധിച്ച കുറ്റപത്രവും, മൊഴിപ്പകര്‍പ്പും പുറത്തായി. അന്വേഷണത്തിലെ ഗുരുതര വീഴ്ചയാണ് കുറ്റപത്രവും മൊഴികളും തുറന്നുകാട്ടുന്നത്.കുറ്റപത്രത്തില്‍ ഇളയകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് പ്രതിഷേധാര്‍ഹം. മൂത്ത കുട്ടി മരണപ്പെട്ടപ്പോള്‍ മുഖം മൂടിയിട്ട രണ്ടുപേരുടെ സാന്നിദ്ധ്യം സംഭവസ്ഥലത്തുണ്ടായിരുന്നു എന്ന്, ഇളയകുട്ടി ബന്ധുക്കളോടും പോലീസിനോടും പറഞ്ഞിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍, ഇളയപെണ്‍കുട്ടിയുടെ നിര്‍ണ്ണായകമായ ഈ മൊഴിയെപ്പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ല എന്നത് ദുരൂഹതകള്‍ ഊട്ടിയുറപ്പിക്കുന്നു.പെണ്‍കുട്ടി ലൈംഗികാക്രമണത്തിന്...
കൊച്ചി: വാളയാര്‍ കേസില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് നിയമപരമായ തടസ്സങ്ങളുണ്ടെന്ന് വനിതാ കമ്മിഷൻ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍. കുട്ടികള്‍ ഇരകളാകുന്ന കേസുകളില്‍ ഇടപെടാന്‍ ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിക്കുമാണ് ഉത്തരവാദിത്തമെന്ന് ജോസഫൈന്‍ പറഞ്ഞു.എന്നാൽ സംഭവത്തില്‍ കമ്മിഷന് അതീവ ആശങ്കയുണ്ടെന്നും സംഭവം അറിഞ്ഞ് വനിതാ കമ്മിഷന്‍ അംഗം അവിടെ എത്തുകയും കുട്ടികളുടെ അമ്മയെ കാണുകയും ചെയ്തിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.പോക്സോ നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധമുണ്ടാക്കുകയാണ് വനിതാ കമ്മീഷന്‍ ചെയ്യുന്നത്. എന്നാൽ പോക്‌സോ കേസുകളില്‍ ഇടപെടാന്‍ വനിതാ കമ്മിഷന് പരിമിതികളുണ്ട്,...
ബാഗ്ദാദ്: ഇറാഖിൽ സർക്കാരിനെതിരായ പ്രക്ഷോഭം കത്തിക്കാളുന്നു. തൊഴിലില്ലായ്മ, അഴിമതി, പൊതുസേവനങ്ങളുടെ അഭാവം എന്നിവയ്ക്കെതിരായ രാജ്യവ്യാപക പ്രതിഷേധത്തിന്ൽനിടയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 74 ആയി ഉയർന്നതായും 3,600 ലധികം പേർക്ക് പരിക്കേറ്റതായും ഇറാഖ് അധികൃതർ അറിയിച്ചു.ഈ മാസം 25 മുതൽ 27 വരെ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 74 പേർ കൊല്ലപ്പെട്ടുവെന്ന് ഇറാഖി മനുഷ്യാവകാശ കമ്മീഷൻ അംഗം അലി അൽ ബയാതി പ്രസ്താവനയിൽ പറഞ്ഞതായി എഫെ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.നിരവധിപേര്‍...