31 C
Kochi
Sunday, October 24, 2021

Daily Archives: 22nd October 2019

ദുബായ്: വിശാലമായ ജോലി സാദ്ധ്യതകൾ തുറന്നു ദുബായ്. നിക്ഷേപകരുടെ ആത്മവിശ്വാസം ഉടലെടുക്കുന്നതിന്റെയും വിവിധ സാമ്പത്തിക മേഖലകളിൽ ഉടലെടുക്കുന്ന പുതിയ അവസരങ്ങളുടെയും പരിണിതഫലമായി, ദുബൈയിലെ സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി) 2019 സെപ്റ്റംബറിൽ മാത്രം വിവിധ പ്രൊഫഷണൽ, വാണിജ്യ, വ്യാവസായിക, ടൂറിസം പ്രവർത്തനങ്ങൾക്കായി 4,057 പുതിയ ലൈസൻസുകൾ നൽകിയിരുന്നു.ഡിഇഡിയിലെ ബിസിനസ് രജിസ്ട്രേഷൻ, ലൈസൻസിംഗ് മേഖലയുടെ കണക്കനുസരിച്ച്, പുതിയ ലൈസൻസുകളിൽ 65.2 ശതമാനം പ്രൊഫഷണൽ മേഖലയിലും, 33.2 ശതമാനം വാണിജ്യ രംഗത്തും, 1.2 ശതമാനം ടൂറിസവുമായി ബന്ധപ്പെട്ടതും 0.4...
ഷാങ്ഹായ്:  ഇലക്ട്രിക്ക് വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്‌ലക്കു ചൈനയിൽ പുതിയ നിർമാണ ഫാക്ടറി തുടങ്ങുവാൻ അനുമതി നൽകി ചൈനീസ് സർക്കാർ. അംഗീകൃത ഓട്ടോമോട്ടീവ് നിർമ്മാതാക്കളുടെ സർക്കാർ പട്ടികയിൽ വ്യവസായ, വിവര സാങ്കേതിക മന്ത്രാലയം ടെസ്‌ലയെ ഉൾപ്പെടുത്തി.വ്യവസായ വിവര സാങ്കേതിക മന്ത്രാലയമാണ് പുതിയ ലിസ്റ്റ് പുറപ്പെടുവിച്ചത്. ചരിത്രത്തിലാദ്യമായാണ് പൂർണമായും വിദേശ ഉടമസ്ഥതയിലുള്ള ഒരു കമ്പനിക്ക് ചൈന നിർമാണ പ്ലാന്റ് സ്ഥാപിക്കുവാൻ അനുമതി നൽകുന്നത്. കാർ വിപണിയിൽ ബെയ്‌ജിങ്‌ സാക്ഷ്യം വഹിക്കുന്ന വിശാലമായ ഒരു...
കൊച്ചി:   മഴക്കെടുതി രൂക്ഷമായതിനെ തുടർന്ന് കൊച്ചി കോർപ്പറേഷന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോർപ്പറേഷൻ പിരിച്ചുവിടാനുള്ള ധൈര്യം സർക്കാർ കാണിക്കണമെന്നും, കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ സുതാര്യമല്ലാത്ത രീതിയിൽ ആണ് പോകുന്നതെന്നും ഹൈക്കോടതി വിമർശിച്ചു.അതിരൂക്ഷമായ വെള്ളക്കെട്ടാണ് ചെറിയ മഴയ്ക്ക് പോലും കൊച്ചിയിൽ ഉടനീളം കാണപ്പെടുന്നത്. ഇതുമൂലം യാത്രക്കാരും, സ്കൂൾ കുട്ടികളും, പ്രായമായവരുമാണ് ദുരിതം അനുഭവിക്കുന്നത്.ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയണം. അവർ ഇപ്പോൾ ദുരിതക്കയത്തിലാണ് ജീവിക്കുന്നത് എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കേരളത്തിൽ മനുഷ്യർക്ക് ജീവിക്കാൻ ആദ്യം വേണ്ടത്...
കൊച്ചി:   ഡൽഹി ഐഐടി യിൽ ഗവേഷണം നടത്തുന്ന അലൻ സ്റ്റാൻലിയുടെയും, അമ്മ ലിസിയുടെയും ആത്മഹത്യ ചർച്ചാവിഷയമാക്കി സാമൂഹിക മാധ്യമങ്ങൾ. ചോദ്യശരങ്ങൾ ലക്ഷ്യമിടുന്നത് മലയാളിയുടെ സുപ്രഭാതമായ, പ്രമുഖ ദിനപത്രം മനോരമയ്ക്കും ഇടുക്കി റിപ്പോർട്ടർ എസ് വി രാജേഷിനും നേരെ."മനോരമയുടെ സെൻസേഷണൽ മഞ്ഞപ്പണി രണ്ടുപേരുടെ ജീവനെടുത്തു." ഇങ്ങനെയാണ് മരിച്ച അലൻ സ്റ്റാൻലിയുടെ സുഹൃദ് വലയത്തിൽപെട്ടവരുടെ ഫേസ്ബുക് പോസ്റ്റുകൾ തുടങ്ങുന്നത്. മാധ്യമങ്ങളുടെ ഇൻവെസ്റ്റിഗേറ്റീവ് ആക്രാന്തം കാരണം മാനഭയത്താൽ ജീവനൊടുക്കിയ എത്ര പേരുണ്ടാകും? തുടങ്ങിയ ചോദ്യങ്ങളാണ്...
ന്യൂ ഡൽഹി:   ഐ‌എൻ‌എക്സ് മീഡിയ അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എന്നാൽ‌ ഐ‌എൻ‌എക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ അദ്ദേഹം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും.ജസ്റ്റിസുമാരായ ആർ. ബാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേശ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ്, അനുമതിയില്ലാതെ രാജ്യം വിട്ട് പുറത്തുപോകരുത് എന്ന നിബന്ധനയോടെ ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.അതോടൊപ്പം, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും സമാനമായ തുകയുടെ രണ്ട് ജാമ്യവും നൽകാൻ കോടതി ചിദംബരത്തിന് നിർദേശം...
സാൻ ഫ്രാൻസിസ്സ്കോ:  പ്രമുഖ ക്ലൗഡ് ഫയൽ മൈഗ്രേഷൻ ദാതാവായ മൂവറിനെ വെളിപ്പെടുത്താത്ത തുകയ്ക്ക് മൈക്രോസോഫ്റ്റ് സ്വന്തമാക്കി.അഡ്മിൻ നയിക്കുന്നതും സ്വയം ചെയ്യുവാൻ കഴിയുന്നതുമായ സേവങ്ങളും മൂവർ നൽകുന്നു. സ്വന്തം ഫയലുകൾ ക്‌ളൗഡിലേക്കു അപ്‌ലോഡ് ചെയ്യുവാൻ ഉപഭോക്താക്കൾ നിർബന്ധിതരാവുന്ന ഈ കാലഘട്ടത്തിൽ; മൈക്രോസോഫ്ട് 365 ലേക്ക് ഫയലുകൾ അപ്‌ലോഡ് ചെയ്യുന്നതിന് മൂവർ വളരെയധികം സഹായകമാകും. മൈക്രോസോഫ്റ്റ് തികളാഴ്‌ച നടത്തിയ പ്രവസ്ഥവനയിലൂടെ പറഞ്ഞു."മൈക്രോസോഫ്റ്റിന്റെ വിശ്വസ്ത പങ്കാളികൾ മുഖേന ക്‌ളൗഡ്‌ ഫയൽ മൈഗ്രേഷന് വേണ്ടിയുള്ള ഫാസ്റ്റ്...
കൊച്ചി: ഒരു വർഷം മുൻപ് കേരളത്തിലെ പ്രളയകാലത്താണ്, നിത്യ വേണുഗോപാൽ ഇകെഎം റെസ്ക്യൂ വളന്റിയേഴ്സ് എന്ന പേരിൽ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.  ദുരിതാശ്വാസ, സഹായ പ്രവർത്തനങ്ങൾ അവസാനിച്ചതോടെ, 200 അംഗങ്ങളുള്ള കൂട്ടായ്മയിൽ സേവനങ്ങൾ ഇനിയും തുടരാൻ തീരുമാനിച്ചു. 'കൂടെ’ എന്ന സംഘം എൻ‌ജി‌ഒ ആയി രജിസ്റ്റർ ചെയ്യാനുള്ള യാത്രയിലാണ് അവർ.ഒരു വർഷം മുമ്പ് വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോൾ  വിദ്യാഭ്യാസത്തിലും, മെഡിക്കൽ മേഖലയിലും, പ്രത്യേകമായി സഹായം...
ധാക്ക:   തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതുവരെ ഒരു ക്രിക്കറ്റ് പ്രവർത്തനത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾ തിങ്കളാഴ്ച പണിമുടക്കി. പണിമുടക്ക്, വരാനിരിക്കുന്ന ഇന്ത്യാ പര്യടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം.ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളായ ഷാകിബ് അൽ ഹസൻ, തമീം ഇക്ബാൽ, മുഷ്ഫിക്കർ റഹിം എന്നിവർ പതിനൊന്നോളം ആവശ്യങ്ങളുമായി ബിസിബി അക്കാദമി മൈതാനത്ത് ഒത്തുകൂടി, ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ബഹിഷ്‌കരിക്കുകയാണെന്ന് പ്രഖ്യാപിച്ച് പണിമുടക്കുകയായിരുന്നെന്ന് ബംഗ്ലാദേശിലെ പ്രമുഖ ദിനപത്രമായ ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു.ബംഗ്ലാദേശ് പ്രീമിയർ...
ലണ്ടൻ:   പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പുതിയ ബ്രെക്സിറ്റ് ഇടപാട് തന്റെ മുൻഗാമിയായ തെരേസ മേ നിർദ്ദേശിച്ചതിനേക്കാൾ മോശമാണെന്ന് യുകെയുടെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബർ പാർട്ടിയുടെ നേതാവ് ജെറമി കോർബിൻ ശനിയാഴ്ച പറഞ്ഞു.യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകുവാനുള്ള സമയപരിധിയായ ഒക്ടോബർ 31 അടുക്കാനിരിക്കെ, വോട്ടെടുപ്പിൽ വിജയിക്കുന്നതിനായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ശനിയാഴ്ച രാവിലെ പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.ബ്രെക്സിറ്റ്‌ കരാറിലൂടെ യുകെയ്ക്കു നിയന്ത്രണം തിരിച്ചു പിടിക്കുവാൻ സാധിക്കുമെന്നും, വടക്കൻ അയർലണ്ടിനും ഇത് ഗുണം...
ന്യൂ ഡൽഹി:  ഐ‌എൻ‌എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിനെതിരെ സിബിഐ സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി തിങ്കളാഴ്ച സ്വീകരിച്ചു. ഒക്ടോബർ 24 നു ഹാജരാകണമെന്ന് ചിദംബരത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.കേസിൽ കുറ്റാരോപിതരായ മറ്റെല്ലാ പ്രതികൾക്കും കോടതി സമൻസ് നൽകിയിട്ടുണ്ടെങ്കിലും കോടതി സമക്ഷം ഹാജരാകേണ്ട തീയതി പിന്നീട് അറിയിക്കും.കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിദംബരം, മകൻ കാർത്തി തുടങ്ങിയവർക്കെതിരായ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്.പീറ്റർ മുഖർജി, കാർത്തി ചിദംബരം, പി. ചിദംബരം, കാർത്തിയുടെ അക്കൗണ്ടന്റ് ഭാസ്‌കർ,...