31 C
Kochi
Sunday, October 24, 2021

Daily Archives: 27th October 2019

ലണ്ടൻ: ശനിയാഴ്ച്ച പാർലമെന്റിൽ നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി, ബ്രെക്സിറ്റ്‌ ഡീലിനു പരമാവതി പിന്തുണ ഉറപ്പിക്കുവാനുള്ള നീക്കങ്ങൾ ആരംഭിച്ച്, പ്രധാനമന്ത്രി ബോറിസ് ജോൺസൺ."പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ടീമും എംപിമാരിൽനിന്നു നേരിട്ട് കണ്ടു പിന്തുണ ഉറപ്പിക്കുന്നതിനുള്ള തിരക്കിലാണ്. വോട്ടെടുപ്പിന് മുന്നോടിയായി ക്യാബിനറ്റ് മീറ്റിങ്ങും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്." ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യഗിഗ വക്താവ് പറഞ്ഞു.ആകെയുള്ള മുന്നൂറ്റി ഇരുപതു വോട്ടിൽ വളരെ കുറച്ചു വോട്ടുകൾക്കൂടി കിട്ടിയാൽ ബ്രെക്സിറ്റ്‌ ഡീലിൽ ബോറിസ് ജോൺസണ് വിജയമുറപ്പാണെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഫിനാഷ്യൽ...
വാഷിംഗ്‌ടൺ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക്, ഹവാന നൽകിയ പിന്തുണയ്ക്ക് പ്രതികാരമായി യുഎസ് ക്യൂബയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു.ഒക്ടോബർ 21 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഉപരോധങ്ങളുടെ പ്രഖ്യാപനം, യുഎസ് വാണിജ്യ വകുപ്പ്, വെള്ളിയാഴ്ച ഗവൺമെന്റിന്റെ ഔദ്യോഗിക ജേണലായ ഫെഡറൽ രജിസ്റ്റർ വഴി നടത്തിയതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.സ്വന്തം ജനങ്ങളെ തന്നെ അടിച്ചമർത്തികൊണ്ടു ഭരിച്ചു മുന്നേറുന്ന നിയമവിരുദ്ധമായ മഡുറോ ഭരണകൂടത്തിന് പിന്തുണ കൊടുത്ത ക്യൂബൻ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാവാനുള്ള അഡ്‌മിസ്‌ട്രേഷന്റെ...
ചെന്നൈ: കൂടങ്കുളത്ത്, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എൻ‌പി‌സി‌ഐഎൽ) ഉടമസ്ഥതയിലുള്ള 1,000 മെഗാവാട്ടിന്റെ രണ്ടാമത്തെ ആണവോർജ്ജ യൂണിറ്റ് ശനിയാഴ്ച വൈദ്യുതി ഉൽപ്പാദനം നിർത്തിയതായി പവർ സിസ്റ്റം ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (പിഒഎസ്‌ഒസിഒ) അറിയിച്ചു.എസ്‌ജി ലെവൽ കുറവായതിനാൽ ശനിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് ആറ്റോമിക് പവർ പ്ലാന്റ് ഉത്പാദനം നിർത്തിവച്ചത്.പ്രസ്തുത യൂണിറ്റിൽ ഉത്പ്പാദനം എപ്പോൾ പുനരാരംഭിക്കുമെന്ന് വ്യക്തമല്ല.റഷ്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച രണ്ട് പവർ പ്ലാന്റുകളാണ് എൻ‌പി‌സി‌ഐഎല്ലിന്റെ ഉടമസ്ഥതയിൽ കൂടങ്കുളം ആണവ നിലയത്തിലുള്ളത്.
ന്യൂഡൽഹി:210 ദില്ലി മെട്രോ സ്റ്റേഷനുകളിൽ ഊബർ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം വിജയിച്ചതായി ഊബർ പ്രഖ്യാപിച്ചു.ഉപയോക്താക്കൾക്കായി ആദ്യവും, അവസാനവും, മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിൽ ഡൽഹിമെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഊബർ സമർപ്പിത പിക്ക് അപ്പ് ഡ്രോപ്പ് പോയിന്റുകൾ നൽകും.നാല് സ്റ്റേഷനുകളിൽ ഒരു പൈലറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും 274 മെട്രോ സ്റ്റേഷനുകളിൽ 210 സ്റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാക്കുമെന്നും ഡിഎംആർസി മാനേജിംഗ് ഡയറക്ടർ മംഗു സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.“ആവശ്യാനുസരണമുള്ള സേവനങ്ങൾ പൊതുഗതാഗതവുമായി സമന്വയിപ്പിക്കുന്നത് യാത്രക്കാർക്ക്...
ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നില ഗുരുതരമായി തുടരുകയാണെന്നും പിതാവ് ജയിലിൽ വിഷം കഴിച്ചെന്ന് മകൻ ആരോപിച്ചതായും ഡോൺ പത്രം റിപ്പോർട്ട് ചെയ്തു.അഴിമതി ആരോപണത്തിൽ നവാസ് ഷെരീഫിനെ ലാഹോറിലെ ജയിലിൽ താമസിപ്പിച്ചിരിക്കുന്നു. വാർത്താ റിപ്പോർട്ട് അനുസരിച്ച്, നവാസ് ഷെരീഫിന്റെ മകൻ ഹുസൈൻ നവാസ്, പിതാവിന്റെ ശരീരത്തിലെ പ്ലേറ്റ്‌ലെറ്റുകൾ കുറയ്ക്കുന്നത് ഏതെങ്കിലും തരത്തിലുള്ള “വിഷബാധ” യുടെ ഫലമായിരിക്കാമെന്ന് ആരോപിച്ചു.ലണ്ടനിൽ നിന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ കാര്യം ആരോപിച്ചത് “വിഷത്തിന്റെ...
ഹരാരേ: ശക്തമായ വരൾച്ച ബാധിച്ച സിംബാബ്‌വെയിൽ ആനകൾ പട്ടിണി മൂലം മരിക്കുന്നു. മരണ നിരക്ക് വർദ്ധിച്ചതിനെ തുടർന്ന് പ്രശ്ന പരിഹാരത്തിനായുള്ള ദുരിതാശ്വാസ പ്രവർത്തങ്ങൾ രാജ്യത്തെ പ്രമുഖ ഗെയിം പാർക്കുകളിൽ ആരംഭിച്ചു.യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ മന പൂൾസ് നാഷണൽ പാർക്കിലെ എല്ലാ നീരുറവകളും വറ്റി വരണ്ടതായി ഒരു ചാനെൽ റിപ്പോർട്ട് ചെയ്തു."ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നാല് ആനകുട്ടികളെ ഞങ്ങൾ കണ്ടു. വന്യജീവികൾക്കു കഴിക്കുവാനിടെ ആഹാരമില്ല. ഇത് വിശ്വസിക്കുവാൻ പ്രയാസമുള്ളയൊന്നാണ്." സഫാരി ഓപ്പറേറ്ററും...
പനാജി: മഹാദയി നദിക്ക് കുറുകെ കലാസ-ബന്ദൂരി ഡാം പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. എന്നാൽ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിൽ നിന്ന് വിഷയത്തിൽ വ്യക്തമായ പ്രതികരണം ലഭിച്ചിട്ടില്ല, ഈ സാഹചര്യത്തിലാണ് ഡാമിന് പാരിസ്ഥിതിക അനുമതി നൽകിയിരിക്കുന്നത്.പദ്ധതിക്ക് പാരിസ്ഥിക അനുമതി നൽകിയതായി കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ ആയിരുന്നു ട്വിറ്ററിലൂടെ അറിയിച്ചത്.ഗോവ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് മഹാദയി നദിയിലെ വെള്ളം പങ്കിടുന്നത്. ഇത് സംബന്ധിച്ച് നിലവിലുള്ള  മഹാദയി ജല തർക്ക ട്രൈബ്യൂണൽ ഉത്തരവ് ലംഘിച്ചു...
ന്യൂ ഡൽഹി: പിഴയും പലിശയും ഉൾപ്പടെ 92,000 കോടി രൂപയുടെ കുടിശ്ശിക അടച്ചു തീർക്കണമെന്ന് ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ ഉൾപെടെയുള്ള ടെലികോം കമ്പനികളോട് സുപ്രീം കോടതി വ്യാഴാഴ്ച ഉത്തരവിട്ടു.ജസ്റ്റിസ് അരുൺ അരുൺ  മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് തുക അടച്ചു തീർക്കണമെന്നുള്ള ഉത്തരവിട്ടത്. ടെലികോം വകുപ്പിന്റെ കണക്കു പ്രകാരം കുടിശ്ശിക ഏകദേശം 92000 കോടി രൂപയ്ക്കു അടുത്ത് വരും.കുടിശ്ശിക സംബന്ധിച്ച കണക്കുകൂട്ടലുകളുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികളൊന്നും ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി “ടെലികോം മന്ത്രാലയത്തിന്റെ അപ്പീലുകൾ...
ന്യൂ ഡല്‍ഹി: ചന്ദ്രയാൻ 2ന്‍റെ വിക്രം ലാൻഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തുന്നതില്‍ യുഎസ് ബഹിരാകാശ ഏജൻസിയായ നാസ വീണ്ടും പരാജയപ്പെട്ടു.ഈ മാസം ആദ്യം, നാസയുടെ ബഹിരാകാശ വാഹനം വിക്രത്തിന്‍റെ ലാൻഡിംഗ് സൈറ്റിന്‍റെ ഫോട്ടോകള്‍ എടുത്തിരുന്നെങ്കിലും ലാന്‍റര്‍ കണ്ടെത്താന്‍  സാധിച്ചില്ല.യുഎസ് ഏജന്‍സിയെടുത്ത ഫോട്ടോകളില്‍ കാണുന്ന സ്ഥലത്തിന് പുറത്തായി ചന്ദ്രന്‍റെ നിഴല്‍ ഭാഗത്തായാണ് വിക്രം ലാന്‍റര്‍ കിടക്കുന്നത്. അതിനാലാണ് തങ്ങളുടെ ബഹിരാകാശ പേടകത്തിന് വിക്രം ലാന്‍ര്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നതെന്ന് നാസയിലെ ഒരു ശാസ്ത്രജ്ഞന്‍ വിശദമാക്കി.ജൂലൈ...
വാഷിംടൺ ഡിസി: ഫേസ്ബുക് തലവൻ മാർക്ക് സക്കർബെർഗിനെതിരെ  മൂർച്ഛയേറിയെ ചോദ്യങ്ങളുമായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്. കേംബ്രിഡ്ജ് അനലിറ്റിക്ക അഴിമതിയെക്കുറിച്ചും പോലീസ് രാഷ്ട്രീയ പരസ്യങ്ങളോട് ഫേസ്ബുക്ക് വിമുഖത കാണിക്കുന്നതിനെക്കുറിച്ചും ആണ് കോർട്ടെസ് ബുധനാഴ്ച മാർക്ക് സക്കർബർഗിനോട് ചോദ്യങ്ങൾ ഉയർത്തിയത്.രാഷ്ട്രീയ പ്രവർത്തകർ ഫേസ്ബുക്കിന് പണം കൊടുത്തു  രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഫേസ്ബുക് ഉപയോഗിക്കുന്നു എന്ന് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി ഈയിടെ താങ്കൾ പറഞ്ഞിരുന്നു.  ഈ കള്ളം താങ്കൾ തിരിച്ചെടുക്കുന്നുണ്ടോ എന്ന് സക്കർബെർഗിനോടു കോർട്ടസ് ചോദിച്ചു.എന്നാൽ ഫേസ്ബുക്കിന് ഒരു നയം...