31 C
Kochi
Sunday, October 24, 2021

Daily Archives: 24th October 2019

ന്യൂഡൽഹി:   പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത, ഡൽഹി സർവകലാശാല മുൻ പ്രൊഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി (എസ് എ ആർ ഗീലാനി), വ്യാഴാഴ്ച ഹൃദയാഘാതത്തെത്തുടർന്ന് ഇവിടെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.ശ്വസനസംബന്ധമായ പ്രശ്നങ്ങളെത്തുടർന്ന് ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരമാണ് അന്തരിച്ചത്.പാർലമെന്റ് ആക്രമണക്കേസുമായി ബന്ധപ്പെട്ട് 2001 ൽ ഗീലാനിയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും 2003 ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി,...
ധാക്ക:   ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് താരങ്ങൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു. തങ്ങളുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അസോസിയേഷൻ അംഗീകരിച്ചതിനാലാണ് പണി മുടക്കിൽ നിന്നും താരങ്ങൾ പിന്മാറിയത്.ശമ്പള ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ ഒരു ക്രിക്കറ്റ് മത്സരങ്ങളിലും പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബംഗ്ലാദേശിലെ മുൻനിര ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പണിമുടക്കിയിരുന്നു.മുൻ നിര താരങ്ങളായ ഷാകിബ് ഉൽ ഹസൻ, തമിം ഇക്ബാൽ, മുഷ്‌ഫിഖർ റഹിം എന്നിവർ ബിസിബി ക്രിക്കറ്റ് ഗ്രൗണ്ടിൽ...
#ദിനസരികള്‍ 919 ചോദ്യം:- അരൂര്‍ എന്താണ് ഇടതിനെ കൈവിട്ടത്? ഉത്തരം:- ഇടതിനെ കൈവിട്ടു എന്നതിനെക്കാള്‍ ഷാനിമോളോട് തോന്നിയ മമതയും സഹതാപവും വോട്ടായി മാറി എന്നതാണ് ശരി. ഒരു പക്ഷേ അതൊരുതരം പ്രായശ്ചിത്തവുമാകാം. ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഷാനിമോളോട് ചെയ്തത് കേരളത്തിന്റെ മതേതര ജനാധിപത്യ നവോത്ഥാന മനസ്സിനോട് ഇണങ്ങിപ്പോകാത്തതാണ് എന്ന കുറ്റബോധം ഒരു പക്ഷേ വോട്ടര്‍മാരെ സ്വാധീന് ച്ചേക്കാം. അവര്‍ക്കുണ്ടായ ദയനീയ പരാജയത്തിനു പിന്നില്‍ രാഷ്ട്രീയത്തിന് അപ്പുറമുള്ള, മതവുമായി ചെന്നു മുട്ടുന്ന മറ്റു ചില...
തിരുവനന്തപുരം:എറണാകുളം നിയമസഭാ മണ്ഡലം നിലനിർത്തി വീണ്ടും കോൺഗ്രസ്. എതിരാളിയായ സിപിഐ-എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി മനു റോയിയെ 4,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസ് സ്ഥാനാർഥി ടി ജെ വിനോദ് യുഡിഎഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളം നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്.കുറച്ചുകാലമായി എറണാകുളം കോൺഗ്രസ്സിന്റെ ശക്തികേന്ദ്രമാണെങ്കിലും, ഭൂരിപക്ഷം 21,000 ൽ നിന്ന് ഇത്തവണ 4,000 ആയി കുറഞ്ഞു. എറണാകുളത്തിന്റെ ചരിത്രത്തിൽ യു ഡി എഫ് നേടുന്ന ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. 2016 ല്‍ 57,819 വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ്...
പനമരം:   കഴിഞ്ഞ പ്രളയ കാലത്തു നാശം വിതച്ച വയനാട്ടിലെ ആദിവാസി കോളനിയിൽ വീട് വെച്ചു നല്കാമെന്നുള്ള വാഗ്ദാനം ചെയ്‌തു മഞ്ജു വാര്യർ ഫൗണ്ടേഷൻ തങ്ങളെ ചതിച്ചതായി ആദിവാസി ദളിത് സംഘടനകൾ ആരോപിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനി ആദിവാസികോളനിയിലെ 57 കുടുംബങ്ങളുടെ പുനരധിവാസമായിരുന്നു 2017 ലെ പ്രളയ കാലത്തു മഞ്ജുവാര്യർ സ്വയം ഏറ്റെടുത്ത്. കോളനിയിലെത്തിയുള്ള വാഗ്ദാനം കൂടാതെ പഞ്ചായത്തു ജില്ലാ ഭരണകൂടത്തിനും താൻ ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിരുന്നു.മഞ്ജു വാരിയർ ഫൗണ്ടേഷന്റെ...
നാഗപട്ടണം:  ബിഗിൽ സിനിമയുടെ സുഗമമായ റിലീസിന് മായലദുതുരൈയിലെ ക്ഷേത്രത്തിൽ വെച്ച് നിലത്തു വെച്ച് ഭക്ഷണം കഴിച്ച് വിജയ് ആരാധകർ.വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രം ‘ബിഗിൽ’ വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്നതിനാൽ ആരാധകർ ഒത്തുകൂടി ശ്രീ പ്രസന്ന മാരിയമ്മൻ ക്ഷേത്രത്തിൽ ‘മൺ സോറു (മണ്ണ് ചോറ്)- തറയിലോ നിലത്തോ ഭക്ഷണം കഴിക്കുന്നത്) കഴിച്ചു."ദളപതിയുടെ സിനിമ പ്രശ്നങ്ങൾ ഒന്നും കൂടാതെ വരുന്ന ദീപാവലിക്ക് തന്നെ റിലീസ് ചെയ്യുന്നതിനും, പടം വലിയ വിജയമാകുന്നതിനുമാണ് ഞങ്ങൾ പ്രാർത്ഥിക്കുന്നത്, കൂടാതെ ദളപതിയുടെ...
ന്യൂ ഡൽഹി:   രാജ്യ തലസ്ഥാനത്തുടനീളം അനധികൃത കോളനികളിൽ താമസിക്കുന്ന 40 ലക്ഷം പേർക്ക് ഉടമസ്ഥാവകാശം നൽകാൻ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.ഡൽഹിയിലെ അനധികൃത കോളനികളിലെ 40 ലക്ഷം താമസക്കാർക്ക് ഉടമസ്ഥാവകാശവും, ഭൂമി പണയം വയ്ക്കാനും കൈമാറ്റം ചെയ്യാനുമുള്ള അവകാശങ്ങളും കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ പറഞ്ഞു.നവംബർ 18 ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ, ഇത് സംബന്ധിച്ച ഒരു ബിൽ പാർലമെന്റിൽ അവതരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.2020 ന്റെ തുടക്കത്തിൽ ഡൽഹിയിൽ നിയമസഭ...
തിരുവനന്തപുരം:   പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും ഉണ്ടാക്കാൻ കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് കേരള സർക്കാർ ബുധനാഴ്ച സ്വീകരിച്ചു.കേരള നിയമസഭാ സബ്ജക്ട് കമ്മിറ്റി അനുമതി നൽകിയതിനെത്തുടർന്നാണ് പിണറായി വിജയൻ മന്ത്രിസഭ റിപ്പോർട്ട് സ്വീകരിച്ചത്.ചക്ക, കശുവണ്ടി, വാഴപ്പഴം തുടങ്ങി കേരളത്തിൽ സുലഭമായ പഴങ്ങളിൽ നിന്ന് വൈനും, വീര്യം കുറഞ്ഞ മദ്യവും നിർമ്മിക്കാനാണ് പദ്ധതി. ഈ ഉത്പന്നങ്ങൾ നിർമ്മിക്കാൻ കഴിവുള്ള യൂണിറ്റുകൾക്ക് അബ്‌കാരി നിയമങ്ങൾക്ക് അനുസൃതമായി ഉത്പാദന ലൈസൻസ് നൽകും. ഇതിനായി എക്സൈസ് നിയമത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്താൻ...