31 C
Kochi
Sunday, October 24, 2021

Daily Archives: 17th October 2019

ഡെറാഡൂൺ:   ആനകളെ ഓടിക്കാൻ മുളക് പൊടിയും മുളക് ബോംബും പ്രയോഗിക്കുന്നത് ഉത്തരാഖണ്ഡ് ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്ന്, പ്രദേശവാസികൾ ഭീതിയിൽ.സംസ്ഥാനത്തെ 11 ആനത്താരകളുടെ പ്രാന്തപ്രദേശത്ത് താമസിക്കുന്നവർ ആനകളെ അകറ്റാനും മേഖലയിലെ മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനും വേണ്ടി, ചാക്കിൽ കെട്ടിയ മുളക്പൊടികളും അതുപോലെ മുളക് ബോംബുകളും ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ചയോടെ സുപ്രീം കോടതി ഇവയുടെ ഉപയോഗം പൂർണ്ണമായും തടഞ്ഞു.നേപ്പാളിൽ നിന്നുള്ള ആനകളെ കൂടാതെ  ഉത്തർപ്രദേശിലെ തെറായി പ്രദേശത്തു നിന്നുള്ളവയും, രാംനഗർ, കോർബറ്റ്, കോസി...
ഇസ്ലാമബാദ്:   തുർക്കി പ്രസിഡന്റ് റജബ് ത്വയിബ് എർദോഗന്റെ പാകിസ്ഥാൻ സന്ദർശനം മാറ്റിവച്ചതായി വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യാഴാഴ്ച അറിയിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും കാശ്മീർ വിഷയത്തിൽ പാക്കിസ്ഥാന്റെ നിലപാടുകൾക്ക് പൂർണ്ണ പിന്തുണ നൽകുന്നതിനും തുർക്കി പ്രസിഡന്റ് ഒക്ടോബർ 23 ന് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.സന്ദർശനത്തിനായുള്ള പുതിയ തീയതി ഇനിയും തീരുമാനിച്ചിട്ടില്ലെന്നും വിദേശകാര്യ വക്താവ് കൂട്ടിച്ചേർത്തു.പാക്കിസ്ഥാൻ സന്ദർശനം മാറ്റിവയ്ക്കുന്നതിന് ഫൈസൽ ഒരു കാരണവും നൽകിയിട്ടില്ല. എന്നാൽ ...
ന്യൂ ഡൽഹി:"ഗോയിങ് ഓൺലൈൻ ആസ് ലീഡേഴ്‌സ് (ഗോൾ)" എന്ന പ്രോഗ്രാമിന്റെ രണ്ടാം പാദമെന്നോണം ആദിവാസി ക്ഷേമ മന്ത്രാലയവുമായി ചേർന്ന് ഇന്ത്യയിലെ ആദിവാസി മേഖലകളിൽ നിന്നും അയ്യായിരം യുവതികൾക്ക് ഡിജിറ്റൽ പരിശീലനം നൽകുവാനൊരുങ്ങി ഫേസ്ബുക്ക്.ഈ വർഷം മാർച്ചിൽ ആരംഭിച്ച ഗോൾ പരിപാടി ആദിവാസി മേഖലകളിൽ നിന്നുമുള്ള യുവതികൾക്കു ബിസിനസ്, ഫാഷൻ, സാഹിത്യം മുതലായ മേഖലയിലുള്ള പ്രമുഖരുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിന് കാരണമാകുന്നു. ഇതുവഴി ഈ യുവതികൾക്ക് ഡിജിറ്റൽ കഴിവുകൾ നൽകുകയാണ് പ്രധാന ലക്ഷ്യം."ഗോൾ പ്രോഗ്രാം വഴി സാങ്കേതികയിലേക്കു...
ഭോപ്പാൽ: ഡിസംബറിൽ നടക്കാനിരിക്കുന്ന നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ ഛത്തീസ്‌ഗഢ് സർക്കാരിൽ തീരുമാനമായി. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇവിഎമ്മുകൾക്കെതിരെ, കോൺഗ്രസിന്റെയും, എൻഡിഎ ഇതര പാർട്ടികളുടെയും ഭാഗത്ത് നിന്നുയർന്ന രൂക്ഷമായ വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഭൂപേഷ് ബാഗൽ സർക്കാരിന്റെ പുതിയ നീക്കമെന്ന് ഏഷ്യൻ ഏജ് റിപ്പോർട്ടു ചെയ്തു.എന്നാൽ ഇവിഎം വോട്ടിംഗ് സമ്പ്രദായം മാറ്റാൻ സാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള തിരഞ്ഞെടുപ്പ് പ്രോട്ടോകോളുകൾ പൂർണമായും തകർക്കപ്പെടുന്ന നടപടിയാണിതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ...
ടെഹ്‌റാൻ:  വടക്കൻ സിറിയയിലെ സൈനിക നടപടി പിൻവലിക്കണമെന്ന് തുർക്കിയോട് ഇറാൻ ബുധനാഴ്‌ച ആവശ്യപ്പെട്ടു.ഇരു രാജ്യങ്ങളുടെയും അതിർത്തി മേഖലയിലെ പ്രസക്തമായ എല്ലാ ആശങ്കകളും അദാന കരാറി (Adana agreement)ലൂടെ പരിഹരിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.സിറിയയിലെ സാധാരണക്കാരായ ജനങ്ങൾ കഷ്ടപ്പാടുകൾ അനാവശ്യമായി അനുഭവിക്കുകയാണെന്നും, അവർക്കു വേണ്ട സുരക്ഷ നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അദാന കരാറിന്റെ (Adana agreement) അടിസ്ഥാനത്തിൽ, തുർക്കി, യൂറോപ്യൻ...
മുംബൈ:പഞ്ചാബ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്ക് അഴിമതിക്കേസിൽ മുഖ്യപ്രതിയായ, ബാങ്കിന്റെ മുൻ ചെയർമാൻ എസ് വാര്യം സിങ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ള്യു). സിങ്ങിന്റേയും, എച്ച്ഡിഐഎൽ ഡയറക്ടർമാരുടെയും റിമാൻഡ് കാലാവധി നീട്ടണമെന്ന ആവശ്യപ്പെട്ട് ഇഒഡബ്ള്യു സമർപ്പിച്ച ഹർജിയിൽ തട്ടിപ്പ്കേസിൽ സിങ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും ദീർഘകാലമായി അഴിമതി അടിച്ചമർത്തുകയാണെന്നും പറയുന്നു.സിങ് അഴിമതിയിലൂടെ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നതായും അവ മറച്ചു വയ്ക്കുന്നതിനായി അഴിമതിപ്പണം മറ്റ് പ്രവർത്തനങ്ങൾക്ക് കൈമാറിയതായി രേഖകൾ...
ബാംഗ്ലൂർ:കാറുകൾ ഇനി സ്വന്തമായി ഇല്ലെങ്കിൽ കുഴപ്പമില്ല, സ്വയം ഓടിച്ചു പോകാനും ഒലയിൽ കാറുകളുണ്ട്. സെൽഫ് ഡ്രൈവ് ക്യാബുകൾ വാടകയ്ക്ക് നൽകാനുള്ള സേവനമായ "ഒല ഡ്രൈവ്" ആരംഭിക്കാൻ ഒല തീരുമാനിച്ചു. ബാംഗ്ലൂർ അടക്കം ഹൈദരാബാദ്, മുംബൈ, ന്യൂ ഡൽഹി എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കായിരിക്കും തുടക്കത്തിൽ ഈ സേവനം ലഭ്യമാകുക.ഒല ആപ്ലിക്കേഷനിൽ, ഒല ഡ്രൈവ് പുതിയ വിഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിവിധ റെസിഡൻഷ്യൽ, കൊമേർഷ്യൽ കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന പിക്കപ്പ് സ്റ്റേഷനുകൾ വഴി ഉപയോക്താക്കൾക്ക്...
ദുബായ്:നേഴ്‌സുമാർക്ക് പുതിയ വിദ്യാഭ്യാസ യോഗ്യത അഭികാമ്യമാക്കിയതിനെ തുടർന്ന് യുഎഇയിൽ ഉള്ള ഡിപ്ലോമ ബിരുദമുള്ള ഇന്ത്യൻ നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത.നേഴ്‌സുമാർക്ക് ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബാച്ചിലർ ബിരുദം ആക്കിയതിനെ തുടർന്ന് ഇരുനൂറിലധികം നേഴ്‌സുമാർക്ക് ജോലി നഷ്ടപ്പെടുകയും അതിലുമധികം ആളുകളെ തരം താഴ്ത്തുകയും ചെയ്‌തിരുന്നു. എന്നിരുന്നാലും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സർവ്വകലാശാലകളിൽ നിന്നും ബിഎസ്‌സി‌ നേഴ്‌സിങ് ചെയ്യുന്നവർക്ക് നിലനിൽക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.അതെ സമയം തന്നെ ഈ കോഴ്‌സുകളിൽ ചേർന്നവർ മറ്റൊരു...
ന്യൂഡൽഹി:ഹരിയാനയിൽ പ്രചരണം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഒക്ടോബർ 18 ന് സംസ്ഥാനത്ത് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.വേദി ഇപ്പോഴും തീരുമാനിച്ചിട്ടില്ലെങ്കിലും 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു ഒരു വോട്ടും കിട്ടാതായ മഹേന്ദ്രഗഡിലായിരിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു.മഹേന്ദ്രഗഡിൽ, മുൻ കോൺഗ്രസ് എം‌എൽ‌എ റാവു ദാൻ സിംഗിനെ 2014 ൽ പരാജയപ്പെടുത്തിയ ബിജെപിയുടെ രാം ബിലാസ് ശർമയ്‌ക്കെതിരെയാണ് മത്സരിക്കുന്നത് ഇത്തവണ മത്സരിക്കുന്നത്. എന്നാൽ 2000 മുതൽ...
ന്യൂ ഡൽഹി: 70 വർഷമായുള്ള അയോദ്ധ്യ കേസിന്റെ വാദം ബുധനാഴ്ച പൂർത്തിയായതിന്റെ പശ്ചാത്തലത്തിൽ, വിധി പറയുവാനായി മാറ്റി.മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥ പാനൽ വിധി പറയുന്നതിൽ പരാജയമായതിനെ തുടർന്ന്, രഞ്ജൻ ഗോഗോയ്യുടെ അധ്യക്ഷതയിൽ ചേർന്ന അഞ്ചംഗ ബഞ്ച്, കഴിഞ്ഞ ഓഗസ്റ്റ് ആറാം തിയതി മുതൽ വാദം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.വൈകിട്ട് നാലു മണിക്ക് മുസ്ലിം പക്ഷത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ രാജീവ് ധവാന്റെ വാദം കേൾക്കുന്നതിനിടയിൽ ജഡ്‌ജി വാദം അവസാനിപ്പിക്കുകയും, വിധി...