Fri. Apr 26th, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പ്രമുഖ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരില്‍ പലര്‍ക്കും സ്ഥാനമാറ്റം.

കൊച്ചി മെട്രോയുടെ എംഡി ആയിരുന്ന എപിഎം മുഹമ്മദ് ഹനീഷിനെ ആ സ്ഥാനത്തു നിന്നും മാറ്റി തൊഴില്‍ നൈപുണ്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. നികുതി എക്‌സൈസ് സെക്രട്ടറിയുടെ അധിക ചുമതലയും മുഹമ്മദ് ഹനീഷിനു നല്‍കിയിട്ടുണ്ട്. അല്‍ക്കേഷ് കുമാര്‍ ശര്‍മ്മയാണ് കൊച്ചി മെട്രോയുടെ പുതിയ എംഡി ആയി ചുമതലയേല്‍ക്കുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയതാണ് അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ. കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായുള്ള അധിക ചുമതലയും അല്‍ക്കേഷ് കുമാറിന് നല്‍കിയിട്ടുണ്ട്. ദേവികുളം സബ് കളക്ടറായിരുന്ന വി ആര്‍ രേണു രാജിനെ പ്രൊമോഷനോടെ പൊതുഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.

എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്റെ അധിക ചുമതല കൂടി തച്ചങ്കരിക്കു നല്‍കിയിട്ടുണ്ട്. എസ്പി ചൈത്ര തെരേസ ജോണിനെ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡറായി നിയമിച്ചപ്പോള്‍ എസ്പി ദിവ്യ ഗോപിനാഥിന് വനിതാ ബറ്റാലിയന്റെ ചുമതല നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *