പടിയൂര്‍:
തൃശ്ശൂരിൽ ട്രാൻസ്ജെൻഡര്‍ നർത്തകിയെ ജീവിതപങ്കാളിയാക്കി മിസ്റ്റർ കേരള. മുൻ കൊല്ലത്തെ മിസ്റ്റര്‍ കേരള മത്സരത്തിലെ 60 കിലോ വിഭാഗ ജേതാവ് പ്രവീണും ആലപ്പുഴ സ്വദേശിനിയായ ശിഖയുമാണ് വിവാഹത്തിലൂടെ പുതിയ മാതൃകയുമായി വാർത്തകളിൽ നിറയുന്നത്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് ഇരുവരും. സമൂഹമാധ്യമങ്ങളിലൂടെയുള്ള തങ്ങളുടെ യാത്രയിൽ എവിടെയോ വച്ച് കണ്ടുമുട്ടി. ഒരാൾക്ക് മറ്റൊരാളെ മുഴുവനായും മനസിലാക്കാൻ കഴിയുന്നുണ്ടെന്ന് മനസിലായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ മാരിയമ്മന്‍ കോവിലില്‍ വച്ചായിരുന്നു വിവാഹം. ഇരുവരുടെയും കുടുംബം വിവാഹത്തിന് പിന്തുണ നല്‍കിയിരുന്നുവെന്ന് പ്രവീണ്‍ പറഞ്ഞു.
ജിമ്മില്‍ ട്രെയിനറായി ജോലി ചെയ്തു വരുന്ന പ്രവീണ്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിനായുള്ള പരിശീലനത്തിലാണ്. ഡി വൈ എഫ് ഐയുടെ ട്രാന്‍സ് ജെന്‍ഡര്‍ യൂണിറ്റിന്റെ പ്രസിഡന്‍റ് കൂടിയായ ശിഖ ഒരു നൃത്താധ്യാപികയാണ്.
കേരള ചരിത്രത്തിൽ ആദ്യ പുരുഷ ട്രാന്‍സ് ജെന്‍ഡര്‍ വിവാഹമാണ് ഇത്.