Sun. Feb 23rd, 2025

കഴിഞ്ഞ ദിവസം കേരളക്കരയെ അമ്പരപ്പിച്ച, മുഖ്യമന്ത്രി പിണറായി വിജയൻറെ അപരനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു വരുന്നത്. ആദ്യം കണ്ട മാത്രയിൽ പിണറായി തന്നെയെന്ന് തെറ്റി ധരിച്ച പലരും പക്ഷെ, പിന്നീട് തിരിച്ചറിഞ്ഞു ഇത് ആള് വേറെയാ.

സെപ്റ്റംബർ അഞ്ചാം തിയതി ഇന്ത്യൻ പ്രധാന മന്ത്രി മോദിയുമായി റഷ്യയിൽ വച്ച് കൂടി കാഴ്ച നടത്തിയ സാക്ഷാൽ മലേഷ്യൻ പ്രധാന മന്ത്രി മഹതിർ മുഹമ്മദ് ആണ് കക്ഷി. കാഴ്ചയിൽ കേരള മുഖ്യ മന്ത്രി പിണറായി വിജയനുമായി അസാമാന്യ സാദൃശ്യമുള്ള മഹതിർ മുഹമ്മദിന്റെ ചിരി എന്നാൽ പിണറായിയേക്കാൾ മധുരമുള്ളതെന്നാണ് കണ്ടവരുടെ പ്രതികരണം.


എന്തായാലും ലോകത്ത് ഒരാളെ പ്പോലെ ഏഴുപേരുണ്ടാവുമെന്നും ഇനി കേരള മുഖ്യനെപ്പോലെ മറ്റുള്ള അഞ്ചുപെരെക്കൂടി കണ്ടെത്താൻ പോവുകയാ തങ്ങളെന്നാണ് പലരും തമാശ രൂപേണ പറഞ്ഞു വയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *