Wed. Nov 6th, 2024
കുവൈറ്റ്:

ചുറ്റിലും കൂടികിടക്കുന്ന ഗൾഫ് മേഖലയിലെ സംഘർഷളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ കൂട്ടി കുവൈറ്റ്. മേഖലയിലെ എണ്ണ ടെർമിനലുകൾ, വ്യാപാര തുറമുഖങ്ങൾ എന്നിവയുടെ സുരക്ഷയാണ് ഇരട്ടിയാക്കി വർധിപ്പിച്ചിട്ടുള്ളത്. ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ തുടർന്ന് പോരുന്ന വ്യത്യസ്ത സാഹചര്യത്തിലാണ് കുവൈറ്റ് ഭരണകൂടത്തിന്റെ ഈ പുതിയ സുരക്ഷ നീക്കം.

തുറമുഖങ്ങളെ ഉപയോഗിച്ച് വരുന്ന ഓരോ കപ്പലുകളുടെ ഉൾപ്പെടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. മേഖലയിൽ ഇപ്പോഴുള്ള സാഹചര്യം മൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ പരിണിതഫലങ്ങൾ അതിജീവിക്കാനാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലഫ്. ജനറൽ ഇസം അൽ നഹാം അറിയിച്ചു.

വിവിധ വിഭാഗങ്ങളിലെ സുരക്ഷാ മേധാവികളുടെ യോഗത്തിലാണ് സുരക്ഷാ കാര്യങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ അണ്ടർ സെക്രട്ടറി പങ്കുവച്ചത്. നിലവിൽ കുവൈറ്റിൽ ആറ് മാസത്തേക്ക് വേണ്ട ഭക്ഷ്യവസ്തുക്കളുടെ വരെ ശേഖരമുണ്ട്. ഇവയ്ക്ക് പുറമെ, അടിയന്തര സാഹചര്യം നേരിടുന്നതിനു വേണ്ടുന്ന നടപടികൾ കൂടി ഉന്നതതല സുരക്ഷാ വിഭാഗം പതിവായി യോഗം ചേർന്ന് അവലോകനം നടത്തിവരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *